مَا يَوَدُّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَلَا الْمُشْرِكِينَ أَنْ يُنَزَّلَ عَلَيْكُمْ مِنْ خَيْرٍ مِنْ رَبِّكُمْ ۗ وَاللَّهُ يَخْتَصُّ بِرَحْمَتِهِ مَنْ يَشَاءُ ۚ وَاللَّهُ ذُو الْفَضْلِ الْعَظِيمِ
നിങ്ങളുടെ നാഥനില്‍ നിന്ന് നന്മയില്‍ നിന്നുള്ള ഒന്ന് നിങ്ങളുടെ മേല്‍ അവതരിപ്പിക്കപ്പെടുന്നത് വേദക്കാരില്‍ നിന്നുള്ള കാഫിറുകളായവരോ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവരോ ഇഷ്ടപ്പെടുന്നില്ല, അല്ലാഹുവാകട്ടെ അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍റെ കാരുണ്യത്തിനുവേണ്ടി തെരഞ്ഞെടുക്കുന്നു, അല്ലാഹു മഹത്തായ ഔദാര്യമുടയവനുമാകുന്നു!
ഈ സൂക്തം അവതരിക്കുന്ന കാലത്ത് ജൂതരും ക്രൈസ്തവരുമായിരുന്നു വേദക്കാര്‍. മക്കയിലും മദീനയിലുമുള്ള ബഹുദൈവാരാധകര്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്ന മുശ്രിക്കുകളുമായിരുന്നു. ഇന്ന് നാഥനില്‍ നിന്നുള്ള ഗ്രന്ഥം അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ മാത്രമായതിനാല്‍ വേദത്തിന്‍റെ ആളുകളില്‍ നിന്നുള്ള കാഫിറുകള്‍ ഫുജ്ജാറുകളിലെ കപടവിശ്വാസികളും, മുശ്രിക്കുകള്‍ അവരുടെ അനുയായികളുമാണ്.
നാഥന്‍ നിഷ്പക്ഷവാനായതിനാലും കാരുണ്യവും ഔദാര്യവുമായ അദ്ദിക്ര്‍ മൂന്ന് വാള്യങ്ങളിലായി മലയാളത്തില്‍ രൂപപ്പെട്ടതിനാലും 'എന്‍റെ നാഥാ! എനിക്ക് നീ അറിവ് വര്‍ദ്ധിപ്പിച്ച് തരേണമേ' എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിച്ച് അത് വായിക്കുകയും അതിനെ സത്യപ്പെടുത്തി ജീവിക്കുകയുമാണ് നാഥന്‍റെ കാരുണ്യത്തില്‍ പ്രവേശിക്കാനുള്ള ഏകമാര്‍ഗം. 3: 74, 174; 8: 29; 57: 21, 29; 62: 4 തുടങ്ങിയ സൂക്തങ്ങളെല്ലാം അവസാനിക്കുന്നത് 'അല്ലാഹു മഹത്തായ ഔദാര്യമുടയവനാകുന്നു' എന്ന് പറഞ്ഞുകൊണ്ടാണ്. 2: 64; 9: 67-68; 33: 73 വിശദീകരണം നോക്കുക.