( അല്‍ ബഖറ ) 2 : 139

قُلْ أَتُحَاجُّونَنَا فِي اللَّهِ وَهُوَ رَبُّنَا وَرَبُّكُمْ وَلَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ وَنَحْنُ لَهُ مُخْلِصُونَ

നീ ചോദിക്കുക: അല്ലാഹുവിന്‍റെ കാര്യത്തിലാണോ നിങ്ങള്‍ ഞങ്ങളോട് തര്‍ക്കിച്ചുകൊണ്ടിരിക്കുന്നത്-അവന്‍ ഞങ്ങളുടെ ഉടമയും നിങ്ങളുടെ ഉടമയുമായിരിക്കെ, ഞങ്ങള്‍ക്ക് ഞങ്ങളുടെ പ്രവൃത്തികളും നിങ്ങള്‍ക്ക് നിങ്ങളുടെ പ്രവൃത്തികളും, ഞങ്ങള്‍ അവനുവേണ്ടിയുള്ള പ്രത്യേകക്കാരുമാകുന്നു.

ഇന്ന് അദ്ദിക്ര്‍ മുറുകെപ്പിടിച്ച് ഭൂരിപക്ഷത്തിന്‍റെ ഒഴുക്കില്‍ പെടാതെ ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസികളെക്കുറിച്ച് പിഴച്ചുപോയവര്‍ എന്ന് ആരോപിക്കുന്ന, പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും യഥാര്‍ത്ഥ ഭ്രാന്തന്മാരുമായ അറബി ഖുര്‍ആന്‍ വായിക്കു ന്ന ഫുജ്ജാറുകള്‍ക്കുള്ള മറുപടിയാണ് ഈ സൂക്തം. അദ്ദിക്ര്‍ വിശദീകരിക്കുന്ന സദസ്സി നെ ഗൗരവമായി എടുക്കാത്തവരെയും സമയം കളയുന്നതിനുവേണ്ടി കളിയിലും തമാശകളിലും ഏര്‍പ്പെട്ടവരെയും വെടിയണമെന്നും അവരോട് 'ഞങ്ങള്‍ക്ക് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, നിങ്ങള്‍ക്ക് നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, നിങ്ങള്‍ക്ക് സലാം (നിങ്ങള്‍ക്ക് പോ കാം), ഞങ്ങള്‍ അവിവേകികളുടെ മാര്‍ഗം അനേഷിക്കുന്നവരല്ല' എന്ന് പറയാനാണ് 28: 55 ല്‍ വിശ്വാസികളോട് കല്‍പ്പിച്ചിട്ടുള്ളത്. അല്ലാഹുവിന്‍റെ സന്മാര്‍ഗം, അത് മാത്രമാണ് സന്മാര്‍ഗം, ഞങ്ങള്‍ സര്‍വ്വലോകങ്ങളുടെയും ഉടമയായ നാഥന് ജീവാര്‍പ്പണം ചെയ്യാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്ന് 6: 71 ലും പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ ലഭിച്ചിട്ട് അതില്‍ നിന്ന് പിന്തിരിഞ്ഞുപോയവന്‍ തന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാത്തതിനാല്‍ പിശാചിന്‍റെ ബാധയേറ്റ് ലക്ഷ്യബോധം നഷ്ടപ്പെട്ട് ആടിയുലഞ്ഞ് ജീവിക്കുന്നവനാണ്. വിശ്വാസികള്‍ 43: 36-39 ല്‍ പറഞ്ഞ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കിയതിനാല്‍ അത്തരം ജിന്നുകൂട്ടുകാരന്‍ അവരുടെ സൂക്ഷിപ്പുകാരായി വര്‍ത്തിക്കുമെന്ന് 86: 4 ല്‍ പറഞ്ഞിട്ടുണ്ട്.

15: 39-40; 38: 82-83; 37: 40 എന്നീ സൂക്തങ്ങളില്‍, അല്ലാഹുവിനുവേണ്ടിമാത്രം ജീവിക്കുന്ന അവന്‍റെ പ്രത്യേകക്കാരായ, നിഷ്കളങ്കരായ അടിമകളല്ലാത്തവരെയെല്ലാം പിശാച് ലക്ഷ്യബോധം നഷ്ടപ്പെടുത്തി വഴിപിഴപ്പിച്ച് നരകത്തിലേക്ക് കൊണ്ടുപോകുമെന്ന് അ ല്ലാഹുവിനോട് ശപഥം ചെയ്തതായി പറഞ്ഞിട്ടുണ്ട്. 12: 24 ല്‍, നിശ്ചയം യൂസുഫ് നമ്മുടെ നിഷ്കളങ്കരായ അടിമകളില്‍ പെട്ടവന്‍ തന്നെയായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. അതിനാല്‍ പ്രവാചകന്മാരുടെ ജീവിതം നയിക്കുന്ന വിശ്വാസികള്‍ തന്നെയാണ് നിഷ്ക്കളങ്കരായ അ ടിമകള്‍. 1: 4 ല്‍, 'ഞങ്ങള്‍ നിന്നെ മാത്രം സേവിക്കുന്നു, അതിന് ഞങ്ങള്‍ നിന്നോടുമാത്രം സഹായം തേടുകയും ചെയ്യുന്നു' എന്ന് പറയുമ്പോള്‍ 'ഞങ്ങളെ നീ നിനക്കുവേണ്ടി മാ ത്രം ജീവിക്കുന്ന നിഷ്കളങ്കരായ സ്വര്‍ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്ന് ആക്കേണമേ' എന്നാണ് വിശ്വാസി ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കേണ്ടത്. 40: 14; 41: 26-28; 109: 6 വിശദീകരണം നോക്കുക.