( അല്‍ ബഖറ ) 2 : 144

قَدْ نَرَىٰ تَقَلُّبَ وَجْهِكَ فِي السَّمَاءِ ۖ فَلَنُوَلِّيَنَّكَ قِبْلَةً تَرْضَاهَا ۚ فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ ۚ وَحَيْثُ مَا كُنْتُمْ فَوَلُّوا وُجُوهَكُمْ شَطْرَهُ ۗ وَإِنَّ الَّذِينَ أُوتُوا الْكِتَابَ لَيَعْلَمُونَ أَنَّهُ الْحَقُّ مِنْ رَبِّهِمْ ۗ وَمَا اللَّهُ بِغَافِلٍ عَمَّا يَعْمَلُونَ

നിശ്ചയം, നിന്‍റെ മുഖം ആകാശത്തേക്ക് ഉയരുന്നത് നാം കാണുന്നുണ്ട്, അതുകൊണ്ട് നീ തൃപ്തിപ്പെടുന്ന ഖിബ്ലയിലേക്ക് നാം നിന്നെ തിരിക്കുക തന്നെ ചെയ്യും, അപ്പോള്‍ നിന്‍റെ മുഖം മസ്ജിദുല്‍ ഹറാമിന്‍റെ ഭാഗത്തേക്ക് തിരിക്കുക, നിങ്ങള്‍ എവിടെയായിരുന്നാലും ഏത് അവസ്ഥയിലായിരുന്നാലും നിങ്ങളുടെ മുഖം അതിന്‍റെ ഭാഗത്തേക്ക് തിരിക്കുക, നിശ്ചയം ഗ്രന്ഥം നല്‍കപ്പെട്ടവരാരോ അവര്‍ക്ക് അത് തങ്ങളുടെ നാഥനില്‍നിന്നുള്ള യാഥാര്‍ത്ഥ്യമാണെന്ന് അറിയുക തന്നെ ചെയ്യും, അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെത്തൊട്ട് അല്ലാഹു അശ്രദ്ധനുമല്ല തന്നെ.

ഭൂമിയിലെ അല്ലാഹുവിന്‍റെ ആദ്യത്തെ ദേവാലയമാണ് മക്കയിലുള്ള കഅ്ബ. ഇബ് റാഹീമും ആദ്യപുത്രന്‍ ഇസ്മാഈലും കൂടിയാണ് അത് പുനര്‍നിര്‍മ്മിച്ചത്. ഇബ്റാഹീ മിന്‍റെ രണ്ടാമത്തെ മകന്‍ ഇസ്ഹാഖ്, മകന്‍ യഅ്ഖൂബ്, മകന്‍ യൂസുഫ്, മൂസാ, ഹാറൂന്‍, ദാവൂദ്, സുലൈമാന്‍, സക്കരിയ, യഹ്യ, ഈസ തുടങ്ങിയ പ്രവാചകന്മാരിലൂടെയാണ് ഇസ്ലാം പ്രബോധനം ചെയ്യപ്പെട്ടിരുന്നത്. ഇവരുടെയെല്ലാം ഖിബ്ല മക്കയിലുള്ള കഅ്ബ തന്നെയായിരുന്നു. ഇവരുടെ പിന്‍ഗാമികളെന്ന് വാദിച്ചിരുന്ന ജൂതര്‍ ഈസാ നബിയെ ക്രൂശിച്ചുകൊന്നു എന്ന് ഘോഷിക്കുകയുണ്ടായി. എന്നാല്‍ 4: 157-158 ല്‍ പറഞ്ഞ പ്രകാരം അല്ലാഹു ഈസായെ ശരീരത്തോടുകൂടി അവനിലേക്ക് ഉയര്‍ത്തുകയാണുണ്ടായത്. ഈ സാ നബിയെ അല്ലാഹുവിന്‍റെ കാര്യത്തില്‍ സഹായിച്ച അന്‍സാരികളുടെ പിന്‍ഗാമികളെന്ന് വാദിക്കുന്ന ക്രൈസ്തവര്‍ ക്രമേണ വഴിതെറ്റുകയും ഈസായെക്കുറിച്ച് ദൈവ പുത്രന്‍, ദൈവം, പിതാവും പുത്രനും പരിശുദ്ധാത്മാവും ചേര്‍ന്ന മൂവരിലൊന്ന് എന്നെ ല്ലാമുള്ള വികലമായ വിശ്വാസങ്ങള്‍ വെച്ച്പുലര്‍ത്തുന്നവരായി മാറി. മക്കയില്‍ ഇസ്മാ ഈല്‍ നബിയുടെ മക്കള്‍ കാലക്രമേണ വഴിപിഴക്കുകയും ഏകനായ അല്ലാഹുവിനെ സേവിക്കുന്നതിനുവേണ്ടി നിര്‍മ്മിക്കപ്പെട്ട കഅ്ബയില്‍ ലാത്ത, ഉസ്സ, മനാത്ത തുടങ്ങി 360 ഓളം വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും നശിപ്പിക്കപ്പെടേണ്ട ഒരു ഘട്ടത്തിലെത്തുകയും ചെയ്തു. അങ്ങനെ മൊത്തം ലോകം ഇരുണ്ടപ്പോഴാണ് സര്‍വ്വലോകര്‍ക്കും കാരുണ്യമായി അദ്ദിക്റായ പ്രകാശവും കൊണ്ട് അല്ലാഹു മുഹമ്മദിനെ പ്രവാചകനായി നിയോഗിക്കുന്നത്. വേദവാഹകരോടാണ് പ്രവാചകന് അടുപ്പമുണ്ടാകേണ്ടത് എന്നതുകൊണ്ടും വി ഗ്രഹങ്ങള്‍ സ്ഥാപിച്ചിരുന്നില്ല എന്നതുകൊണ്ടുമാണ് പ്രവാചകന് ആദ്യഘട്ടത്തില്‍ ഫ ലസ്തീനിലുള്ള ബൈത്തുല്‍ മുഖദ്ദസ് ഖിബ്ലയായി നിശ്ചയിച്ച് കൊടുത്തത്.

