( അല്‍ ബഖറ ) 2 : 99

وَلَقَدْ أَنْزَلْنَا إِلَيْكَ آيَاتٍ بَيِّنَاتٍ ۖ وَمَا يَكْفُرُ بِهَا إِلَّا الْفَاسِقُونَ

നിശ്ചയം നിന്നിലേക്ക് നാം വ്യക്തമായ സൂക്തങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു, തെമ്മാടികളല്ലാതെ അവയെ മൂടിവെക്കുകയുമില്ല.

കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും ഒരേ വര്‍ഗത്തില്‍ പെട്ടവരാണെ ന്നും അവര്‍ 'ഏറ്റവും നല്ലതായ' അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും സൃഷ്ടികള്‍ എഴുതിയു ണ്ടാക്കിയ ഗ്രന്ഥങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടും തിന്മ കല്‍പ്പിക്കുന്നവരാണെന്നും അല്ലാഹു വിനെ വിസ്മരിച്ചതിനാല്‍ നാഥനാല്‍ വിസ്മരിക്കപ്പെട്ട തെമ്മാടികളാണെന്നും 9: 67 ലും, അല്ലാഹുവിനെ വിസ്മരിച്ച അവര്‍ സ്വന്തത്തെ വിസ്മരിച്ച തെമ്മാടികളാണെന്ന് 59: 19 ലും പറഞ്ഞിട്ടുണ്ട്. കാഫിറുകളല്ലാതെ നാഥന്‍റെ സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിക്കുകയില്ല എന്ന് 29: 47 ലും, അക്രമികളല്ലാതെ നാഥന്‍റെ സൂക്തങ്ങളോട് വിരോ ധം വെച്ച് തര്‍ക്കിക്കുകയില്ല എന്ന് 29: 49 ലും പറഞ്ഞിട്ടുണ്ട്. അല്ലാഹു അവതരിപ്പിച്ചതു കൊണ്ട് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും ഇവിടെവെച്ച് വിധികല്‍പിക്കാത്തവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളു മെന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

80: 11 ല്‍ പറഞ്ഞ സ്വര്‍ഗത്തിലേക്ക് തന്നെ തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്റി നെ മൂടിവെച്ച ഏതൊരു മനുഷ്യനും വധിക്കപ്പെട്ടിരിക്കുന്നു എന്ന് 80: 17 ലും; ഗ്രന്ഥം കി ട്ടിയതിനുശേഷം അശ്രദ്ധയില്‍ മത്തുപിടിച്ച് ബോധമില്ലാതെ ജീവിക്കുന്നവര്‍ വധിക്കപ്പെ ട്ടിരിക്കുന്നു എന്ന് 51: 10-11 ലും; കപടവിശ്വാസികള്‍ വധിക്കപ്പെട്ടിരിക്കുന്നു എന്ന് 63: 4 ലും പറഞ്ഞിട്ടുണ്ട്. 'അല്ലാഹു അവരെ വധിച്ചിരിക്കുന്നു' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ മൂടിവെച്ചത് കാരണം അവരുടെ ആത്മാവിനെ അല്ലാഹു എടുത്തുകളഞ്ഞിരിക്കുന്നു എന്നും, അതിനാല്‍ അവര്‍ ആത്മാവില്ലാതെ ജീവന്‍ മാത്രമുള്ള അവസ്ഥയില്‍-ഉറങ്ങുന്ന അവസ്ഥയില്‍-ബോധമില്ലാതെ ജീവിക്കുന്നവരാണ് എന്നുമാണ്. ജീവിതലക്ഷ്യം നഷ്ടപ്പെട്ട് ബോധമില്ലാത്ത അ വസ്ഥയില്‍ കഴിയുന്നവരായതുകൊണ്ട് അവരുടെ ഒരു കര്‍മ്മവും സ്വീകരിക്കപ്പെടുകയില്ല എന്ന് മാത്രമല്ല, മരണത്തോടുകൂടി അവര്‍ നരകക്കുണ്ഠത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യും.

