( അല്‍ ബഖറ ) 2 : 114

وَمَنْ أَظْلَمُ مِمَّنْ مَنَعَ مَسَاجِدَ اللَّهِ أَنْ يُذْكَرَ فِيهَا اسْمُهُ وَسَعَىٰ فِي خَرَابِهَا ۚ أُولَٰئِكَ مَا كَانَ لَهُمْ أَنْ يَدْخُلُوهَا إِلَّا خَائِفِينَ ۚ لَهُمْ فِي الدُّنْيَا خِزْيٌ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ

അല്ലാഹുവിന്‍റെ പള്ളികളില്‍ അവന്‍റെ നാമം സ്മരിക്കപ്പെടുന്നതിനെ തടയുന്നവനെക്കാളും അവയെ നശിപ്പിക്കാനുദ്ദേശിച്ചുകൊണ്ട് ഇറങ്ങിത്തിരിച്ചവനേക്കാളും ഏറ്റവും വലിയ അക്രമി ആരാണ്? അക്കൂട്ടര്‍ അവകളില്‍ ഭയത്തോടു കൂടിയല്ലാതെ പ്രവേശിക്കാവുന്നതല്ല, അവര്‍ക്ക് ഇഹത്തില്‍ നിന്ദ്യതയാണുള്ളത്, പരത്തില്‍ അവര്‍ക്ക് വമ്പിച്ച ശിക്ഷയുമാണുള്ളത്.

ഈ സൂക്തം അവതരിപ്പിക്കുമ്പോള്‍ മക്കാ മുശ്രിക്കുകളുടെ അധീനതയിലായിരുന്നു കഅ്ബ. ദൈവ സ്മരണയില്‍ ജീവിച്ചിരുന്ന വിശ്വാസികളെ അതിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. മദീനയിലായിരുന്ന പ്രവാചകന്‍ ഹിജ്റ 6-ാം വര്‍ഷം ഏകദേശം 1400 അനുയായികളെയും കൊണ്ട് മക്കയിലേക്ക് ഉംറ നിര്‍വ്വഹിക്കാന്‍ പോയപ്പോള്‍ ഹുദൈബിയ്യയില്‍ വെച്ച് മക്കാമുശ്രിക്കുകള്‍ അവരെ തടയുകയുണ്ടായി. ഹുദൈബിയ്യാ കരാര്‍ പ്രകാരം 7-ാം വര്‍ഷം അവര്‍ ഉംറ ചെയ്ത് തിരിച്ചുപോയി. 8-ാം വര്‍ഷം വിശ്വാസികള്‍ക്ക് മക്കാ വിജയം ലഭിച്ചു. അപ്പോഴും കഅ്ബയില്‍ വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. അതിനുശേഷം വിശ്വാസികള്‍ക്കും അവിടേക്ക് പ്രവേശനം അനുവദിക്കപ്പെട്ടു. 9-ാം വര്‍ഷം അബൂബക്കര്‍ സിദ്ദീഖിന്‍റെ കീഴില്‍ ഒരു സംഘം വിശ്വാസികള്‍ മദീനയില്‍ നിന്ന് ഹജ്ജിന് പുറപ്പെട്ടു. അതേ വര്‍ഷം പ്രവാചകന്‍റെ കൂടെ 30, 000 അനുയായികള്‍ റോമന്‍ പട്ടാളക്കാരെ പ്ര തിരോധിക്കുന്നതിനായി തബൂക്കിലേക്ക് പോവുകയുമുണ്ടായി. അപ്പോഴേക്കും മദീനയിലുണ്ടായിരുന്ന കപടവിശ്വാസികളും കുഫ്ഫാറുകളും വിശ്വാസികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതിനുവേണ്ടി 9: 107-108 ല്‍ വിവരിച്ച പ്രകാരം മസ്ജിദുളിറാര്‍ (ഉപദ്രവകരമായ പള്ളി) നിര്‍മ്മിക്കുകയുണ്ടായി. തബൂക്കില്‍ നിന്ന് മദീനയിലേക്ക് തിരിച്ചുവരുമ്പോള്‍ പ്ര പഞ്ചനാഥന്‍ പ്രവാചകനോട് ഈ പള്ളി പൊളിച്ചുകളയാന്‍ കല്‍പിച്ചതനുസരിച്ച് ഏതാ നും വിശ്വാസികള്‍ ആ പള്ളി പൊളിച്ചുകളഞ്ഞു. 9-ാം വര്‍ഷം അബൂബക്കറിന്‍റെ നേതൃത്വത്തില്‍ വിശ്വാസികള്‍ ഇസ്ലാമിക രീതിയിലും മക്കാ മുശ്രിക്കുകള്‍ ജാഹിലിയ്യാ രീതിയിലും ഹജ്ജ് നിര്‍വ്വഹിച്ചപ്പോള്‍ തബൂക്കില്‍ നിന്ന് തിരിച്ചുവരികയായിരുന്ന പ്രവാചക ന് 9: 1-40 സൂക്തങ്ങള്‍ അവതരിപ്പിക്കപ്പെടുകയുണ്ടായി. ഈ സൂക്തങ്ങള്‍ ഹജ്ജ് വേള യില്‍ ഹാജിമാരുടെ പൊതുസമ്മേളനത്തില്‍ പ്രഖ്യാപിക്കുന്നതിനുവേണ്ടി അലിയുടെ പക്കല്‍ കൊടുത്തയച്ചു. അബൂബക്കര്‍ അത് അവിടെ വിളംബരം ചെയ്തു. അതോടൊപ്പം ഈ പറയുന്ന നാല് കാര്യങ്ങള്‍ പ്രത്യേകം വിളംബരം ചെയ്യുകയുണ്ടായി. 1) വിശ്വാസിയാകാതെ ഒരാളും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതല്ല. 2) അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന (മുശ്രിക്കുകള്‍) ഒരാളും ഈ വര്‍ഷത്തിനുശേഷം ഹജ്ജിന് പങ്കെടുക്കാവുന്നതല്ല. 3) നഗ്നരായിക്കൊണ്ട് കഅ്ബ പ്രദക്ഷിണം ചെയ്യുന്നത് വിരോധിച്ചിരിക്കുന്നു. 4) പ്രവാചകനുമായി ഉടമ്പടി നിലനില്‍ക്കുന്നവരോട് അഥവാ കരാര്‍ ലംഘിച്ചിട്ടില്ലാത്ത മുശ്രിക്കുകളോട് കാലാവധിവരെ കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നതാണ്. ശേഷം മക്കാ മുശ്രിക്കുകള്‍ തന്നെ കഅ്ബയിലുണ്ടായിരുന്ന വിഗ്രഹങ്ങള്‍ അവിടെനിന്ന് എടുത്ത് മാറ്റി. ഹിജ്റ 10-ാം വര്‍ഷം വിഗ്രഹങ്ങളില്ലാത്ത അവസ്ഥയില്‍ പ്രവാചകന്‍ ഹ ജ്ജ് നിര്‍വ്വഹിക്കുകയും 11-ാം വര്‍ഷം പ്രവാചകന്‍ ലോകത്തോട് വിടവാങ്ങുകയും ചെയ്തു. 

