( മര്‍യം ) 19 : 84

فَلَا تَعْجَلْ عَلَيْهِمْ ۖ إِنَّمَا نَعُدُّ لَهُمْ عَدًّا

അപ്പോള്‍ നീ അവരുടെ മേല്‍ ധൃതിപ്പെടേണ്ട, നിശ്ചയം നാം അവരുടെ അവധി എണ്ണിക്കൊണ്ടിരിക്കുകയാണ്.

അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികള്‍ ഇവിടെ കുഫ്ഫാറുകള്‍ക്ക് നിഷ്പക്ഷവാനായ നാഥന്‍ നല്‍കിയ അനുഗ്രഹങ്ങളില്‍ അസൂയപ്പെടുകയില്ല. വിശ്വാ സി അവന് നല്‍കപ്പെട്ട അനുഗ്രഹങ്ങള്‍ സ്വന്തം കാര്യത്തിന് മിതമായി ഉപയോഗപ്പെടു ത്തിക്കൊണ്ട് ബാക്കിയുള്ളവ 2: 62; 7: 205-206 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ആയി രം സമുദായങ്ങളില്‍ പെട്ട ജീവജാലങ്ങളുടെ ക്ഷേമം ലക്ഷ്യം വെച്ച് കൊണ്ടുള്ള പ്രവര്‍ ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതാണ്. കാരണം വിശ്വാസി 6: 2 ല്‍ വിവരിച്ച പ്രകാ രം ത്രികാലജ്ഞാനിയായ നാഥന്‍ എല്ലാ കാര്യങ്ങള്‍ക്കും ഒരു നിശ്ചിത അവധി നിശ്ച യിച്ചിട്ടുണ്ട് എന്ന ബോധമുള്ളവനാണ്. 7: 32; 10: 11, 49, 65 വിശദീകരണം നോക്കുക.