(മര്‍യം) 19 : 82
كَلَّا ۚ سَيَكْفُرُونَ بِعِبَادَتِهِمْ وَيَكُونُونَ عَلَيْهِمْ ضِدًّا

അങ്ങനെയല്ല, ഇവര്‍ അവരെ സേവിച്ചുകൊണ്ടിരുന്നതിനെ അവര്‍ നിഷേധിക്കുകതന്നെ ചെയ്യും, അവര്‍ ഇവരുടെ മേല്‍ എതിരാളികളായിത്തീരുന്നതു മാണ്.

36: 74-75 സൂക്തങ്ങളില്‍, കാഫിറുകള്‍ അല്ലാഹുവിനെക്കൂടാതെ മറ്റു ഇലാഹുകളെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു, അവര്‍ സഹായിക്കപ്പെടു ന്നവരാകുന്നതിന് വേണ്ടി. അവര്‍ക്ക് ഇവരെ സഹായിക്കാന്‍ സാധിക്കുകയില്ല, എല്ലാവരെയും ഒരുമിച്ചുകൂട്ടുന്ന നാളില്‍ അവര്‍ ഇവര്‍ക്കെതിരെയുള്ള ഒരു സൈന്യമായിരിക്കും എന്നും; 46: 5-6 സൂക്തങ്ങളില്‍, അല്ലാഹുവിനെക്കൂടാതെ വിധിദിവസം വരെ അവന് ഉത്തരം നല്‍കാത്തവരെ വിളിച്ച് പ്രാര്‍ ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെത്തൊട്ട് പ്രജ്ഞയറ്റവരുമാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ച് കൂട്ട പ്പെടുമ്പോള്‍ അവര്‍ ഇവരുടെ ശത്രുക്കളും ഇവര്‍ അവരെ സേവിച്ചുകൊണ്ടിരുന്നതിനെ നിഷേധിക്കുന്നവരുമായിരിക്കും എന്നും പറഞ്ഞിട്ടുണ്ട്. കാ ഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ കപടവിശ്വാസികളും അനുയായികളും നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം ശപിക്കുകയും പഴിക്കുകയും കു റ്റപ്പെടുത്തുകയും ചെയ്യുന്ന രംഗം 2: 165-167 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 7: 197; 10: 28-29; 16: 20-21; 25: 17-18 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!