بَلَىٰ مَنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ فَلَهُ أَجْرُهُ عِنْدَ رَبِّهِ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
അല്ല; ആരാണോ തന്‍റെ മുഖത്തെ അല്ലാഹുവിനുവേണ്ടി സമര്‍പ്പിക്കുകയും അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുകയും ചെയ്യുന്നത്, അപ്പോള്‍ അവന് അവന്‍റെ പ്രതിഫലം തന്‍റെ നാഥന്‍റെ പക്കലുണ്ട്, അവരുടെ മേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയുമില്ല.
മുഖം കൊണ്ടാണ് എല്ലാവരെയും തിരിച്ചറിയുന്നത് എന്നതിനാലാണ് സൂക്തത്തില്‍ സ്വന്തത്തെ പ്രപഞ്ചനാഥന് സമര്‍പ്പിക്കുക എന്ന് പറയുന്നതിനുപകരം മുഖത്തെ പ്രപഞ്ചനാഥന് സമര്‍പ്പിക്കുക എന്ന് പറഞ്ഞിട്ടുള്ളത്. ഏത് മതവിഭാഗത്തില്‍ പെട്ടവനായാലും പ്രപഞ്ചനാഥന് സര്‍വാര്‍പ്പണം ചെയ്തുകൊണ്ട് നടത്തങ്ങളിലും ഇരുത്തങ്ങളിലും കിടത്തങ്ങളിലും അവനെ മാത്രം സ്മരിച്ചുകൊണ്ട് ജീവിക്കുന്നവര്‍ക്ക് സ്വര്‍ഗത്തിലേക്ക് തന്നെ തിരിച്ചുപോകാം. പ്രകൃതിമതമായ ഇസ്ലാമില്‍ മതം മാറ്റമില്ല, വിശ്വാസമാറ്റം മാത്രമാണുള്ളത് എന്നതിന് ഈ സൂക്തവും തെളിവാണ്. അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുക എന്നുപറഞ്ഞാല്‍ ഇന്ന് അല്ലാഹുവില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവും പ്രകാശവും പ്രമാണവുമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ജീവിക്കുക എന്നാണ്. 6: 115-116 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഉറപ്പ് നല്‍കുന്ന സത്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് ഊഹങ്ങള്‍ പിന്‍പറ്റുന്നവരും നിഗമനങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരുമായ ഫുജ്ജാറുകളും അവരുടെ ജിന്നുകൂട്ടുകാരും നരകക്കുണ്ഠത്തില്‍ കുത്തിനിറപ്പെടാനുള്ളവരാണ്. 1: 4; 2: 62, 256; 10: 26, 100 വിശദീകരണം നോക്കുക.