وَلَوْ أَنَّهُمْ آمَنُوا وَاتَّقَوْا لَمَثُوبَةٌ مِنْ عِنْدِ اللَّهِ خَيْرٌ ۖ لَوْ كَانُوا يَعْلَمُونَ
നിശ്ചയം അവര്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നുവെങ്കില്‍, അല്ലാഹുവില്‍ നിന്ന് അവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം തന്നെയായിരുന്നു ഏറ്റവും ഉത്തമം -അവര്‍ അറിവുള്ളവരായിരുന്നുവെങ്കില്‍!
2: 2 ല്‍ വിവരിച്ച പ്രകാരം സന്മാര്‍ഗമായ അദ്ദിക്റിനെ പിന്‍പറ്റുന്നവരാണ് സൂക്ഷ്മാലുക്കള്‍. അവര്‍ അദ്ദിക്റിനെ സ്വര്‍ഗത്തിലേക്ക് തന്നെ തിരിച്ച് പോകാനുള്ള ടിക്കറ്റായി ഉപയോഗപ്പെടുത്തുമെന്ന് 69: 48 ലും; അതിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള ഫുജ്ജാറുകള്‍ക്ക് അത് ഒരു ദുഃഖഹേതുവാണെന്ന് 69: 50 ലും പറഞ്ഞിട്ടുണ്ട്. ശാശ്വതമായ പരലോകജീവിതത്തിന് നൈമിഷികമായ ഐഹികജീവിതത്തെക്കാള്‍ പ്രാധാന്യം കൊടുക്കുന്നവരാണ് വിശ്വാസികള്‍. എന്നാല്‍ കപടവിശ്വാസികള്‍ ജീവിതലക്ഷ്യം നഷ്ടപ്പെട്ടവരായതിനാല്‍ ഐഹികജീവിതത്തിന് പരലോകത്തെക്കാള്‍ പ്രാധാന്യം കൊടുക്കുന്നവരാണ് എന്ന് 14: 2-3; 16: 107 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ സന്ദേശമായ അദ്ദിക്ര്‍ ലോകരില്‍ നിന്ന് മൂടിവെക്കുന്ന കാഫിറായ ഒരു ജനതയെ നിശ്ചയം അല്ലാഹു സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ല എന്ന് 5: 67 ലും പറഞ്ഞിട്ടുണ്ട്. അവര്‍ അറിവുള്ളവരായിരുന്നുവെങ്കില്‍ എന്ന് പറഞ്ഞുകൊണ്ട് അവസാനിക്കുന്ന തുടര്‍ച്ചയായി വരുന്ന രണ്ട് സൂക്തങ്ങളാണ് 2: 102, 103 എന്നിവ. 3: 195-197; 7: 96; 25: 17-18 വിശദീകരണം നോക്കുക.