( അല്‍ ബഖറ ) 2 : 123

وَاتَّقُوا يَوْمًا لَا تَجْزِي نَفْسٌ عَنْ نَفْسٍ شَيْئًا وَلَا يُقْبَلُ مِنْهَا عَدْلٌ وَلَا تَنْفَعُهَا شَفَاعَةٌ وَلَا هُمْ يُنْصَرُونَ

ഒരുനാളിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക, അന്ന് ഒരാത്മാവും മറ്റൊരു ആത്മാവിന് ഒരു നിലക്കും ഉപകാരപ്പെടുകയില്ല, അവളില്‍ നിന്നും പ്രായശ്ചിത്തം സ്വീകരിക്കപ്പെടുകയുമില്ല, അവള്‍ക്ക് ഒരു ശുപാര്‍ശയും ഉപകാരപ്പെടുകയുമില്ല, അവര്‍ സഹായിക്കപ്പെടുന്നവരാവുകയുമില്ല.

പ്രവാചകന്മാരുടെ പിതാവ് എന്നറിയപ്പെടുന്ന ഇബ്റാഹീം നബിയുടെ രണ്ടാമത്തെ പുത്രനായ ഇസ്ഹാഖ് നബിയുടെ മകന്‍ യഅ്ഖൂബ് നബിയുടെ പുത്രന്മാരാണ് ഇസ്റാ ഈല്‍ സന്തതികള്‍. അവര്‍ പിതാമഹന്മാരുടെ മാര്‍ഗത്തില്‍ സത്യത്തിലാണെന്ന് ഊറ്റം കൊണ്ടിരുന്നു. അവരുടെ പൂര്‍വ്വപിതാക്കളായ ഇബ്റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ് തുടങ്ങിയവരുടെ ജീവിതചര്യ തുടര്‍ന്നുവരുന്ന സൂക്തങ്ങളിലൂടെ ഉണര്‍ത്തുകയും മുന്‍ഗാമികള്‍ എത്ര ഉല്‍കൃഷ്ടരാണെങ്കിലും ശരി, നിങ്ങള്‍ക്ക് നിങ്ങള്‍ സമ്പാദിച്ചതിനുള്ള പ്രതിഫലം മാത്രമാണ് ലഭിക്കുക എന്ന് തുടര്‍ന്നുവരുന്ന സൂക്തങ്ങളിലൂടെ പഠിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ ത ങ്ങള്‍ പ്രവാചകന്മാരുടെ ചര്യ പിന്‍പറ്റുന്നവരും സ്വര്‍ഗത്തിലേക്കുള്ളവരും, പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളായ ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവര്‍ കാഫിറുകളും നരകത്തിലേക്കുള്ളവരുമാണെന്നും ജല്‍പിക്കുന്നവരാണ്. എന്നാല്‍ 4: 150-151 ല്‍ യഥാര്‍ത്ഥ കാഫിറുകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഇത്തരം ഫുജ്ജാറുകള്‍ 6: 115-116 ല്‍ വിവരിച്ച പ്രകാരം കാരുണ്യമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ഊഹങ്ങള്‍ പിന്‍പറ്റുന്നവരും നിഗമനങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരും നരകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടാനുള്ളവരുമാണ്.

2: 254 ല്‍ വിവരിച്ച പ്രകാരം വന്നപ്പോള്‍ കൊണ്ടുവരാത്തതും പോകുമ്പോള്‍ കൊ ണ്ടുപോകാത്തതുമായ എല്ലാ അനുഗ്രഹങ്ങളും മരണം വന്നെത്തുന്നതിന് മുമ്പ് നാലാം ഘട്ടമായ ഐഹികലോകത്തുവെച്ച് അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഉപയോഗപ്പടുത്തി ഏഴാം ഘട്ടത്തിലേക്കുവേണ്ടി സ്വര്‍ഗം പണിയുകയും പണിത സ്വര്‍ഗം അനന്തരമെടുക്കുകയുമാ ണ് ജീവിത ലക്ഷ്യം. അങ്ങനെ ചെയ്യാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുക ളെല്ലാം ഏഴാം ഘട്ടത്തിലേക്കുവേണ്ടി നരകക്കുണ്ഠമാണ് ഇവിടെ പണിതുകൊണ്ടിരി ക്കുന്നത്. ആരാണോ 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയില്‍ നിന്ന് തന്‍റെ വിധി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റിയത്, അവര്‍ മാത്രമാണ് വിജയം വരിക്കുക. 2: 47-48; 4: 1-2; 8: 22 വിശദീകരണം നോക്കുക.