( അല്‍ ബഖറ ) 2 : 117

بَدِيعُ السَّمَاوَاتِ وَالْأَرْضِ ۖ وَإِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُنْ فَيَكُونُ

ആകാശങ്ങളുടെയും ഭൂമിയുടെയും തുടക്കം കുറിച്ചവന്‍, അപ്പോള്‍ അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ നിശ്ചയം അവന്‍ അതിനോട് 'ഉണ്ടാവുക'എന്ന് പറയലായി, അപ്പോള്‍ അത് ഉണ്ടായിക്കഴിഞ്ഞു.

6: 101 ല്‍, ആകാശങ്ങള്‍ക്കും ഭൂമിക്കും തുടക്കം കുറിച്ചവന്‍, അവന് എങ്ങനെയാണ് ഒരു സന്താനമുണ്ടാവുക, അവന് ഒരു കൂട്ടുകാരിയില്ല എന്നിരിക്കെ? അവന്‍ എല്ലാ ഓ രോ വസ്തുവിനെയും സൃഷ്ടിച്ചവനാകുന്നു, അവന്‍ എല്ലാഓരോ വസ്തുവിനെക്കുറിച്ചും അറിവുള്ളവനുമാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 3 : 47, 59; 6: 73; 16: 40; 19: 35; 36: 82; 40: 68 തുടങ്ങിയ സൂക്തങ്ങളെല്ലാം 'അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ നിശ്ചയം അവന്‍ അ തിനോട് 'ഉണ്ടാവുക' എന്ന് പറയലായി, അപ്പോള്‍ അത് ഉണ്ടായിക്കഴിഞ്ഞു' എന്ന ആ ശയത്തിലുള്ളവയാണ്. 2: 29; 3: 26-27; 21: 30 വിശദീകരണം നോക്കുക.