إِذْ قَالَ لَهُ رَبُّهُ أَسْلِمْ ۖ قَالَ أَسْلَمْتُ لِرَبِّ الْعَالَمِينَ
അവന്റെ നാഥന് അവനോട് സര്‍വ്വസ്വം അല്ലാഹുവില്‍ അര്പ്പിച്ചവനാവുക എന്ന് പറഞ്ഞപ്പോള്‍ അവന് പറഞ്ഞു: സര്‍വ്വലോകങ്ങളുടെയും ഉടമയായ എന്റെ നാഥന് ഞാന്‍ സര്‍വ്വസ്വവും സമര്‍പ്പിച്ചുകഴിഞ്ഞു.
ഇല്ലായ്മയില്‍ നിന്ന് സര്‍വ്വലോകങ്ങളെയും സൃഷ്ടിച്ച് പരിപാലിച്ചുകൊണ്ടിരിക്കു ന്ന എന്റെ നാഥന് എന്നെത്തന്നെയും എനിക്ക് നല്കിയ എല്ലാ അനുഗ്രഹങ്ങളും ഞാന്‍ ഇതാ സമര്‍പ്പിക്കുന്നു എന്നാണ് ഇബ്റാഹീം പ്രഖ്യാപിക്കുന്നത്. സുലൈമാന്‍ നബിക്ക് നാഥനില്‍ നിന്ന് നല്കപ്പെട്ട അനുഗ്രഹങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ സൂര്യാരാധകയായിരുന്ന ബില്‍ക്കീസ് രാജ്ഞി സൂര്യനും ചന്ദ്രനുമടക്കം സര്‍വ്വലോകങ്ങളുടെയും ഉടമയായ അല്ലാഹുവിന് സര്‍വ്വസ്വം സമര്പ്പിച്ചവളായിക്കൊണ്ട് വിശ്വാസിയായ മുസ്ലിമായി മാറിയ കാര്യം 27: 22-44 ല്‍ വിവരിച്ചിട്ടുണ്ട്. എനിക്ക് എന്റെ നാഥനില്‍ നിന്നുള്ള വെളിപാട് വന്നുകിട്ടിയിരിക്കെ അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ വിളിച്ചുകൊണ്ടിരിക്കുന്നവയെ സേ വിക്കുന്നത് നിശ്ചയം ഞാന്‍ വിരോധിക്കപ്പെട്ടിരിക്കുന്നു, ഞാന്‍ സര്‍വ്വലോകങ്ങളുടേയും ഉടമക്ക് സര്‍വ്വസ്വം സമര്പ്പിക്കപ്പെട്ടവനാകണമെന്ന് കല്പിക്കപ്പെടുകയും ചെയ്തിരിക്കു ന്നു എന്ന് പ്രഖ്യാപിക്കാന്‍ പ്രവാചകനോടും വിശ്വാസിയോടും 40: 66 ലൂടെ കല്പിച്ചിട്ടു ണ്ട്. 1: 1; 6: 71, 161-163 വിശദീകരണം നോക്കുക.