( മര്‍യം ) 19 : 87
لَا يَمْلِكُونَ الشَّفَاعَةَ إِلَّا مَنِ اتَّخَذَ عِنْدَ الرَّحْمَٰنِ عَهْدًا
ശുപാര്‍ശക്ക് അധികാരം ലഭിക്കുകയില്ല, ആര്‍ക്കാണോ നിഷ്പക്ഷവാന്‍റെ പ ക്കല്‍ ഉടമ്പടി നിലവിലുള്ളത് അവര്‍ക്കൊഴികെ.
7: 172 ല്‍ പറഞ്ഞ ഉടമ്പടി പാലിച്ച് ജീവിച്ചവര്‍ക്ക് മാത്രമേ ശുപാര്‍ശ ലഭിക്കുകയു ള്ളൂ. വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന സാബിഖീങ്ങള്‍ക്ക് മാത്രമേ ശു പാര്‍ശ ചെയ്യാന്‍ അധികാരം ലഭിക്കുകയുള്ളൂ. 78: 38 ല്‍, റൂഹും-ജിബ്രീലും-മലക്കുകളും അണിയണിയായി നില്‍ക്കുന്ന ദിവസം നിഷ്പക്ഷവാന്‍ സമ്മതം കൊടുത്തവനല്ലാ തെ ഒരാളും സംസാരിക്കുകയില്ല, ആരാണ് സത്യം പറഞ്ഞത് അവനൊഴികെയും എ ന്ന് പറഞ്ഞിട്ടുണ്ട്. 10: 3, 100; 20: 109; 43: 86 വിശദീകരണം നോക്കുക.