( മര്‍യം ) 19 : 75

قُلْ مَنْ كَانَ فِي الضَّلَالَةِ فَلْيَمْدُدْ لَهُ الرَّحْمَٰنُ مَدًّا ۚ حَتَّىٰ إِذَا رَأَوْا مَا يُوعَدُونَ إِمَّا الْعَذَابَ وَإِمَّا السَّاعَةَ فَسَيَعْلَمُونَ مَنْ هُوَ شَرٌّ مَكَانًا وَأَضْعَفُ جُنْدًا

നീ പറയുക, ആരാണോ വഴികേടിലായത് അപ്പോള്‍ നിഷ്പക്ഷവാന്‍ അവനെ വഴികേടിലേക്ക് അയച്ചുവിടുന്നു, അങ്ങനെ അവരോട് വാഗ്ദത്തം ചെയ്യപ്പെ ട്ടിരുന്ന ശിക്ഷ അല്ലെങ്കില്‍ അന്ത്യമണിക്കൂര്‍ അവര്‍ നേരില്‍ കാണുന്നതുവരെ, അപ്പോള്‍ അവര്‍ അറിയുകതന്നെ ചെയ്യും, ആരാണ് ദുഷിച്ച സ്ഥാനത്തുള്ള തെന്നും ആരുടെ പടയാണ് ഏറ്റവും ബലഹീനമായതെന്നും.

72: 24 ല്‍, അങ്ങനെ അവരോട് വാഗ്ദത്തം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്ന് കാ ണുമ്പോള്‍ ആര്‍ക്കാണ് ഏറ്റവും ദുര്‍ബലമായ സഹായിയുള്ളതെന്നും ആരാണ് എണ്ണ ത്തില്‍ കുറവുള്ളവരെന്നും അവര്‍ അറിയുകതന്നെ ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. അന്ത്യ മണിക്കൂര്‍ കൊണ്ടുദ്ദേശിക്കുന്നത് വ്യക്തികളുടെ കാര്യത്തില്‍ മരണവും മൊത്തം മനുഷ്യരുടെ കാര്യത്തില്‍ ലോകാവസാനവുമാണ്. 7: 37, 40; 9: 84-85 വിശദീകരണം നോക്കുക.