( അല്‍ ബഖറ ) 2 : 108

أَمْ تُرِيدُونَ أَنْ تَسْأَلُوا رَسُولَكُمْ كَمَا سُئِلَ مُوسَىٰ مِنْ قَبْلُ ۗ وَمَنْ يَتَبَدَّلِ الْكُفْرَ بِالْإِيمَانِ فَقَدْ ضَلَّ سَوَاءَ السَّبِيلِ

അതല്ല, മുമ്പ് മൂസാ ചോദിക്കപ്പെട്ടതുപോലെ നിങ്ങളുടെ പ്രവാചകനോട് നിങ്ങ ളും ചോദിക്കാന്‍ ഉദ്ദേശിക്കുകയാണോ? അപ്പോള്‍ വിശ്വാസത്തിനുപകരം നി ഷേധത്തെ സ്വീകരിക്കുന്നവര്‍ നേര്‍മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചവരായിക്കഴിഞ്ഞു.

ഇസ്രാഈല്‍ സന്തതികള്‍ മൂസായോട് ചോദിച്ചിരുന്ന ചോദ്യങ്ങള്‍ 2: 55-61 സൂക്തങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് അല്ലാഹുവിനെ നേരില്‍ കാണിച്ചുതരണമെന്ന് ആവശ്യപ്പെട്ടത്, പശുവിനെ അറുക്കാന്‍ കല്‍പ്പിച്ച സന്ദര്‍ഭത്തില്‍ ആ പശുവിന്‍റെ നിറം, പ്രായം തുടങ്ങി പലചോദ്യങ്ങളും ചോദിച്ചത്, മന്നയും സല്‍വായും ഭക്ഷണമായി നല്‍ കിയപ്പോള്‍ അതില്‍ സംതൃപ്തരാവാതെ ഉള്ളി, കക്കരിക്ക, പച്ചക്കറികള്‍ എന്നീ ഭക്ഷ ണവിഭവങ്ങള്‍ വേണമെന്നാവശ്യപ്പെട്ടത് തുടങ്ങിയവയെല്ലാം ഇതിനുദാഹരണങ്ങളാണ്. ഇതുപോലെ അവരുടെ പിന്‍ഗാമികളായ മദീനയിലുള്ള ജൂതരും കപടവിശ്വാസികളും പ്രവാചകനോട് പലചോദ്യങ്ങളും ചോദിച്ചിരുന്നു. 7: 144 ല്‍ പറഞ്ഞപ്രകാരം മൂസാക്ക് ന ല്‍കിയതുപോലെ ഫലകത്തില്‍ രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥം നല്‍കുക, 3: 183 ല്‍ പറഞ്ഞപ്രകാരം ആകാശത്തുനിന്ന് 'തീ' ഇറങ്ങിവന്ന് കരിച്ചുകളയുന്ന ബലികര്‍മ്മം നടത്തിക്കാ ണിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചിരുന്നു. 

ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ നാഥന്‍റെ ഗ്രന്ഥമായ അദ്ദിക് റിനെ തള്ളിപ്പറഞ്ഞുകൊണ്ട് 29 കള്ളവാദികള്‍ എഴുതിയുണ്ടാക്കിയ ഗ്രന്ഥങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത് 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരാണ്. 63: 4 ല്‍ പറഞ്ഞപ്രകാരം നാഥനാല്‍ വ ധിക്കപ്പെട്ട കപടവിശ്വാസികള്‍ അനുഗ്രഹമായ അദ്ദിക്റിനെ നിഷേധമാക്കി മാറ്റിമറിക്കുകയും അവരുടെ അനുയായികള്‍ക്ക് ബോറന്മാരുടെ വീടായ നരകക്കുണ്ഠം ഹലാലാ ക്കിക്കൊടുക്കുകയും ചെയ്യുകയാണെന്ന് 14: 28-29 ല്‍ പറഞ്ഞിട്ടുണ്ട്. 5: 12, 60, 77; 28: 22; 60: 1 തുടങ്ങിയ സൂക്തങ്ങളെല്ലാം സ്വര്‍ഗത്തിലേക്കുള്ള ഏകമാര്‍ഗത്തെ പരാമര്‍ശിച്ചുകൊണ്ടാണ് അവസാനിക്കുന്നത്. 1: 7; 2: 85, 254; 5: 101 വിശദീകരണം നോക്കുക.