أَلَمْ تَعْلَمْ أَنَّ اللَّهَ لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۗ وَمَا لَكُمْ مِنْ دُونِ اللَّهِ مِنْ وَلِيٍّ وَلَا نَصِيرٍ
നിശ്ചയം ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിന് മാത്രമാണെന്നും നിങ്ങള്‍ക്ക് അല്ലാഹുവിനെക്കൂടാതെ ഒരു സംരക്ഷകനോ സഹായിയോ ഇല്ലെന്നും നിനക്കറിയില്ലേ?
ആദ്യം മുതല്‍ അവസാനം വരെ ഭൂമിയിലേക്ക് ഒറ്റ ഗ്രന്ഥം മാത്രമേ വന്നിട്ടുള്ളൂ എ ന്നും ഒരേ ആത്മാവ് മാത്രമുള്ളതും വ്യത്യസ്ത ശരീരങ്ങളോടുകൂടിയതുമായ അത് അദ്ദിക് ര്‍ തന്നെയാണെന്നും 16: 43-44; 21: 24; 41: 43; 53: 56 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ തൗറാത്തും ഇന്‍ജീലും നിലനിര്‍ത്തിയാല്‍ പോരേ, പുതിയ ഒരു ഗ്രന്ഥം ആവശ്യമുണ്ടോ എന്ന് ജൂതരും ക്രൈസ്തവരും പ്രവാചകനോട് ചോദിച്ചിരുന്നു. ആകാശഭൂമികളുടെ രഹസ്യമറിയുന്ന അല്ലാഹുവിനാണ് അതാത് കാലഘട്ടങ്ങളിലേക്കുള്ള ജനങ്ങള്‍ക്കുവേണ്ട നിയമനിര്‍ദ്ദേശങ്ങള്‍ അറിയുക. അതുകൊണ്ട് അതാത് കാലഘട്ട ങ്ങളിലേക്ക് വേണ്ട നിയമനിര്‍ദ്ദേശങ്ങള്‍ ഉള്‍കൊള്ളുന്ന ഗ്രന്ഥങ്ങളാണ് അതാത് കാലഘട്ടങ്ങളില്‍ അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ 25: 33 ല്‍ പറഞ്ഞപ്രകാരം പ്രവാചകന് അ വതരിപ്പിക്കപ്പെട്ട ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ മുമ്പുവന്ന എ ല്ലാ ഗ്രന്ഥങ്ങളെയും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളെയും സത്യപ്പെടുത്തുന്നതും സാക്ഷ്യപ്പെടുത്തുന്നതുമാണ് എന്ന് 5: 48 ല്‍ വിവരിച്ചിട്ടുണ്ട്.
പ്രവാചകന് നല്‍കപ്പെട്ട ഗ്രന്ഥത്തില്‍ തന്നെയും ആദ്യം വന്ന ചില സൂക്തങ്ങളി ലെ നിര്‍ദ്ദേശങ്ങള്‍ പിന്നീട് വന്ന സൂക്തങ്ങളിലൂടെ ഭേദഗതിവരുത്തുകയോ പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ഉദാഹരണമായി 'നിങ്ങളില്‍ നിന്നുള്ള ഒരാള്‍ക്ക് മരണം ആ സന്നമായാല്‍ അവന്‍ സമ്പത്ത് വിട്ടേച്ചുപോകുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും കുടുംബത്തില്‍ നിന്ന് അടുത്തവര്‍ക്കും ന്യായമായ രീതിയില്‍ വസ്വിയ്യത്ത് ചെയ്യല്‍ നിങ്ങളുടെ മേല്‍ നിര്‍ബന്ധമാണ്' എന്ന 2: 180 ന്‍റെ കല്‍പന സൂറ: അന്നിസാഇല്‍ അനന്തരാവകാശനിയമം അവതരിച്ചതോടെ അനന്തരാവകാശികള്‍ക്ക് വസ്വിയ്യത്ത് ചെയ്യാന്‍ പാടില്ലെന്നും വസ്വിയ്യത്ത് മൊത്തം സമ്പത്തിന്‍റെ മൂന്നിലൊന്നേ ആകാവൂ എന്നും പരിമിതപ്പെടുത്തി. 2: 219; 4: 43; 5: 90 എന്നീ സൂക്തങ്ങളിലൂടെ ഘട്ടം ഘട്ടമായുള്ള മദ്യനിര്‍മ്മാര്‍ജ്ജനവും ഇതിന് ഉദാഹരണമാണ്. ത്രികാലജ്ഞാനിയായ അല്ലാഹുവില്‍ നിന്ന് സര്‍വ്വലോകങ്ങള്‍ ക്കും മുന്നറിയിപ്പായിക്കൊണ്ട് അവതരിപ്പിച്ചിട്ടുള്ള അദ്ദിക്റില്‍ അത് ക്രോഡീകരിപ്പെടു ന്നതിന് മുമ്പോ ക്രോഡീകരിക്കപ്പെട്ടതിന് ശേഷമോ മിഥ്യയൊന്നും കടന്നുകൂടുകയില്ല എന്ന് 41: 41-42 ല്‍ പറഞ്ഞിട്ടുണ്ട്. 2: 76-77 ല്‍ വിവരിച്ച പ്രകാരം അല്ലാഹു ആകാശഭൂമി കളിലുള്ളതെല്ലാം അറിയുന്നവനും അതെല്ലാം ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളവനുമാണ്. 64: 11 ല്‍, അല്ലാഹുവിന്‍റെ സമ്മതപത്രം കൊണ്ടല്ലാതെ യാതൊരു വിപത്തും ബാധിക്കുന്നില്ല, ആരെങ്കിലും അല്ലാഹുവിനെക്കൊണ്ട് വിശ്വസിച്ചുവെങ്കില്‍ അവന്‍റെ ഹൃ ദയത്തെ അവന്‍ നേര്‍വഴിയിലാക്കുന്നു, അല്ലാഹു എല്ലാ ഓരോ കാര്യത്തെക്കുറിച്ചും അറിവുള്ളവന്‍ തന്നെയുമാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്.
