وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِتَكُونُوا شُهَدَاءَ عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا ۗ وَمَا جَعَلْنَا الْقِبْلَةَ الَّتِي كُنْتَ عَلَيْهَا إِلَّا لِنَعْلَمَ مَنْ يَتَّبِعُ الرَّسُولَ مِمَّنْ يَنْقَلِبُ عَلَىٰ عَقِبَيْهِ ۚ وَإِنْ كَانَتْ لَكَبِيرَةً إِلَّا عَلَى الَّذِينَ هَدَى اللَّهُ ۗ وَمَا كَانَ اللَّهُ لِيُضِيعَ إِيمَانَكُمْ ۚ إِنَّ اللَّهَ بِالنَّاسِ لَرَءُوفٌ رَحِيمٌ
അപ്രകാരം നാം നിങ്ങളെ ഒരു മധ്യമസമുദായമാക്കിയിരിക്കുന്നു -പ്രവാചകന് നിങ്ങളില്‍ സാക്ഷ്യം വഹിക്കുന്നതുപോലെ നിങ്ങള്‍ ജനങ്ങളുടെമേല്‍ സാക്ഷ്യം വഹിക്കാന്‍വേണ്ടി, മുമ്പ് നിനക്കുണ്ടായിരുന്ന ഖിബ്ല നാം നിശ്ചയിച്ചിട്ടില്ല -പ്രവാചകനെ അനുസരിക്കാതെ പുറം തിരിഞ്ഞ് പോകുന്നവരില്‍നിന്ന് ആരാണ് അവനെ പിന്പറ്റുന്നവര് എന്ന് നമുക്ക് അറിയാന്‍ വേണ്ടിയല്ലാതെ, നിശ്ചയം ആ സംഭവം അല്ലാഹു മാര്‍ഗദര്‍ശനം നല്കിയവര്ക്കൊഴിച്ച് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു വലിയ സംഭവം തന്നെയാണ്; അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ പാഴാക്കാനുദ്ദേശിക്കുന്നില്ല, നിശ്ചയം അല്ലാഹു ജനങ്ങളോട് ഏറ്റവും വാത്സല്യമുള്ള കാരുണ്യവാന് തന്നെയാണ്.