صِبْغَةَ اللَّهِ ۖ وَمَنْ أَحْسَنُ مِنَ اللَّهِ صِبْغَةً ۖ وَنَحْنُ لَهُ عَابِدُونَ
അല്ലാഹുവിന്‍റെ വര്‍ണ്ണം; അല്ലാഹുവില്‍ നിന്നുള്ള വര്‍ണ്ണം സ്വീകരിക്കുന്നവനേക്കാള്‍ ഉത്തമനായി ആരുണ്ട്? ഞങ്ങള്‍ അവനുവേണ്ടി മാത്രം ജീവിക്കുന്നവരുമാകുന്നു.
ഗ്രന്ഥത്തിന്‍റെ അവതരണ കാലത്തുള്ള ക്രൈസ്തവരുടെ ഇടയിലെ 'മാമ്മോദീസ' സമ്പ്രദായത്തെ അപലപിക്കുകയും അല്ലാഹുവിന്‍റെ വര്‍ണ്ണം സ്വീകരിക്കാന്‍ കല്പിക്കു കയുമാണ് ചെയ്യുന്നത്. മതമോ നാടോ വംശമോ ലിംഗമോ കാലമോ മാതാപിതാക്കളെ യോ തെരഞ്ഞെടുക്കാന്‍ ഒരാള്‍ക്കും അധികാരമോ അവകാശമോ ഇല്ല എന്നും അതെല്ലാം നിശ്ചയിക്കുന്നത് അല്ലാഹു മാത്രമാണ് എന്നും, ഞങ്ങളില്ല ഞങ്ങളുടേതായ ഒന്നുമില്ല, ഞങ്ങള്‍ അടിമകളാണ്, എല്ലാം പ്രപഞ്ച നാഥനായ ഉടമയുടെതാണ് എന്ന സത്യമുള് ക്കൊണ്ട് അല്ലാഹുവിന്‍റെ സ്വഭാവം ഉള്‍ക്കൊണ്ട് അവന്‍റെ പ്രതിനിധിയായ വിശ്വാസിയാ യി ജീവിക്കലാണ് അല്ലാഹുവിന്‍റെ വര്‍ണ്ണം സ്വീകരിക്കുക എന്നതിന്‍റെ വിവക്ഷ. എന്നാല്‍ ഈ ആശയത്തില്‍ നിന്ന് പോയതുകാരണം ഇന്ന് ലോകത്തെ എല്ലാ മതവിഭാഗങ്ങള്‍ ക്കിടയിലും ഇതിന് (മാമ്മോദിസ) സമാനമായ ആചാരാനുഷ്ഠാനങ്ങളുണ്ട്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ക്കിടയില്‍ കണ്ട് വരുന്ന മതപരിവര്‍ത്തനവും അതിന്‍റെ ഭാഗമായുള്ള വേഷവിധാനവും ലിംഗഛേദവുമെല്ലാം ഇത്തരം മിഥ്യയായ ആചാരാനുഷ് ഠാനങ്ങള്‍ തന്നെയാണ്. ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള ജനങ്ങളില്‍ ഒരു സംഘം 58: 22 ല്‍ പറഞ്ഞ വിശ്വാസിയായ അല്ലാഹുവിന്‍റെ ഏക സംഘമാണ്, ഗ്രന്ഥം കിട്ടിയിട്ട് ഉപ യോഗപ്പെടുത്താത്ത ഫുജ്ജാറുകളിലെ എല്ലാ സംഘടനകളും 30: 30-31 ല്‍ പറഞ്ഞ മുശ്രിക്കുകളും 58: 19 ല്‍ പറഞ്ഞ കാഫിറായ പിശാചിന്‍റെ സംഘവുമാണ്. അല്ലാഹുവിന്‍റെ സം ഘക്കാര്‍ അല്ലാഹുവിനുവേണ്ടി മാത്രം ജീവിക്കുന്നവരും അവന്‍റെ പ്രതിനിധികളുമാണ്. അത് എല്ലാ ഓരോ ആയിരത്തിലും ഒന്ന് മാത്രമേയുള്ളൂവെന്ന് 4: 118 ന്‍റെ വിശദീകരണത്തില്‍ പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. എല്ലാ പ്രവാചകന്മാരുടെയും ജനതയില്‍ നിന്ന് ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒ മ്പതും നരകത്തിലേക്കുള്ളവര്‍ തന്നെയാണ്. ഇന്ന് നരകത്തിലേക്കുള്ളവര്‍ പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള ഫുജ്ജാറുകള്‍ മാത്രമാണ് എന്ന് 2: 62 ല്‍ വിശദീകരിച്ചിട്ടുണ്ട്. വി ശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് മനുഷ്യരുടെ ഐക്യം ലക്ഷ്യം വെച്ചുകൊണ്ട് ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചു കൊടുത്തുകൊണ്ട് നാഥനെ സഹായിക്കുന്നതിനാണ് സര്‍വ്വ പ്രധാനം നല്‍കേണ്ടത്. അപ്പോള്‍ 47: 7 ല്‍ പറഞ്ഞപ്രകാരം നാഥന്‍ തിരിച്ചും സഹായിക്കുന്നതാണ്.
32: 4 ല്‍, അല്ലാഹുവാണ് ആകാശങ്ങളെയും ഭൂമിയെയും അവക്കിടയിലുള്ളവയെയും ആറു നാളുകളിലായി സൃഷ്ടിച്ചത്, പിന്നെ അവന്‍ സിംഹാസനസ്ഥനായി, അവനെക്കൂടാതെ നിങ്ങള്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും തന്നെയില്ല, അപ്പോള്‍ അവനെക്കുറിച്ച് നിങ്ങള്‍ മനുഷ്യരെ ഉണര്‍ത്തുന്നില്ലെയോ എന്ന് അറ ബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകളാണ് നാഥനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്നത്. നാഥന്‍റെ ഗ്രന്ഥത്തെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയ അവര്‍ നരകത്തിലേക്കുള്ള ഫുജ്ജാര്‍ കിതാബുകള്‍ പഠിക്കുന്നവരും പഠിപ്പിക്കുന്നവരുമാണ്. 1: 4; 2: 112-113 വിശദീകരണം നോക്കുക.