( അല്‍ ബഖറ ) 2 : 109

وَدَّ كَثِيرٌ مِنْ أَهْلِ الْكِتَابِ لَوْ يَرُدُّونَكُمْ مِنْ بَعْدِ إِيمَانِكُمْ كُفَّارًا حَسَدًا مِنْ عِنْدِ أَنْفُسِهِمْ مِنْ بَعْدِ مَا تَبَيَّنَ لَهُمُ الْحَقُّ ۖ فَاعْفُوا وَاصْفَحُوا حَتَّىٰ يَأْتِيَ اللَّهُ بِأَمْرِهِ ۗ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ

.നിങ്ങളുടെ വിശ്വാസത്തിനുശേഷം നിങ്ങളെ നിഷേധത്തിനുമേല്‍ നിഷേധത്തിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നാണ് വേദക്കാരില്‍ അധികപേരും ആഗ്രഹിക്കുന്നത്, സത്യം അവര്‍ക്ക് തെളിഞ്ഞുകഴിഞ്ഞിട്ടും അവരുടെ മനസ്സില്‍ കുടികൊള്ളുന്ന അസൂയ നിമിത്തമാണത്, അപ്പോള്‍ അല്ലാഹു തന്‍റെ തീരുമാനം കൊണ്ടുവരുന്നതുവരെ നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യുകയും കാത്തിരിക്കുകയും ചെയ്യുക, നിശ്ചയം അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ള സര്‍വ്വശക്തന്‍ തന്നെയാണ്.

അന്ന് വേദക്കാരായ ജൂതക്രൈസ്തവര്‍ വിശ്വാസികളോട് കാണിച്ചിരുന്ന ഈ സ്വഭാവം ഇന്ന് യഥാര്‍ത്ഥ കാഫിറുകളായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ക്കാണുള്ളത്. വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ എഴുത്തും വായനയും അറിയുന്ന ആരും തന്നെ വിശ്വാസിയാവുകയോ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല. അദ്ദിക്ര്‍ മുറുകെപ്പിടിച്ച് ഭിന്നിക്കാതെ ഒറ്റ സംഘമാകാനാണ് 3: 103 ല്‍ കല്‍പിച്ചിട്ടുള്ളത് എന്ന് പറയുമ്പോള്‍ അത് സ്വീകരിക്കാതെ അവരവരുടെ സംഘടനകളിലേക്കും മനുഷ്യനിര്‍മ്മിതമായ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളിലേക്കും ദീനില്‍ നിന്നുപോയ മദ്ഹബുകളിലേക്കും കാക്കകാരണവന്മാരുടെ ചര്യയിലേക്കുമാണ് അവര്‍ വിശ്വാസികളെ തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. 7: 127, 137 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇജാസില്‍ അവസാനത്തെ ഖലീഫയായ മഹ്ദി വരുന്നതോടെ അവിടെയുള്ള കുഫ്ഫാറുകളെയെല്ലാം പുറത്താക്കുന്നതും മനുഷ്യരില്‍ നിന്നുള്ള വിശ്വാസികളെല്ലാം ഇജാസിലേക്ക് വേര്‍തിരിക്കപ്പെടുന്നതുമാണ്. അതിനുശേഷം കാഫിറുകള്‍ക്ക് അവിടേക്ക് പ്രവേശനം ലഭിക്കുകയില്ല. ശേഷം മസീഹുദ്ദജ്ജാല്‍ പ്രത്യക്ഷപ്പെടുന്നതും ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതുമാണ്. 2: 39, 105, 159-161; 8: 22; 9: 28, 113; 33: 60-61 വിശദീകരണം നോക്കുക.