وَقَالُوا اتَّخَذَ اللَّهُ وَلَدًا ۗ سُبْحَانَهُ ۖ بَلْ لَهُ مَا فِي السَّمَاوَاتِ وَالْأَرْضِ ۖ كُلٌّ لَهُ قَانِتُونَ
അവര്‍ പറയുകയും ചെയ്യുന്നു: അല്ലാഹു ഒരു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു, അവന്‍ അതീവ പരിശുദ്ധനാകുന്നു; അല്ല, ആകാശങ്ങളിലും ഭൂമിയിലുമുള്ള എല്ലാ ഒന്നും അവനുള്ളതാണ്, എല്ലാ ഒന്നും അവന് കീഴ്വണങ്ങുന്നവയാണ്.
9: 30-31 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം എല്ലാ ഓരോ നബിമാരുടേയും പ്രവാചകന്മാരുടേയും ജനത അവരുടെ കാലശേഷം നാഥനെക്കുറിച്ചും പ്രവാചകന്മാരെക്കുറിച്ചും നബിമാരെക്കുറിച്ചും പരിചയപ്പെടുത്തുന്ന അദ്ദിക്റിനെ അവഗണിച്ച് പ്രവാചകന്മാരെയും നബിമാരെയും മഹാത്മാക്കളെയും ഇലാഹുകളായി സ്വീകരിച്ച് പോന്നു. പ്രവാചകന്‍ മുഹമ്മദിനെക്കുറിച്ച് അദ്ദിക്റിന്‍റെ അധ്യാപനത്തിന് വിരുദ്ധമായി പലതരം സവിശേഷതകളും മഹത്വങ്ങളും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നവരാണ് ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളും. ക്രോഡീകരിക്കപ്പെട്ട ഒരു ഗ്രന്ഥം പ്രവാചകന് നല്‍കപ്പെട്ടിരുന്നില്ല എന്നതിനാല്‍ നിഷ്പക്ഷവാനും ത്രികാലജ്ഞാനിയും എന്നെന്നും ജീവിക്കുന്നവനും ഒരിക്കലും മരിക്കാത്തവനുമായ നാഥനെക്കുറിച്ച് ത്രികാലജ്ഞാനമായ അദ്ദിക്റിന്‍റെ രചയിതാവായ ത്രികാലജ്ഞാനിയോട് ചോദിക്കാനാണ് 25: 59 ല്‍ പ്രവാചകനോട് തന്നെ കല്‍പിച്ചിട്ടുള്ളത്. ഏതൊരാളും അറിവില്ലാത്ത ഏതൊരു കാര്യവും ചോദിക്കേണ്ടത് 16: 89 ല്‍ എല്ലാ ഓരോ കാര്യവും വിശദീകരിച്ച ഗ്രന്ഥമെന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദിക്റിന്‍റെ രചയിതാവിനോട് തന്നെയാണ് എന്ന് 16: 43; 21: 7 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
ജിന്നുകള്‍ അല്ലാഹുവിന്‍റെ ആണ്‍മക്കളും മലക്കുകള്‍ പെണ്‍മക്കളുമാണെന്ന് മക്കാമുശ്രിക്കുകള്‍ ജല്‍പിച്ചിരുന്നതായി 6: 100; 43: 17-19 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ആകാശങ്ങളും ഭൂമിയും അവക്കിടയിലുള്ള സര്‍വ്വവസ്തുക്കളും അല്ലാഹുവിനുള്ളതും അവന് അടിമപ്പെടുന്നവയുമാണ്. 'ഈസാ മസീഹോ' അല്ലാഹുവിന്‍റെ സമീപസ്ഥരായ മലക്കുകളോ അവന്‍റെ അടിമയാകുന്നതില്‍ കുറച്ചില്‍ കാണുന്നില്ല എന്ന് 4: 172 ല്‍ പറഞ്ഞിട്ടുണ്ട്. 19: 92 ല്‍, ഒരു സന്താനത്തെ തെരഞ്ഞെടുക്കുക എന്നത് നിഷ്പക്ഷവാന് യോജിച്ചതല്ലെന്നും; 19: 93 ല്‍, ആകാശഭൂമികളിലുള്ള ഒന്നും തന്നെ നിഷ്പക്ഷവാന്‍റെ അടിമയായിട്ടല്ലാതെ വരുന്നില്ല എന്നും; 30: 26 ല്‍, ആകാശഭൂമികളിലുള്ളതെല്ലാം അവനുള്ളതാണെന്നും എല്ലാം അവന് കീഴ്വണങ്ങുന്നതാണ് എന്നും പറഞ്ഞിട്ടുണ്ട്. 33: 35 ല്‍ പറഞ്ഞ സ്വഭാവഗുണങ്ങളുള്ള വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും മാത്രമേ പ്രപഞ്ചനാഥനായ അല്ലാഹുവിനെ മക്കളോ ഇടയാളന്മാരോ ശുപാര്‍ശക്കാരോ ഒന്നുമില്ലാത്തവനായി അംഗീകരിക്കുന്നവരാവുകയുള്ളൂ. അവര്‍ ഗ്രന്ഥത്തില്‍ നിന്ന് നാഥനെ കണ്ടുകൊണ്ട് ചരി ക്കുന്നവരും മനസാ വാചാ കര്‍മണാ അവന് വിധേയരായി ജീവിക്കുന്നവരുമാണ്. 2: 32-33; 66: 12 വിശദീകരണം നോക്കുക.