تِلْكَ أُمَّةٌ قَدْ خَلَتْ ۖ لَهَا مَا كَسَبَتْ وَلَكُمْ مَا كَسَبْتُمْ ۖ وَلَا تُسْأَلُونَ عَمَّا كَانُوا يَعْمَلُونَ
അതെല്ലാം കഴിഞ്ഞുപോയ ഒരു സമുദായം, അവര്‍ക്ക് അവര്‍ സമ്പാദിച്ചതുണ്ട്, നിങ്ങള്‍ക്ക് നിങ്ങള്‍ സമ്പാദിച്ചതുമുണ്ട്, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെക്കുറിച്ച് നിങ്ങള്‍ ചോദിക്കപ്പെടുകയുമില്ല.
എല്ലാ പ്രവാചകന്മാരും നബിമാരും വിശ്വാസികളും 5: 56; 58: 22 സൂക്തങ്ങളില്‍ പ റഞ്ഞ വിശ്വാസിയായ നാഥന്റെ ഏക സംഘത്തില്‍ പെട്ടവരായിരുന്നു. അവരെല്ലാം 16: 43; 21: 24; 41: 43 സൂക്തങ്ങളില്‍ പറഞ്ഞ അദ്ദിക്ര്‍ സത്യപ്പെടുത്തി ജീവിക്കുന്നവരുമായിരുന്നു. അതുതന്നെയാണ് 1: 5; 2: 142; 3: 51; 4: 68, 175; 6: 39, 126, 153; 36: 61 തുടങ്ങി 35 സൂക്തങ്ങളില്‍ പറഞ്ഞ നേരെചൊവ്വെയുള്ള പാതയും. നാലാം ഘട്ടത്തില്‍ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത് ഏഴാം ഘട്ടത്തിലേക്കുവേണ്ടി സ്വര്‍ഗം ഇവിടെ പണിയുന്നതിനുവേണ്ടിയാണ്. ഗ്രന്ഥം കിട്ടിയിട്ട് സ്വര്‍ഗം ഇവിടെ സമ്പാദിക്കാത്ത കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ നരകക്കുണ്ഠത്തിലെ ഏഴ് കവാടങ്ങളിലേക്ക് നി ജപ്പെടുത്തി വെക്കപ്പെട്ടവരാണെന്ന് 9: 67-68; 15: 43-44; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങ ളിലെല്ലാം പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ സത്യപ്പെടുത്താത്ത കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളുമടങ്ങിയ ഫുജ്ജാറുകളും അവരുടെ ജിന്നുകൂട്ടുകാരും 11: 118-119 ല്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടാനുള്ള വരാണ്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി ഇന്ന് സ്വീകരിക്കേണ്ട ജീവിത രീതിയും പ്രാര്‍ത്ഥനാ രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 2: 39, 134, 136; 36: 45-46 വിശദീകരണം നോക്കുക.