وَقَالُوا لَنْ يَدْخُلَ الْجَنَّةَ إِلَّا مَنْ كَانَ هُودًا أَوْ نَصَارَىٰ ۗ تِلْكَ أَمَانِيُّهُمْ ۗ قُلْ هَاتُوا بُرْهَانَكُمْ إِنْ كُنْتُمْ صَادِقِينَ
ജൂതനോ അല്ലെങ്കില്‍ ക്രൈസ്തവനോ ആകാതെ ഒരിക്കലും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്ന് അവര്‍ പറയുകയും ചെയ്യുന്നു, അത് അവരുടെ വ്യാമോഹങ്ങള്‍ മാത്രമാണ്; നീ പറയുക: നിങ്ങള്‍ സത്യസന്ധന്മാര്‍ തന്നെയാണെങ്കില്‍ നിങ്ങളുടെ തെളിവ് കൊണ്ടുവരിക!
27: 64 അവസാനിക്കുന്നതും 'അല്ലാഹുവിനോടൊപ്പം വേറെ ഇലാഹുണ്ടെന്നോ? നിങ്ങള്‍ സത്യസന്ധന്മാര്‍ തന്നെയാണെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ തെളിവ് കൊണ്ടുവരിക' എന്ന് ചോദിച്ചുകൊണ്ടാണ്. പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന ജൂതര്‍ പറഞ്ഞിരുന്നത് ജൂതനാകാതെ ഒരാളും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്നും, ക്രൈസ്തവര്‍ പറഞ്ഞിരുന്നത് ക്രിസ്ത്യാനിയാകാതെ ഒരാളും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്നുമായിരുന്നു. ഇന്ന് ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങി പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ആരും തന്നെ അങ്ങനെ അവകാശപ്പെടുന്നില്ല. മറിച്ച് പ്രവാചകന്‍റെ ജനതയില്‍ പെട്ട, ഇസ്ലാമിന്‍റെ പേരില്‍ വിവിധ സംഘടനകളായി പിരിഞ്ഞ് 30: 30-32 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം മുശ്രിക്കുകളായിത്തീര്‍ന്ന, ഫുജ്ജാറുകള്‍ക്കാണ് ഇത്തരം അവകാശവാദങ്ങളുള്ളത്. അതുകൊണ്ട് വിശ്വാസി അവരോട് പറയേണ്ടത് 'അത് നിങ്ങളുടെ വ്യാമോഹം മാത്രമാണ്, നിങ്ങളുടെ വാദം സത്യമാണ് എന്നതിന് 21: 24 ല്‍ പറഞ്ഞ സത്യവും തെളിവുമായ അദ്ദിക്റില്‍ നിന്ന് നിങ്ങള്‍ തെളിവ് കൊണ്ടുവരിക' എന്നാണ്. യഥാര്‍ത്ഥജ്ഞാനമായ അദ്ദിക്ര്‍ അറിയാത്തതുകാരണം ഇക്കൂട്ടര്‍ക്ക് ആദം മുതല്‍ അന്ത്യം വരെയുള്ള വിശ്വാസികളുടെ സംഘം 58: 22 ല്‍ പറഞ്ഞ അല്ലാഹുവിന്‍റെ ഏകസംഘമാണ് എന്നും അതില്‍ പെട്ട ആയിരത്തില്‍ ഒന്നായ വിശ്വാസി മാത്രമാണ് സ്വര്‍ഗത്തിലേക്കുള്ളതെന്നും അറിയില്ല. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ആരാണോ 6: 104 ല്‍ പറഞ്ഞ ആത്മാവിന്‍റെ ദൃഷ്ടിയും; 17: 15 ല്‍ പറഞ്ഞ സന്മാര്‍ഗവും; 10: 108; 39: 41 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ സത്യവുമായ അദ്ദിക്റിനെ സത്യപ്പെടുത്തി ഇവിടെ ജീവിച്ചത്, അവര്‍ മാത്രമാണ് വിജയം വരിക്കുക.
പരലോകത്ത് എല്ലാ ഓരോ സമുദായത്തില്‍ നിന്നും നാം ഓരോ സാക്ഷിയെ കൊണ്ടുവരികയും അവരോട് നിങ്ങളുടെ തെളിവുകള്‍ നിരത്തുക എന്ന് പറയുകയും ചെയ്യും, അപ്പോള്‍ നിശ്ചയം സത്യം അല്ലാഹുവിന് മാത്രമാണ് എന്നും അദ്ദിക്റിന്‍റെ അടിസ്ഥാനത്തിലല്ലാത്ത പ്രവര്‍ത്തനങ്ങളെല്ലാം അവരെത്തൊട്ട് വഴിമാറിപ്പോയിരിക്കുന്നു എന്നും അവര്‍ അറിയുന്നതാണ് എന്ന് 28: 75 ലും പറഞ്ഞിട്ടുണ്ട്. 2: 6-7, 94, 152; 4: 123-124; 28: 32 വിശദീകരണം നോക്കുക.