أَمْ تَقُولُونَ إِنَّ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطَ كَانُوا هُودًا أَوْ نَصَارَىٰ ۗ قُلْ أَأَنْتُمْ أَعْلَمُ أَمِ اللَّهُ ۗ وَمَنْ أَظْلَمُ مِمَّنْ كَتَمَ شَهَادَةً عِنْدَهُ مِنَ اللَّهِ ۗ وَمَا اللَّهُ بِغَافِلٍ عَمَّا تَعْمَلُونَ
അതോ, നിശ്ചയം ഇബ്റാഹീമും ഇസ്മാഈലും ഇസ്ഹാഖും യഅ്ഖൂബും ഗോത്രവര്‍ഗക്കാരും ജൂതന്മാരോ അല്ലെങ്കില്‍ ക്രൈസ്തവരോ ആയിരുന്നുവെന്നാണോ നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. നീ ചോദിക്കുക: നിങ്ങളാണോ ഏറ്റവും അറിയുന്നവര്‍, അതോ അല്ലാഹുവോ? തന്‍റെ പക്കല്‍ അല്ലാഹുവില്‍ നിന്നുള്ള ഒരു സാക്ഷ്യമുണ്ടായിട്ട് അത് മറച്ചുവെക്കുന്നവനേക്കാള്‍ ഏറ്റവും വലിയ അക്രമി ആരാണ്? നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെത്തൊട്ട് അല്ലാഹു അശ്രദ്ധനൊന്നുമല്ലതന്നെ.
സൂക്തത്തില്‍ പറഞ്ഞ സാക്ഷ്യം അദ്ദിക്റാണ്. 11: 17 ല്‍, അപ്പോള്‍ തന്‍റെ നാഥനി ല്‍ നിന്ന് വ്യക്തമായ തെളിവിന്മേലായിട്ടുള്ള ഒരുവന്‍-അവനില്‍ നിന്നുള്ള ഒരു സാക്ഷ്യം അവന് വിശദീകരിച്ച് കൊടുക്കുന്നുമുണ്ട്, അതിനുമുമ്പ് ഇമാമും കാരുണ്യവുമായി മൂസാക്ക് നല്‍കിയ ഗ്രന്ഥവുമുണ്ട്, അക്കൂട്ടര്‍ അതുകൊണ്ട് വിശ്വസിക്കുന്നവരാണ്; സംഘങ്ങളില്‍ നിന്ന് ആരാണോ അതിനെ മൂടിവെക്കുന്നത്, അപ്പോള്‍ അവനോട് വാഗ്ദത്തം ചെയ്യ പ്പെട്ടിട്ടുള്ളത് നരകമാണ്, അതു കൊണ്ട് നീ അതിന്‍റെ കാര്യത്തില്‍ സംശയിക്കുകയേ അരുത്, നിശ്ചയം അത് നിന്‍റെ നാഥനില്‍ നിന്നുള്ള സത്യം തന്നെയാണ്, എന്നാല്‍ ജനങ്ങളില്‍ അധികപേരും വിശ്വാസികളാവുകയില്ല എന്ന് പറഞ്ഞിട്ടുണ്ട്. ഇന്ന് ലോകരില്‍ ഫുജ്ജാറുകള്‍ മാത്രമാണ് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത്. എന്നാല്‍ അവര്‍ സാക്ഷിയായ അദ്ദിക്റിനെ വെടിഞ്ഞ കെട്ട ജനതയായതിനാല്‍ ഒരു പ്രവാചകനെയും ന ബിയെയും പിന്‍പറ്റുന്നില്ല. മറിച്ച് അവര്‍ 29 കള്ളവാദികളെ പിന്‍പറ്റുന്നവരും 30-ാമത്തെ കള്ളവാദിയായ അന്തിക്രിസ്തുവിന്റെ ആഗമനത്തിന് ധൃതിപ്പെട്ടുകൊണ്ടിരിക്കുന്നവരുമാണ്. പ്രപഞ്ചനാഥനെ ത്രികാലജ്ഞാനിയായി അംഗീകരിക്കാത്ത അവര്‍ 4: 1-2 ല്‍ വിവരിച്ച പ്രകാരം പ്രപഞ്ചനാഥനെ കണ്ടെത്തുക എന്ന ജീവിതലക്ഷ്യം ഇല്ലാത്തവരാണ്. 