( മര്‍യം ) 19 : 80

وَنَرِثُهُ مَا يَقُولُ وَيَأْتِينَا فَرْدًا

നാം തന്നെയാണ് അവനെയും അവന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഒന്നിനെയും അനന്തരമെടുക്കുക, അവന്‍ ഒറ്റക്കായി നമ്മുടെ അടുക്കല്‍ കൊണ്ടുവരപ്പെടുന്നതുമാണ്.

ഉള്‍ക്കാഴ്ച്ചാദായകമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ അവഗണിച്ചുകൊണ്ട് ജീവിക്കുന്ന കപടവിശ്വാസികള്‍ അവരെ ന്യായീകരിക്കുന്നതിനും അവരുടെ സംഘബ ലം വര്‍ദ്ധിപ്പിക്കുന്നതിനും അവര്‍ക്കുള്ള സുഭിക്ഷത, ആള്‍ബലം എന്നിവ എപ്പോഴും എടുത്തുദ്ധരിക്കുന്നതാണ്. എന്നാല്‍ അദ്ദിക്റിന്‍റെ വെളിച്ചത്തിലല്ലാത്ത ജീവിതം അ വര്‍ക്ക് നരകത്തിന്‍റെ അടിത്തട്ടില്‍ പോകാന്‍ മാത്രമേ ഉപകാരപ്പെടുകയുള്ളൂ എന്നും അവര്‍ക്ക് പരീക്ഷണമായി നല്‍കിയിരിക്കുന്ന സമ്പത്ത് അല്ലാഹു അനന്തരമെടുത്തു കൊണ്ട് അവരെ പാപ്പരായി ഒറ്റക്കൊറ്റക്ക് വിചാരണക്ക് കൊണ്ടുവരുന്നതുമാണ്. 6: 94; 18: 48; 19: 40 വിശദീകരണം നോക്കുക.