وَلَمَّا جَاءَهُمْ رَسُولٌ مِنْ عِنْدِ اللَّهِ مُصَدِّقٌ لِمَا مَعَهُمْ نَبَذَ فَرِيقٌ مِنَ الَّذِينَ أُوتُوا الْكِتَابَ كِتَابَ اللَّهِ وَرَاءَ ظُهُورِهِمْ كَأَنَّهُمْ لَا يَعْلَمُونَ
അവരോടൊപ്പമുള്ളതിനെ സത്യപ്പെടുത്തിക്കൊണ്ട് അല്ലാഹുവില്‍ നിന്നുള്ള പ്രവാചകന്‍ അവരിലേക്ക് വന്നപ്പോള്‍, ഗ്രന്ഥം നല്‍കപ്പെട്ടവരില്‍ നിന്നുള്ള ഒ രു വിഭാഗം അല്ലാഹുവിന്‍റെ ഗ്രന്ഥത്തെ അവരുടെ പിറകിലേക്ക് വലിച്ചെറിഞ്ഞു -നിശ്ചയം അവര്‍ ഒന്നുമറിയാത്തവരെപ്പോലെ.
സൂക്തത്തില്‍ പറഞ്ഞ സ്വഭാവം പ്രവാചകന്‍റെ കാലത്തെ മദീനയിലെ ജൂതന്മാരുടേ തായിരുന്നുവെങ്കില്‍ ഇന്ന് അത് 3: 7-10 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ ജനതയാ ണെന്ന് അവകാശപ്പെടുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടേതാണ്. ആത്മാ വിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷ ണമാക്കിയിട്ടുള്ള അവരെ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവ ര്‍ എന്നാണ് 8: 22, 55 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 2: 87; 5: 48 വിശദീകരണം നോക്കുക.