وَلِلَّهِ الْمَشْرِقُ وَالْمَغْرِبُ ۚ فَأَيْنَمَا تُوَلُّوا فَثَمَّ وَجْهُ اللَّهِ ۚ إِنَّ اللَّهَ وَاسِعٌ عَلِيمٌ
കിഴക്കും പടിഞ്ഞാറുമെല്ലാം അല്ലാഹുവിനുള്ളതാണ്, അപ്പോള്‍ നിങ്ങള്‍ എവിടേക്ക് തിരിഞ്ഞാലും അവിടെ അല്ലാഹുവിന്‍റെ മുഖമുണ്ട്, നിശ്ചയം അല്ലാഹു സര്‍വ്വവ്യാപിയായ സര്‍വ്വജ്ഞനാകുന്നു.
2: 177 ആരംഭിക്കുന്നത് നിങ്ങളുടെ മുഖം കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുന്നതിലല്ല പുണ്യം എന്ന് പറഞ്ഞുകൊണ്ടാണ്. 2: 144 ല്‍ പറഞ്ഞ ഖിബ്ല മാറ്റത്തെ അംഗീകരിക്കാന്‍ വിസമ്മതിച്ച കപടവിശ്വാസികള്‍ക്കും മദീനയിലുണ്ടായിരുന്ന വേദക്കാര്‍ക്കുമുള്ള മറുപടിയാണ് ഈ സൂക്തം. എന്നാല്‍ പള്ളികള്‍ സന്മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചതാണെങ്കില്‍ പ്രാര്‍ത്ഥിക്കാന്‍ അവിടെ പോകരുതെന്നും സ്വന്തം വീട്ടില്‍ വെച്ചും ഭൂമിയില്‍ മറ്റെവിടെ വെച്ചും അത് നിര്‍വ്വഹിക്കാമെന്നും അന്ത്യനാള്‍ വരെയുള്ള വിശ്വാസികളെ പഠിപ്പിക്കുകയുമാണ് ഈ സൂക്തം. മസ്ജിദ് എന്നാല്‍ സുജൂദ് -സാഷ്ടാംഗപ്രണാമം- ചെയ്യാനുള്ള സ്ഥലം എന്നാണ് അര്‍ത്ഥം. എന്‍റെ സമുദായത്തിന് ഖബറിടങ്ങളും മലമൂത്രവിസര്‍ജ്ജനം നടത്തുന്ന സ്ഥലവുമൊഴികെ ഭൂമി മുഴുവനും പള്ളിയാണെന്ന് പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സന്മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ച ഇന്നത്തെ പള്ളികളില്‍ സാഷ്ടാംഗപ്രണാമം ചെയ്യല്‍ വിശ്വാസിക്ക് അനുവദനീയമല്ല. കാരണം അവയെല്ലാം കാഫിറായ പിശാചിന്‍റെ വീടുകളാണ്. എന്നാല്‍ മറ്റെവിടെയും വിശ്വാസികള്‍ക്ക് സാഷ്ടാംഗപ്രണാമം ചെയ്യാവുന്നതാണ്.
നിശ്ചയം അല്ലാഹു വിശ്വാസിയില്‍ അവന്‍റെയും അവന്‍റെ ഹൃദയത്തിന്‍റെയും ഇടയിലാണ് ഉള്ളതെന്ന് 8: 24 ല്‍ പറഞ്ഞിട്ടുണ്ട്. എല്ലാവരുടെയും ആത്മാവും ജീവനും അടങ്ങിയ റൂഹ് നാഥന്റേതായതുകൊണ്ടാണ് നിങ്ങള്‍ എവിടെ, എപ്പോള്‍, ഏത് അവസ്ഥയിലാണെ ങ്കിലും ശരി, അവന്‍ നിങ്ങളോടൊപ്പമുണ്ട് എന്ന് 57: 4; 58: 7 സൂക്തങ്ങളില്‍ പറഞ്ഞിട്ടു ള്ളത്. ഹൃദയത്തില്‍ കുടികൊള്ളുന്ന ആത്മാവിന്‍റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റി നാഥനെ ഹൃദയത്തില്‍ വെക്കുന്നവര്‍ക്കാണ് നാഥന്‍ കൂടെയുള്ളത്. അങ്ങനെ ചെയ്യാത്ത ഫുജ്ജാറുകളെല്ലാം മരണസമയത്ത് 43: 36-39 സൂക്തങ്ങളില്‍ പറ ഞ്ഞ പ്രകാരം 'ഓ, എന്‍റെ നാശം! എന്‍റെയും നിന്‍റെയുമിടയില്‍ രണ്ട് ഉദയസ്ഥാനങ്ങളുടെ അകല്‍ച്ച ഉണ്ടായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ! അപ്പോള്‍ നീ എത്ര ദുഷിച്ച കൂട്ടുകാരന്‍' എന്ന് ജിന്നുകൂട്ടുകാരനോട് പറയുന്നതാണ്. ഇവര്‍ 10: 60 ല്‍ വിവരിച്ച പ്രകാരം മരണസമയത്ത് ആത്മാവിനെതിരെ അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. ത്രികാലജ്ഞാനിയായ നാഥന്‍ എല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നിരിക്കെ 3: 5 ല്‍ പറഞ്ഞ പ്രകാരം അവനില്‍ നിന്ന് ആകാശങ്ങളിലോ ഭൂമിയി ലോ യാതൊന്നും ഒളിച്ചുവെക്കാന്‍ സാധ്യമല്ല. 7: 205-206; 10: 61, 85-87 വിശദീകരണം നോക്കുക.