( അല്‍ ബഖറ ) 2 : 102

وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ وَمَا كَفَرَ سُلَيْمَانُ وَلَٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنْزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ۚ وَمَا هُمْ بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنْفَعُهُمْ ۚ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ ۚ وَلَبِئْسَ مَا شَرَوْا بِهِ أَنْفُسَهُمْ ۚ لَوْ كَانُوا يَعْلَمُونَ

സുലൈമാന്‍റെ രാജാധിപത്യത്തിനെതിരില്‍ പിശാചുക്കള്‍ പറഞ്ഞുപരത്തിയതിനെ അവര്‍ പിന്‍പറ്റുകയും ചെയ്തു, സുലൈമാന്‍ നിഷേധിയായിട്ടില്ല, എന്നാ ല്‍ നിശ്ചയം പിശാചുക്കളാണ് നിഷേധികളായത്, അവര്‍ ജനങ്ങളെ മാരണം പഠിപ്പിച്ചു, ബാബിലോണിയയില്‍ 'ഹാറൂത്ത്, മാറൂത്ത്' എന്നീ രണ്ടു മലക്കുക ള്‍ക്ക് ഇറക്കപ്പെട്ടതിനെയും, ആ മലക്കുകള്‍ രണ്ടുപേരും അവരില്‍ നിന്ന് ഒ രാളെയും: 'നിശ്ചയം ഞങ്ങള്‍ ഒരു പരീക്ഷണമാണ്, അതിനാല്‍ നിങ്ങള്‍ നി ഷേധികളാകരുത്' എന്ന് പറഞ്ഞിട്ടല്ലാതെ ഒന്നും പഠിപ്പിച്ചിട്ടില്ല, എന്നാല്‍ അവര്‍ രണ്ടുപേരില്‍ നിന്നും അവര്‍ ഭര്‍ത്താവിന്‍റെ കീഴിലുള്ള ഭാര്യയെ വേര്‍പിരിച്ചെ ടുക്കുന്ന ഒരു വിദ്യ പഠിച്ചു, എന്നാല്‍ അല്ലാഹുവിന്‍റെ സമ്മതം കൂടാതെ ആ വിദ്യകൊണ്ട് അവര്‍ ഒരാളെയും ഉപദ്രവിച്ചിട്ടില്ല, എന്നാല്‍ അവര്‍ക്ക് ഉപദ്രവകരമായതും ഉപകാരപ്രദമല്ലാത്തതുമായ ആ വിദ്യ അവര്‍ പഠിച്ചുകൊണ്ടിരി ക്കുന്നു, അത് വാങ്ങുന്നവര്‍ക്ക് പരലോകത്തില്‍ യാതൊരു വിഹിതവുമില്ലെന്ന് അവര്‍ക്ക് ശരിക്കുമറിയാം, അതുകൊണ്ട് അവര്‍ അവര്‍ക്കുവേണ്ടി വാങ്ങി യത് എത്രമോശമായ വിലയാണ്, അവര്‍ അറിവുള്ളവരായിരുന്നുവെങ്കില്‍!

മാരണം, കണ്‍കെട്ട് തുടങ്ങിയ ക്ഷുദ്രവിദ്യകളാലാണ് സുലൈമാന്‍ നബിയുടെ രാ ജാധിപത്യം നിലനില്‍ക്കുന്നതെന്ന് പിശാചുക്കള്‍ പറഞ്ഞുപരത്തിയിരുന്നു. എന്നാല്‍ സു ലൈമാന്‍ നബിയുടെ കഴിവുകളാവട്ടെ അല്ലാഹു നല്‍കിയതും മാരണം പഠിപ്പിച്ചിരുന്നത് പിശാചുക്കളുമാണ്. ബാബിലോണിയയിലെ ജനത അവരുടെ ഇംഗിതങ്ങള്‍ സാധിപ്പിച്ചു കിട്ടുന്നതിനുവേണ്ടി പിശാച് പഠിപ്പിച്ച മാരണവിദ്യയിലേക്ക് ചാഞ്ഞപ്പോള്‍ ആ ജനതക്ക് ഒരു പരീക്ഷണമായി അല്ലാഹു അവിടെ ഹാറൂത്ത്, മാറൂത്ത് എന്നീ മലക്കുകളെ മനുഷ്യരൂപത്തില്‍ മാരണം പഠിപ്പിക്കുന്നതിനായി നിയോഗിക്കുകയുണ്ടായി. അവര്‍ രണ്ടുപേരും മാരണം പഠിക്കാന്‍ വരുന്നവരോട്: 'നിശ്ചയം ഞങ്ങള്‍ പരീക്ഷണമാണ്, നിങ്ങള്‍ ഇതുവഴി കാഫിറുകളാകരുത്' എന്ന് പറഞ്ഞിട്ടല്ലാതെ ജനങ്ങളെ ഒന്നും പഠിപ്പിച്ചിരുന്നി ല്ല. എന്നാ ല്‍ ഐഹികലോകത്തിന്‍റെ പട്ടികളായി അധഃപതിച്ച ആ ജനത ഭര്‍ത്താവിന്‍റെ കീഴില്‍ ജീവിക്കുന്ന സ്ത്രീകളെ അടര്‍ത്തിയെടുത്ത് അവരുമായി അവിഹിതബന്ധം പു ലര്‍ത്തുന്നതിനുവേണ്ടി ഈ വിദ്യ(മാരണം) ഉപയോഗിച്ചു. ആ ജനത ഉപകാരപ്രദമല്ലാ ത്ത ഉപദ്രവകരമായ ആ വിദ്യ പഠിച്ച് ഇഹലോകം ആസ്വദിച്ച് പരലോകം നഷ്ടപ്പെടുത്തി. മാരണവുമായി ബന്ധപ്പെടുന്നവര്‍ക്ക് സ്വര്‍ഗത്തിന്‍റെ വാസന പോലും ലഭിക്കുകയില്ലെ ന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 