2: 168 ല്‍ വിവരിച്ച പ്രകാരം അവര്‍ പിശാചിനെ സേവിക്കുന്നവരും അവന്റെ കാല്പാടുകള് പിന്‍പറ്റുന്നവരുമാണ്. അതിനാല്‍ അവര്‍ 2: 286 ല്‍ വിവരിച്ച പ്രകാരം ഇവിടെ നരകക്കു ണ്ഠം പണിയുന്നവരും മരണത്തോടുകൂടി അതിലേക്ക് പോകേണ്ടവരുമാണ്. 8: 48 ല്‍ വിവരിച്ച പ്രകാരം അവര്‍ അവരുടെ ജിന്നുകൂട്ടുകാരനെ സത്യമായ അദ്ദിക്ര്‍ കൊണ്ട് വി ശ്വാസിയാക്കി നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള തന്‍റെ വിധി സ്വര്‍ഗത്തിലെ ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റുകയില്ല. ഈസാ രണ്ടാമതുവന്നാല്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ അവര്‍ വധിക്കപ്പെട്ടുകൊണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂക്തങ്ങളുടെ കല്പന നടപ്പിലാക്കപ്പെടുന്നതാണ്. അപ്പോള്‍ മാത്രമാണ് ഇവര്‍ക്ക് അറബി ഖുര്‍ആന്‍ അല്ല, അദ്ദിക്ര്‍ (ദിക്രീ) ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥം എന്ന് ബോധ്യം വരിക. യഥാര്ത്ഥത്തി ല്‍ ഐഹികലോകത്തെ ജീവിതത്തെക്കുറിച്ച് ആര്‍ക്കും വിധിദിവസം അല്ലാഹു വിവരം പറഞ്ഞുകൊടുക്കുകയല്ല ചെയ്യുക. മറിച്ച്, 17: 13-14 ല്‍ വിവരിച്ച പ്രകാരം ഓരോരുത്തരുടെയും പിരടിയില്‍ ബന്ധിച്ചിട്ടു ള്ള കര്‍മരേഖയില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വിധിദിവസം പ്രകാശിക്കുന്ന ഗ്രന്ഥമായി പുറത്തെടുത്ത് നല്‍കി ഓരോരുത്തരും വായിച്ച് അവരവരുടെ വിചാരണ നടത്തുകയാണ് ചെയ്യുക.
അല്ലാഹുവില്‍ നിന്നുള്ള സാക്ഷ്യം:-ഒറ്റ വേദഗ്രന്ഥത്തിന്‍റെ ഭാഗമായ തൗറാത്തും ഇന്‍ജീലുമാണ് മദീനയിലെ ജൂതക്രൈസ്തവരുടെ പക്കലുള്ള സാക്ഷ്യം കൊണ്ട് ഉദ്ദേ ശിക്കുന്നത്. എന്നാല്‍ ഇന്ന് സാക്ഷ്യം അദ്ദിക്ര്‍ മാത്രമാണ്. ഗ്രന്ഥം നിനക്ക് അനുകൂലമാ യ സാക്ഷിയാണ്, അല്ലെങ്കില്‍ നിനക്ക് എതിരായ സാക്ഷിയാണ് എന്ന് പ്രപഞ്ചനാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഗ്രന്ഥത്തെ സത്യപ്പെടുത്തി ജീവിച്ചവര്‍ക്ക് അത് അ നുകൂലമായും അതിനെ മൂടിവെക്കുന്ന കപടവിശ്വാസികള്‍ക്കും തള്ളിപ്പറയുന്ന വഴിപിഴച്ചവര്‍ക്കും അത് എതിരായും സാക്ഷ്യം വഹിക്കുന്നതാണ്. 2: 62, 74, 255; 10: 60-61 വിശദീകരണം നോക്കുക.