( അല്‍ ബഖറ ) 2 : 1

الم

അലിഫ്-ലാം-മീം

ഇത് ഒരു സൂക്തമായതിനാല്‍ 16: 89 ല്‍ പറഞ്ഞ എല്ലാ ഓരോ കാര്യവും വിശദീകരിച്ച ഗ്രന്ഥമായ അദ്ദിക്ര്‍ ഈ സൂക്തത്തെയും വിശദീകരിച്ചിട്ടുണ്ട്. 26: 192-194 ല്‍ പറഞ്ഞ പ്രകാരം ഗ്രന്ഥം അവതരിപ്പിക്കപ്പെട്ടത് പ്രപഞ്ചനാഥനായ അല്ലാഹുവില്‍ നിന്നാണ് എന്നതില്‍ നിന്നും 'അലിഫ്' അല്ലാഹുവിനെയും, അതും കൊണ്ട് ഇറങ്ങിയത് വിശ്വസ്തനായ റൂഹ് (ജീബ്രീല്‍) ആകുന്നു എന്നതില്‍ നിന്നും 'ലാം' ജിബ്രീലിനെയും, നിന്‍റെ ഹൃദയത്തിലേക്ക് അത് ഇറക്കിയത് അത് കൊണ്ട് മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയുമാണ് എന്ന് പറഞ്ഞതില്‍ നിന്നും 'മീം' മുഹമ്മദിനെയും സൂചിപ്പിക്കുന്നു. അഥവാ അല്ലാഹുവില്‍ നിന്ന് ജിബ്രീല്‍ മുഖേന പ്രവാചകന്‍ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥം എന്ന് സാരം.