 മാരണമുണ്ടെന്നും അത് പഠിപ്പിക്കുന്നതും അതുമായി ബന്ധപ്പെടുന്നതും പിശാചു ക്കളാണെന്നും ഈ സൂക്തം പഠിപ്പിക്കുന്നു. മനുഷ്യരിലും ജിന്നുകളിലും പിശാചുക്കളുണ്ടെ ന്ന് 6: 112 ലും 114: 6 ലും; തങ്ങളുടെ നാഥനില്‍ ഭരമേല്‍പ്പിച്ച വിശ്വാസികളുടെമേല്‍ പിശാചിന് യാതൊരു സ്വാധീനവും അധികാരവുമില്ല എന്ന് 16: 99 ലും പറഞ്ഞിട്ടുണ്ട്. 5: 48 ല്‍ വിവരിച്ച പ്രകാരം എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും ന രകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന അദ്ദിക്ര്‍ ഇന്ന് ത്രികാലജ്ഞാനിയിലൂ ടെ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ച് ജീവിക്കുന്നവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലാണ്. 3: 102 ല്‍ വിവരിച്ച പ്രകാരം ജിന്നു കൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന വനല്ലാതെ വിശ്വാസിയാവുകയോ മുസ്ലിമായി മരണപ്പെടുകയോ ഇല്ല. എന്നാല്‍ പ്രവാ ചകന്മാര്‍ക്ക് മാരണമേല്‍ക്കുമോ എന്ന ചോദ്യത്തിന് ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥം അവര്‍ക്ക് ഇല്ലാതിരുന്നതിനാല്‍ ഏല്‍ക്കുമെന്നാണ് മറുപടി. 25: 31 ല്‍ പറഞ്ഞപ്രകാരം എല്ലാ നബിമാര്‍ക്കും ഭ്രാന്തന്മാരായ പിശാചുക്കളെ ശത്രുക്കളാക്കിയിട്ടുണ്ട്. പ്രവാചകനായ മൂസാ യുമായി മത്സരിക്കുന്നതിന് ഫിര്‍ഔന്‍ വിളിച്ചുവരുത്തിയ മാരണക്കാര്‍ അവരുടെ കയറുകളും വടികളും നിലത്തേക്കിട്ടപ്പോള്‍ മാരണം വഴി അവ ചലിക്കുന്നതായി മൂസാക്കു തോന്നി, മൂസാ ഉള്ളിന്‍റെ ഉള്ളില്‍ ഭയപ്പെട്ടു എന്ന് 20: 66-67 ല്‍ പറഞ്ഞിട്ടുണ്ട്. അയ്യൂബ് ന ബി, നിശ്ചയം എന്നെ പിശാചിന്‍റെ ബാധയും ശിക്ഷയും ബാധിച്ചിരിക്കുന്നു എന്ന് ആവലാതിപ്പെട്ടതായി 38: 41 ലും, വര്‍ഷങ്ങള്‍ക്കുശേഷം: നിശ്ചയം എന്നെ ദുരിതം ബാധിച്ചിരിക്കുന്നു, നീ കരുണ ചെയ്യുന്നവരില്‍ ഏറ്റവും നന്നായി കരുണ ചെയ്യുന്നവനുമാണ് എ ന്ന് പ്രാര്‍ത്ഥിച്ചതായി 21: 83 ലും പറഞ്ഞിട്ടുണ്ട്. ജിന്നുപിശാചുക്കള്‍ മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള്‍ മുഖേന പ്രവാചകന്‍ മുഹമ്മദിന് മാരണം ചെയ്യുകയും പ്രവാചകന് അത് ഏല്‍ക്കുകയും ചെയ്തിട്ടുണ്ട്. വിശ്വാസികള്‍ക്ക് മാരണം ഏല്‍ക്കാതിരിക്കുന്ന തിന് വേണ്ടിയുള്ള പ്രതിവിധി പ്രവാചകനിലൂടെ അവതരിപ്പിക്കുന്നതിനുവേണ്ടിയാണ് അത് സംഭവിപ്പിച്ചത്. മുഅവ്വിദത്തൈനിയായ സൂറത്തുല്‍ ഫലഖും സൂറത്ത് അന്നാസും അവതരിപ്പിച്ചത് മാരണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രതിവിധിയായിക്കൊണ്ടാണ്. അദ്ദിക്റിനെ പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തുന്ന വിശ്വാസിക്ക് മാരണം കൊണ്ടെന്നല്ല, മറ്റൊന്നുകൊണ്ടും ഒരു ഉപദ്രവവും വരുത്താന്‍ മനുഷ്യപ്പിശാചുക്കള്‍ക്കോ ജിന്നുപിശാചുക്കള്‍ക്കോ സാധ്യമല്ലതന്നെ.

