( മര്‍യം ) 19 : 85

يَوْمَ نَحْشُرُ الْمُتَّقِينَ إِلَى الرَّحْمَٰنِ وَفْدًا

ഒരു നാളില്‍ സൂക്ഷ്മാലുക്കളെ നാം നിഷ്പക്ഷവാന്‍റെ അടുക്കലേക്ക് അതിഥി കളായി ഒരുമിച്ച് കൂട്ടുന്നതാണ്.

സത്യമായ അദ്ദിക്ര്‍ വന്നുകിട്ടുകയും അതിനെ സത്യപ്പെടുത്തേണ്ട വിധം സത്യപ്പെടുത്തുകയും ചെയ്തവര്‍ തന്നെയാണ് സൂക്ഷ്മാലുക്കളെന്ന് 39: 33 ല്‍ പറഞ്ഞിട്ടുണ്ട്. വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന സൂക്ഷ്മാലുക്കള്‍ രാജാധിരാജനായ നാഥ ന്‍റെ അടുക്കല്‍ സത്യമായ ഇരിപ്പിടത്തില്‍ ഇരിപ്പുറപ്പിക്കുന്നതാണ് എന്ന് 54: 55 ല്‍ പറഞ്ഞിട്ടുണ്ട്. വിചാരണക്ക് ശേഷം സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവരും അവരുടെ ഇണകളും അലങ്കരിച്ച ചാരുമഞ്ചങ്ങളില്‍ ഇരുന്ന് സല്ലപിക്കുന്നവരായിരിക്കും. അവര്‍ക്ക് അവിടെ പഴങ്ങളുണ്ടായിരിക്കും, അവര്‍ക്ക് അവര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത് എന്തുമുണ്ടായി രിക്കും. കാരുണ്യവാനായ നാഥനില്‍ നിന്നും അവരോടുള്ള അഭിവാദ്യം സമാധാനം എ ന്നായിരിക്കും എന്ന് 36: 55-58 ല്‍ പറഞ്ഞിട്ടുണ്ട്. 2: 38; 69: 48 വിശദീകരണം നോക്കുക.