 അദ്ദിക്റിനെ മൂടിവെക്കുന്ന ഇത്തരം കപടവിശ്വാസികളാണ് ഇന്ന് ലോകത്തെ എ ല്ലാ പള്ളികളിലെയും ഇമാമുമാര്‍. അവരെയും അവരുടെ സംസാരം കേട്ടുകൊണ്ടിരിക്കു ന്ന കാഫിറുകളെയും നരകക്കുണ്ഠത്തില്‍ ഒരുമിച്ച് കൂട്ടുമെന്ന് 4: 140 ലും;چഅദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി കപടവിശ്വാസികളേയും കാഫിറുകളേയും അനുസരിക്കാന്‍ പാടില്ല എന്ന് 33: 1, 48 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. വിശ്വാസികളെ ഇജാസിലേക്ക് വേര്‍തിരിക്കുന്നത് നാഥനെക്കുറിച്ച് ദുഷിച്ച ചിന്ത വെച്ചുപുലര്‍ത്തുന്ന കപടവിശ്വാസികളെയും വിവിധ സംഘടനകളായി പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന അനുയായികളെയും ശിക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അല്ലാഹുവിന്‍റെ കോപവും ശാപവും വര്‍ഷിച്ചിട്ടുള്ള അവര്‍ക്ക് മടക്കസ്ഥലമായി നരകക്കുണ്ഠം ഒരുക്കിവെച്ചിട്ടുണ്ടെന്നും 48: 6 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ പിന്‍പറ്റുന്ന വിശ്വാസിക്ക് അത്തരക്കാരുമായി യാതൊരു ബന്ധവും പാടില്ല. 1: 7 ല്‍, നിന്‍റെ കോപം വര്‍ഷിക്കപ്പെട്ടവരുടെ പാതയിലല്ല എന്ന് പറ യുമ്പോള്‍ ഇത്തരം തെമ്മാടികളായ കപടവിശ്വാസികളുടെ മാര്‍ഗത്തിലല്ല എന്നും, പിഴ ച്ചുപോയവരുടെ പാതയിലല്ല എന്ന് പറയുമ്പോള്‍ അവരുടെ അനുയായികളുടെ മാര്‍ഗത്തി ലല്ല എന്നുമാണ് വിശ്വാസി മനസ്സില്‍ കരുതേണ്ടത്. വിശ്വാസികളുടെ ഏക സംഘവും ഇ മാമുമില്ലാത്ത ഒരു അവസ്ഥ വന്നാല്‍ ഞങ്ങള്‍ എന്തുചെയ്യണമെന്ന 'ഹുദൈഫതുല്‍ യ മാനി'യുടെ ചോദ്യത്തിന് മറുപടിയായി: 'എല്ലാ വിഭാഗങ്ങളെയും വെടിയുവാനും കാട്ടി ല്‍ പോയി ഏതെങ്കിലും മരത്തിന്‍റെ മൂട് കടിച്ചുപിടിച്ച് മരണം വരെ നിലകൊള്ളാനുമാണ്' പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളത്. എന്നാല്‍ എഴുത്തും വായനയും അറിയുന്നവരോട് അദ്ദിക്ര്‍ അണപ്പല്ലുപയോഗിച്ച് കടിച്ചുപിടിച്ച് നിലകൊള്ളാനാണ് പ്രവാചകന്‍റെ വിടവാങ്ങല്‍ ഹജ്ജില്‍ വെച്ച് പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. ത്രികാലജ്ഞാനമായ അദ്ദിക്ര്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസിയുടെ പ്രാര്‍ത്ഥനാ രീ തിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അത് ഉപയോഗപ്പെടുത്തി വിശ്വാസിയാകാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെല്ലാം തെമ്മാടികളാണെന്ന് 32: 18 ലും, വിശ്വാസിയല്ലാത്ത എല്ലാ ഫുജ്ജാറുകളും കാഫിറാണെ ന്ന് 64: 2 ലും പറഞ്ഞിട്ടുണ്ട്. 2: 11-14; 5: 49; 16: 64 വിശദീകരണം നോക്കുക.