أَوَكُلَّمَا عَاهَدُوا عَهْدًا نَبَذَهُ فَرِيقٌ مِنْهُمْ ۚ بَلْ أَكْثَرُهُمْ لَا يُؤْمِنُونَ
എല്ലാ ഓരോ പ്രാവശ്യം ഉടമ്പടി ചെയ്തപ്പോഴും അവരില്‍ നിന്നുള്ള ഒരു വിഭാ ഗം ആ ഉടമ്പടി വലിച്ചെറിയുകയുണ്ടായി, അല്ല; അവരില്‍ അധികപേരും വി ശ്വാസികളാവുകയില്ല.
2: 26-27 ല്‍ വിവരിച്ച പ്രകാരം സ്വര്‍ഗത്തില്‍ വെച്ച് അല്ലാഹുവുമായി ചെയ്ത ഉട മ്പടി പാലിക്കാതെ അവനെ വിസ്മരിച്ച് ജീവിക്കുന്നവര്‍ തന്നെയാണ് തെമ്മാടികള്‍. 'എ ല്ലാ ഓരോ പ്രാവശ്യം ഉടമ്പടി ചെയ്തപ്പോഴും അവരില്‍ നിന്നുള്ള ഒരു വിഭാഗം ആ ഉടമ്പടി വലിച്ചെറിയുകയുണ്ടായി' എന്നതിന്‍റെ വിവക്ഷ സ്വര്‍ഗത്തില്‍ വെച്ച് അല്ലാഹുവുമാ യി ചെയ്ത ഉടമ്പടിയെക്കുറിച്ച് ഉണര്‍ത്തുന്ന ഏത് സൂക്തങ്ങള്‍ അവരെ ഓര്‍മിപ്പിച്ചാലും അവര്‍ അത് പിന്‍പറ്റുകയില്ലെന്നും അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് സൃഷ്ടികളുമായി ചെയ്ത ഏത് കരാറും അവര്‍ ലംഘിക്കുമെന്നുമാണ്. അവരില്‍ അധികപേരും വിശ്വാസികളാവുകയില്ല എന്നതിന്‍റെ വിവക്ഷ അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസികളാവുകയില്ല എന്നാണ്. ആയിരത്തില്‍ ഒന്ന് മാത്രമേ സ്വര്‍ഗത്തിലേക്കുള്ളൂ എന്ന് 4: 118 ന്‍റെ വിശദീകരണമായി പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചക നിലൂടെ പഠിപ്പിച്ചത് അംഗീകരിക്കാതെ ഇന്ന് 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കു ന്ന ഫുജ്ജാറുകള്‍ 'എന്നെ ആയിരത്തില്‍ ഒന്നാക്കേണമേ' എന്ന് ആത്മാവുകൊണ്ട് പ്രാ ര്‍ത്ഥിക്കുകയോ ജനങ്ങള്‍ അങ്ങനെ പ്രാര്‍ത്ഥിക്കുന്നവരാകാന്‍ അദ്ദിക്ര്‍ അവരിലേക്ക് എ ത്തിച്ച് കൊടുക്കുകയോ ഇല്ല. 7: 37; 11: 17; 32: 12-13 വിശദീകരണം നോക്കുക.