കപടവിശ്വാസികളെ അല്ലാഹു കൊന്നുകളഞ്ഞതിനാല്‍ അവര്‍ക്ക് മാരണമോ പ രീക്ഷണമോ ഏല്‍ക്കുകയില്ല. 19: 83 ല്‍ കാഫിറുകള്‍ക്ക് അവരുടെ കാര്യങ്ങള്‍ ശരിപ്പെടുത്തിക്കൊടുക്കാന്‍ പിശാചുക്കളെ നിയോഗിച്ചിട്ടുള്ളത് നീ കണ്ടില്ലേ എന്ന് ചോദിച്ചിട്ടുണ്ട്. നിശ്ചയം ഗൂഢാലോചന പിശാചില്‍ നിന്നുള്ളതാണ്-വിശ്വാസികളെ അതുമുഖേന ദുഃ ഖിപ്പിക്കുന്നതിന് വേണ്ടി, എന്നാല്‍ അല്ലാഹുവിന്‍റെ വേണ്ടുകയില്ലാതെ അവരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാന്‍ അവര്‍ക്ക് കഴിയുകയില്ല. അപ്പോള്‍ വിശ്വാസികള്‍ പിശാചി ന്‍റെയും ഉടമയായ എല്ലാം അടക്കിഭരിക്കുന്ന അല്ലാഹുവിലാണ് ഭരമേല്‍പിക്കേണ്ടത് എ ന്ന് 58: 10 ല്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകളി ല്‍ പെട്ട, 9: 67-68 ല്‍ വിവരിച്ച കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും ലൈം ഗികാവയവങ്ങള്‍ ശ്രദ്ധാകേന്ദ്രമായി കൊണ്ടുനടക്കുന്നവരും, തിന്മ കല്‍പിക്കുന്നവരും ന ന്മ വിരോധിക്കുന്നവരും, പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമാണ്. അതുകൊണ്ട് തന്നെ ലൈംഗിക അരാജകത്വം നടമാടുന്ന ഇക്കാലത്ത് പരസ്ത്രീ പരപുരു ഷ ബന്ധങ്ങള്‍ക്കുവേണ്ടി മന്ത്രമോ മാരണമോ നടത്തേണ്ട കാര്യമില്ല. അവര്‍ അറിവുള്ളവരായിരുന്നുവെങ്കില്‍ എന്ന് പറഞ്ഞതിന്‍റെ വിവക്ഷ അവര്‍ ത്രികാലജ്ഞാനമായ അദ്ദിക് ര്‍ അറിവുള്ളവരായിരുന്നുവെങ്കില്‍ 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍ പ്പാടുകള്‍ പിന്‍പറ്റി ഇഹപരജീവിതം നഷ്ടപ്പെടുത്തുന്നവരാകുമായിരുന്നില്ല എന്നാണ്. 4: 51-52, 79; 7: 175-176; 39: 15 വിശദീകരണം നോക്കുക.