നിശ്ചയം പള്ളികളെല്ലാം അല്ലാഹുവിന്‍റെ വീടുകളാണ്, അപ്പോള്‍ അല്ലാഹുവിനോ ടൊപ്പം മറ്റാരെയും നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കരുത് എന്ന് 72: 18 ല്‍ പറഞ്ഞിട്ടുണ്ട്. എ ന്നാല്‍ ഇന്ന് ലോകത്തുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളിലെ വിവിധ സംഘടനകളായിപ്പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്നവര്‍ പ്രത്യേകം പ്രത്യേകം പള്ളികളു ണ്ടാക്കി അത്തരം പള്ളികളിലൂടെ അവരുടെ ആശയങ്ങളും സംഘടനാ താല്‍പര്യങ്ങളുമാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഭരണാധികാരികളുടേതോ സംഘടനകളുടേതോ അല്ലാത്ത, പൂര്‍ണ്ണമായും അല്ലാഹുവിന്‍റെ ഭവനമായ പള്ളികള്‍ ഇന്ന് ലോകത്തെവിടെയും ഇല്ലെന്ന് കാണാം. പ്രവാചകന്‍റെ കാലത്ത് കഅ്ബയിലുള്ള മക്കാമുശ്രിക്കുകളുടെ നമസ് കാരരീതി കൈകൊട്ടും ചൂളം വിളിയുമല്ലാതെ മറ്റൊന്നുമായിരുന്നില്ല എന്ന് 8: 35 ല്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് ഫുജ്ജാറുകളുടെ പള്ളികളിലും ആര്‍പ്പും വിളിയുമല്ലാതെ ദൈവസ്മ രണയോ അദ്ദിക്റിനെ നിലനിര്‍ത്തുന്നതിനുള്ള നമസ്ക്കാരമോ കര്‍മ്മങ്ങളോ ഒന്നും ത ന്നെ ഇല്ല. മറിച്ച് ഇസ്ലാമിന് വിരുദ്ധമായ ചടങ്ങുകളും ആചാരാനുഷ്ഠാനങ്ങളുമാണ് ന ടക്കുന്നത്. ആത്മാവിനെ പരിഗണിക്കാത്ത പ്രജ്ഞയറ്റവരായ അവരുടെ പൊറുക്കലിനെ ത്തേടല്‍ പോലും മറ്റുള്ളവരെ കേള്‍പ്പിച്ചുകൊണ്ട് ഉച്ചഭാഷിണിയിലൂടെയാക്കി മാറ്റിയിരി ക്കുന്നു. അഥവാ അവരുടെ പള്ളികള്‍ വലിയ കെട്ടിടങ്ങളായിരിക്കും, എന്നാല്‍ അവിടെ സന്മാര്‍ഗമായ അദ്ദിക്ര്‍ ഉണ്ടാവുകയില്ല എന്ന് നാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠി പ്പിച്ചത് നടപ്പിലായിരിക്കുകയാണ്.

അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവര്‍ അവര്‍ നിഷേധ ത്തിന് സാക്ഷ്യം വഹിക്കുന്നവരായിരിക്കെ അല്ലാഹുവിന്‍റെ പള്ളികളുടെ കൈകാര്യകര്‍ ത്താക്കളാകാന്‍ പാടില്ല, അക്കൂട്ടരുടെ പ്രവര്‍ത്തനങ്ങളെല്ലാം നിഷ്ഫലമായിരിക്കുന്നു, അവര്‍ നരകത്തില്‍ ശാശ്വതരുമാണ്. നിശ്ചയം അല്ലാഹുവിനെക്കൊണ്ടും അന്ത്യദിനത്തെ ക്കൊണ്ടും വിശ്വസിക്കുകയും നമസ്കാരം നിലനിര്‍ത്തുകയും സംസ്കരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരികയും അല്ലാഹുവിനെയൊഴികെ മറ്റാരെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവരാണ് അല്ലാഹുവിന്‍റെ പള്ളികളുടെ കൈകാര്യകര്‍ത്താക്കളാകേണ്ടത്, അപ്പോ ള്‍ അക്കൂട്ടര്‍ സന്മാര്‍ഗം ഉപയോഗപ്പെടുത്തുന്നവരായേക്കാം എന്ന് 9: 17-18 ലും, അല്ലാഹു ജനങ്ങളില്‍ ചിലരെ ചിലരെക്കൊണ്ട് തടഞ്ഞിട്ടുണ്ടായിരുന്നില്ലെങ്കില്‍ അല്ലാഹുവിന്‍റെ നാമങ്ങള്‍ ധാരാളമായി സ്മരിക്കപ്പെടുന്ന സന്യാസിമഠങ്ങളും ക്രിസ്തീയ ദേവാലയങ്ങളും യഹൂദ ദേവാലയങ്ങളും അല്ലാഹുവിന്‍റെ സ്മരണ നിലനിര്‍ത്തുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു, അല്ലാഹു അവനെ സഹായിക്കുന്നവരെ സഹായിക്കുക തന്നെ ചെയ്യും, നിശ്ചയം അല്ലാഹു അതിശക്തനും അജയ്യനുമാകുന്നു എന്ന് 22: 40 ലും പറഞ്ഞിട്ടുണ്ട്. എന്നാല്‍ മനുഷ്യരുടെ ഐക്യം ഇല്ലാതാക്കുന്നതിനും വിശ്വാസികള്‍ക്കിടയില്‍ ഭി ന്നിപ്പുണ്ടാക്കുന്നതിനും നിഷേധം പരത്തുന്നതിനും ഗൂഢതന്ത്രങ്ങള്‍ മെനയുന്നതിനും വേണ്ടി നിര്‍മ്മിച്ചിട്ടുള്ള പള്ളികളില്‍ പ്രവേശിക്കല്‍ തന്നെ വിശ്വാസിക്ക് അനുവദനീയമ ല്ല. അത്തരം പള്ളികള്‍ പൊളിച്ചുകളയണമെന്നാണ് 9: 107-108 ലൂടെ അല്ലാഹു കല്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ അത് നടപ്പിലാവുക ഈസാ രണ്ടാമത് വന്നതിനുശേഷമാണ്.

വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി 7: 205-206 ല്‍ വി വരിച്ച പ്രകാരമുള്ള പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയുമാണ് സ്വീകരിക്കുക. 2: 256 ല്‍ ദീനില്‍ നിര്‍ബന്ധമില്ല എന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ലോകര്‍ക്ക് നാഥനെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യം വെച്ച് അദ്ദിക്ര്‍ എത്തിച്ചുകൊടുക്കാനാണ് വിശ്വാസി പരമ പ്രാധാന്യം നല്‍കുക. അതാണ് 47: 7 ല്‍ പറഞ്ഞ പ്രകാരം നാഥനെ സഹായിക്കുന്ന മാ ര്‍ഗവും നാഥന്‍റെ സഹായം തിരിച്ച് ലഭിക്കാനുള്ള മാര്‍ഗവും. 2: 85; 5: 33; 7: 37, 40; 9: 67-68 വിശദീകരണം നോക്കുക.