22: 52 ല്‍, നാം നിനക്കുമുമ്പ് ഒരു പ്രവാചകനെയോ നബിയെയോ അയച്ചിട്ടില്ല-അ വന്‍ എന്തെങ്കിലും ഒന്ന് പറയാന്‍ ഉദ്ദേശിക്കുമ്പോള്‍ പിശാച് അതില്‍ ഇടപെട്ടിട്ടല്ലാതെ, എന്നാല്‍ പിശാച് ഇട്ടുകൊടുത്തത് മായ്ച്ചുകളയുകയും അല്ലാഹു തന്‍റെ വചനങ്ങളെ എ ല്ലാ കൈകടത്തലുകളില്‍ നിന്നും ഒഴിവാക്കി തത്വനിര്‍ഭരമാക്കുകയും ചെയ്യുന്നു എന്ന് പ റഞ്ഞിട്ടുണ്ട്. 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ ക്രോഡീകരിക്കപ്പെട്ട ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയില്‍ ചരിക്കു ന്ന വിശ്വാസി 32: 4 ല്‍ പറഞ്ഞതുപോലെ പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും തന്നെ ഇല്ല എന്ന ഉത്തമ ബോധ്യമുള്ളവനാണ്. അത്തരം വിശ്വാസികള്‍ മാത്രമാണ് 58: 22 ല്‍ പറഞ്ഞ നാഥന്‍റെ സംഘത്തിലുള്ളവര്‍. അല്ലാത്ത സിജ്ജീന്‍ പട്ടികയിലുള്ള അറബി ഖുര്‍ആന്‍ വായിക്കു ന്ന ഫുജ്ജാറുകളെല്ലാം തന്നെ 41: 7 ല്‍ പറഞ്ഞപ്രകാരം പരലോകം കൊണ്ട് വിശ്വാസമി ല്ലാത്തവരും, 36: 59-62 ല്‍ പറഞ്ഞപ്രകാരം ചിന്താശക്തി ഉപയോഗപ്പെടുത്താതെ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരും, 58: 19 ല്‍ പറഞ്ഞപ്രകാരം പിശാചിന്‍റെ സംഘത്തില്‍ പെട്ടവരുമാണ്. അവര്‍ 7: 26 ല്‍ പറഞ്ഞപ്രകാരം ആത്മാവിനെ പരിഗണിക്കാതെ ജഡത്തിന് പ്രാധാന്യം കൊടുക്കുന്നവരും ജീവിതലക്ഷ്യം ഉണര്‍ത്തുന്ന അദ്ദിക് റിനെ വിസ്മരിച്ചവരും 56: 82 ല്‍ പറഞ്ഞപ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരുമാണ്. 7: 37 ല്‍ പറഞ്ഞ പ്രകാരം ആത്മാവിനെതിരെ കാഫിറാണെ ന്ന് സാക്ഷ്യം വഹിച്ച് മരണപ്പെടുന്ന അവര്‍ 15: 44 ല്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠത്തിലെ ഏഴ് വാതിലുകളിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരാണ്. നിഷ്പക്ഷവാനായ നാഥന്‍ ആരെയും നരകത്തിലേക്ക് തള്ളിവിടുന്നില്ല. എന്നാല്‍ അവര്‍ കണ്ട, തൊട്ട, കേട്ട, വായിച്ച സൂക്തങ്ങള്‍ അവര്‍ക്കെതിരെ സാക്ഷ്യം വഹിച്ചുകൊണ്ടും വാദിച്ചുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 1: 4; 2: 12, 18, 255 വിശദീകരണം നോക്കുക.