( മര്‍യം ) 19 : 76

وَيَزِيدُ اللَّهُ الَّذِينَ اهْتَدَوْا هُدًى ۗ وَالْبَاقِيَاتُ الصَّالِحَاتُ خَيْرٌ عِنْدَ رَبِّكَ ثَوَابًا وَخَيْرٌ مَرَدًّا

സന്‍മാര്‍ഗ്ഗം പിന്‍പറ്റുന്നവരായവര്‍ക്ക് അല്ലാഹു സന്‍മാര്‍ഗ്ഗം വര്‍ദ്ധിപ്പിച്ച് കൊടു ക്കുന്നതുമാണ്, ബാക്കിയാകുന്ന സല്‍കര്‍മ്മങ്ങളാകുന്നു നിന്‍റെ നാഥന്‍റെ അ ടുക്കല്‍ ഉത്തമമായ പ്രതിഫലം ലഭിക്കുന്നതും തിരിച്ചുചെല്ലാന്‍ ഏറ്റവും ഉത്ത മമായതും.

അദ്ദിക്റാണ് സന്മാര്‍ഗവും വിശ്വാസവും വര്‍ദ്ധിപ്പിക്കാനുള്ള ഉപകരണമെന്ന് യ ഥാക്രമം 2: 120-121; 8: 2-4 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഏതൊരു പ്രവൃത്തിയും നിഷ്പക്ഷവാനായ അല്ലാഹുവിന്‍റെ അടുത്ത് സ്വീകാര്യമാകണമെങ്കില്‍ അദ്ദിക്റില്‍ നിന്നുള്ള ഒരു സൂക്തഭാഗമെങ്കിലും തെളിവായി ഉണ്ടായിരിക്കണമെന്ന് 4: 174-175 ല്‍ പ റഞ്ഞിട്ടുണ്ട്. പരലോകത്ത് സത്യമായ അദ്ദിക്ര്‍ ത്രാസ്സായി ഉപയോഗപ്പെടുത്തിയാണ് വിധി കല്‍പിക്കുക എന്നതിനാല്‍ ഐഹികലോകത്ത് അതിനെ ത്രാസ്സായി ഉപയോഗപ്പെടുത്താത്ത ഫുജ്ജാറുകള്‍ക്ക് വിധിദിവസം പ്രവര്‍ത്തനങ്ങള്‍ക്ക് തൂക്കം ലഭിക്കുകയി ല്ല എന്ന് 18: 103-106 ല്‍ പറഞ്ഞിട്ടുണ്ട്. 2: 186; 6: 89-90; 17: 13-15; 18: 46 വിശദീകരണം നോ ക്കുക.