( മര്‍യം ) 19 : 86

وَنَسُوقُ الْمُجْرِمِينَ إِلَىٰ جَهَنَّمَ وِرْدًا

ഭ്രാന്തന്മാരെ നാം ദാഹിച്ച് വലഞ്ഞവരായി നരകക്കുണ്ഠത്തിലേക്ക് തെളിക്കു ന്നതുമാണ്.

 പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട അദ്ദിക്ര്‍ ലഭിച്ചിട്ടില്ലാത്ത ഇതര ജനവിഭാഗ ങ്ങളെയെല്ലാം 2: 62; 108: 1-3 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഒരു പ്രാവശ്യം കുടിച്ചാ ല്‍ പിന്നെ ഒരിക്കലും ദാഹം വരാത്ത കൗസര്‍ തടാകത്തില്‍ നിന്ന് കുടിപ്പിക്കുന്നതും സ്വ ര്‍ഗ്ഗവും നരകവുമല്ലാത്ത ഇതര ലോകങ്ങളിലേക്ക് അയക്കുന്നതുമാണ്. എന്നാല്‍ അദ്ദിക്റിനെ വിസ്മരിച്ച് ജീവിച്ച 25: 18 ല്‍ കെട്ടജനത എന്ന് വിശേഷിപ്പിക്കപ്പെട്ട, ചിന്താശ ക്തി ഉപയോഗപ്പെടുത്താതെ ജീവിച്ച ഫുജ്ജാറുകള്‍ കൗസര്‍ തടാകത്തില്‍ നിന്ന് കുടിപ്പി ക്കപ്പെടാതെ ദാഹിച്ച് വലഞ്ഞവരായിട്ടാണ് നരകക്കുണ്ഠത്തിലേക്ക് തെളിക്കപ്പെടുക. 6: 55; 18: 53; 39: 71 വിശദീകരണം നോക്കുക.