( അല്‍ ബഖറ ) 2 : 132

وَوَصَّىٰ بِهَا إِبْرَاهِيمُ بَنِيهِ وَيَعْقُوبُ يَا بَنِيَّ إِنَّ اللَّهَ اصْطَفَىٰ لَكُمُ الدِّينَ فَلَا تَمُوتُنَّ إِلَّا وَأَنْتُمْ مُسْلِمُونَ

ഇബ്റാഹീമും യഅ്ഖൂബും തന്‍റെ മക്കളെ 'അതുകൊണ്ട്' ഊന്നി ഉപദേശിക്കുകയുമുണ്ടായി: ഓ എന്‍റെ മക്കളേ! നിശ്ചയം, നിങ്ങള്‍ക്ക് അല്ലാഹു ഈ ജീവിത വ്യവസ്ഥ തെരഞ്ഞെടുത്തിരിക്കുന്നു, അപ്പോള്‍ നിങ്ങള്‍ സര്‍വ്വസ്വവും അല്ലാഹുവിന് സമര്‍പ്പിച്ചവരായിക്കൊണ്ടല്ലാതെ മരണപ്പെടരുത്.

ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ സൃഷ്ടികള്‍ക്കും സര്‍വ്വസ്രഷ്ടാവ് തൃ പ്തിപ്പെട്ട ജീവിതവ്യവസ്ഥയാണ് ഇസ്ലാം. 3: 19 ല്‍, നിശ്ചയം അല്ലാഹുവിന്‍റെ അടുക്ക ല്‍ സ്വീകാര്യമായ ജീവിതവ്യവസ്ഥ ഇസ്ലാം മാത്രമാണെന്നും; 3: 85 ല്‍, ഇസ്ലാമല്ലാത്ത മറ്റ് ജീവിതവ്യവസ്ഥ ആരെങ്കിലും അന്വേഷിച്ചാല്‍ അത് അവനില്‍ നിന്ന് സ്വീകരിക്കപ്പെടുകയില്ല, അവന്‍ പരത്തില്‍ എല്ലാം നഷ്ടപ്പെട്ടവനായിരിക്കുമെന്നും പറഞ്ഞിട്ടുണ്ട്. 30: 30-31 ല്‍ വിവരിച്ച പ്രകാരം എല്ലാവരും ജനിക്കുന്നത് പ്രകൃതിയില്‍ (ഇസ്ലാമില്‍) മുസ്ലിമായിക്കൊണ്ടാണ്. 15 വയസ്സിന് മുമ്പ് മക്കളെ അദ്ദിക്ര്‍ പഠിപ്പിക്കല്‍ മാതാപിതാക്കളുടെ ബാധ്യതയാണ്. അങ്ങനെ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി അതിന്‍റെ വെളിച്ചത്തില്‍ ചരിക്കുന്ന ഏതൊരാള്‍ക്കും സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാം. അല്ലാത്തപക്ഷം പരലോകത്ത് മക്കളും മാതാപിതാക്കളും പരസ്പരം പഴിചാരുന്ന രംഗം 7: 38 ല്‍ വിശദീകരിച്ചിട്ടുണ്ട്. നാലാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് (പതിനഞ്ച് വയസ്സിനുമുമ്പ്)മരിക്കുന്ന ഏതൊരാളും മുസ്ലിമായിട്ടാണ് മരിക്കുക, അവര്‍ സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകുന്നതും അവര്‍ സ്വര്‍ഗത്തിലെ സേവകരായിത്തീരുന്നതുമാണ്. അല്ലാഹുവിന്‍റെ സമ്മതപത്രവും സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസിയാകാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ നിന്നുള്ള ഒരാള്‍ക്കും പതിനഞ്ച് വയസ്സിനുശേഷം മുസ്ലിമായി മരിക്കാനോ സ്വര്‍ഗത്തിലേക്ക് തി രിച്ച് പോകാനോ സാധ്യമല്ല. 3: 102 ല്‍, ഓ വിശ്വാസികളേ! നിങ്ങള്‍ സത്യമായ അദ്ദിക്ര്‍ കൊണ്ട് അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിക്കുക, നിങ്ങള്‍ മുസ്ലിമായിക്കൊണ്ടല്ലാതെ മരിക്കുകയുമരുത് എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. എല്ലാവരും ജനിച്ചത് മുസ്ലിമായിട്ടാണ്. ജനിക്കുമ്പോള്‍ ഏത് കാലത്ത്, ഏത് നാട്ടില്‍, ഏത് മാതാപിതാക്കളില്‍, ഏത് ലിംഗത്തി ല്‍, ഏത് വര്‍ണ്ണത്തില്‍ ജനിക്കണമെന്ന് ഒരാള്‍ക്കും തീരുമാനിക്കാന്‍ അധികാരമില്ല എന്നതുപോലെ ജനിച്ച അവസ്ഥയില്‍ തന്നെ (നിഷ്കളങ്കരായി) സര്‍വ്വസ്വവും അല്ലാഹുവിന് സമര്‍പ്പിച്ചുകൊണ്ട് ഭയമില്ലാതെയും വ ധിക്കപ്പെടാതെയും സ്വാഭാവികമായി അല്ലാഹുവിനെ ആത്മാവുകൊണ്ട് കണ്ടുകൊണ്ട് മ രിക്കണമെന്നാണ് സൂക്തം കല്‍പിക്കുന്നത്. അതാണ് മുസ്ലിമായി മരണപ്പെടുക എന്നതിന്‍റെ വിവക്ഷ. ഗ്രന്ഥത്തില്‍ നിന്ന് നാഥനെ ആത്മാവുകൊണ്ട് കണ്ട് മരിക്കുന്നവര്‍ക്ക് മാത്രമേ മുസ്ലിമായി മരിക്കാന്‍ സാധിക്കുകയുള്ളൂ. അല്ലാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെല്ലാം 7: 37 ല്‍ പറഞ്ഞ പ്രകാരം അവരുടെ ആത്മാവിനെതിരെ കാ ഫിറാണെന്ന് സാക്ഷ്യം വഹിച്ചുകൊണ്ടാണ് മരണപ്പെടുക.

ഇന്ന് പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ക്ക് അദ്ദിക്റിന്‍റെ ജീവിതം സാക്ഷ്യം വഹിച്ച് കാണിച്ചുകൊടുക്കാന്‍ വിശ്വാസികളുടെ ഒരു സംഘം ലോകത്തൊരിടത്തും ഇല്ല. അതിനാല്‍ പ്രകൃതി ജീവിതം നയിക്കുന്ന അവരില്‍ നിന്നുള്ള ഏതൊരാളും 2: 62 ല്‍ വിശദീകരിച്ചപ്രകാരം പ്രപഞ്ചനാഥനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ ചെയ്യുകയുമാണെങ്കില്‍ അവരുടെ മേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഖി ക്കാനോ ഇടവരികയില്ല. 2: 38, 165-167; 16: 89 വിശദീകരണം നോക്കുക.