( അല്‍ ബഖറ ) 2 : 133

أَمْ كُنْتُمْ شُهَدَاءَ إِذْ حَضَرَ يَعْقُوبَ الْمَوْتُ إِذْ قَالَ لِبَنِيهِ مَا تَعْبُدُونَ مِنْ بَعْدِي قَالُوا نَعْبُدُ إِلَٰهَكَ وَإِلَٰهَ آبَائِكَ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ إِلَٰهًا وَاحِدًا وَنَحْنُ لَهُ مُسْلِمُونَ

അതോ, യഅ്ഖൂബിന് മരണം ആസന്നമായ സന്ദര്‍ഭത്തില്‍ നിങ്ങളവിടെ സാക്ഷികളായി ഹാജറുണ്ടായിരുന്നുവോ? അവന്‍ തന്‍റെ മക്കളോട് ചോദിച്ച സന്ദര്‍ഭം: എനിക്കുശേഷം ഏതൊന്നിനെയാണ് നിങ്ങള്‍ സേവിച്ചുകൊണ്ടിരിക്കുക? അവര്‍ പറഞ്ഞു: താങ്കളുടെ ഇലാഹായ, താങ്കളുടെ പിതാക്കന്മാരായ ഇബ്റാഹീമിന്‍റെയും ഇസ്മാഈലിന്‍റെയും ഇസ്ഹാഖിന്‍റെയും ഇലാഹായ, ഏക ഇലാഹിനെയാണ് ഞങ്ങള്‍ സേവിക്കുക, ഞങ്ങള്‍ അവന് സര്‍വ്വസ്വവും സമര്‍പ്പിച്ചവരുമാണ്.

കാണാതെ കണ്ട് ആരെ വിളിക്കാമോ, ആരോട് സഹായം തേടാമോ, ആരെ ഭയപ്പെ ടാമോ, ആരില്‍ ഭരമേല്‍പ്പിക്കാമോ, ആരുടെ മുമ്പിലാണോ ജീവിതത്തെക്കുറിച്ച് ഉത്തരം പറയേണ്ടത് അവനാണ് ഇലാഹ്. അഥവാ അവന്‍ 6236 സൂക്തങ്ങള്‍ സമര്‍പ്പിക്കുന്ന ഏക നായ പ്രപഞ്ചനാഥനായ അല്ലാഹു മാത്രമാണ്. പ്രവാചകന്മാരുടെ ചര്യ പിന്‍പറ്റുന്ന വി ശ്വാസികള്‍ മരണം ആസന്നമാകുന്ന സമയത്ത് മക്കളെ വിളിച്ച് ഇപ്രകാരം വസ്വിയ്യത്ത് -ഊന്നി ഉപദേശിക്കല്‍-ചെയ്യുന്നതാണ്. അദ്ദിക്റിനെ പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തുന്ന വിശ്വാസികള്‍ കൊല ചെയ്യപ്പെടുകയോ അവര്‍ക്ക് ദുര്‍മരണങ്ങളോ പെട്ടെന്നുള്ള അപകടമരണങ്ങളോ സംഭവിക്കുകയില്ലെന്നും ഈ സൂക്തത്തില്‍ നിന്നും മനസ്സിലാക്കാം. 1: 4; 2: 255; 112: 1-4 വിശദീകരണം നോക്കുക.