പ്രവാചകത്വത്തിന്‍റെ 13-ാം വര്‍ഷം മദീനയിലേക്ക് ഹിജ്റ പോയ പ്രവാചകനും അ നുയായികളും അവിടെവെച്ച് പതിനേഴ് മാസക്കാലം ബൈത്തുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞുതന്നെയാണ് നമസ്കരിച്ചിരുന്നത്. മദീനയിലുള്ള ജൂത ക്രൈസ്തവര്‍ പ്രവാചകന്‍ മുഹമ്മദിനോടും അനുയായികളോടും 'നിങ്ങളുടെ ജീവിതമാര്‍ഗം മുഴുവന്‍ ഞങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു പുതിയമാര്‍ഗമാണ്, എന്നാല്‍ ബൈത്തുല്‍ മുഖദ്ദസിനെ ഖിബ്ല യായി തുടരുന്നത് എന്തുകൊണ്ടാണ്' എന്ന് ചോദിക്കാറുണ്ടായിരുന്നു. പ്രവാചകന്മാരുടെ പിതാവായി അറിയപ്പെടുന്ന ഇബ്റാഹീമിന്‍റെ 2: 129 ല്‍ പരാമര്‍ശിച്ച പ്രാര്‍ത്ഥനയുടെ ഫലമായി നിയോഗിക്കപ്പെട്ട മുഹമ്മദ് ഇബ്റാഹീമും ഇസ്മാഈലും ചേര്‍ന്ന് പണിത ഭൂ മിയിലെ ആദ്യത്തെ ഭവനം ഖിബ്ലയായി കിട്ടാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. അപ്പോ ള്‍ അല്ലാഹു പ്രവാചകനോട് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുകയും അങ്ങനെ നാടുകളുടെ കേന്ദ്രമായ മക്കയിലുള്ള കഅ്ബയിലേക്ക് ഖിബ്ല മാറ്റുകയുമാണുണ്ടായത്. ഈ ഖിബ്ല മാറ്റത്തെ ജൂതരും ക്രൈസ്തവരും ചോദ്യം ചെയ്തു. അപ്പോള്‍ കിഴക്കും പടിഞ്ഞാറും അല്ലാഹുവിനുള്ളതാണ്, ലോകത്ത് എന്തുതീരുമാനം നടപ്പിലാക്കുവാനും അല്ലാഹുവിന് അധികാരമുണ്ട്, ഏകനായ അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍ക്ക് ഈ ഖിബ്ല മാറ്റത്തില്‍ ദുരൂഹതക്ക് വകയില്ല എന്നാണ് അവരോട് പറയുന്നത്. ഇതിലൂടെ ലോകത്തിന്‍റെ നേതൃത്വം ഇസ്റാഈല്‍ സന്തതികളില്‍ നിന്ന് ഇസ്മാഈല്‍ പരമ്പരയില്‍ പെട്ട അറബികളിലേക്ക് മാറ്റുകയാണുണ്ടായത്. 2: 115, 136 വിശദീകരണം നോക്കുക.

ഇബ്റാഹീമിന്‍റെ മാര്‍ഗം പിന്‍പറ്റുന്ന മുഹമ്മദ്, ഇബ്റാഹീമും ഇസ്മാഈലും പണിത വീട് ഒഴിവാക്കി ബൈത്തുല്‍ മുഖദ്ദസ് ഖിബ്ലയായി അംഗീകരിച്ചത് മക്കാമുശ്രിക്കുകള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. മദീനയില്‍ പ്രവാചകന്‍റെ കൂടെയുള്ളവരില്‍ നിന്നുള്ള ക പടവിശ്വാസികള്‍ക്ക് തിരിച്ചുള്ള ഖിബ്ലമാറ്റവും ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞിരുന്നില്ല. പ്രവാചകനും വിശ്വാസികള്‍ക്കും വിശ്വാസികളെയും അല്ലാത്തവരെയും തിരിച്ചറിയാന്‍ വേണ്ടിയാണ് ത്രികാലജ്ഞാനിയായ അല്ലാഹു ആദ്യ ഖിബ്ലയില്‍ നിന്ന് ബൈത്തുല്‍ മുഖദ്ദസിലേക്കും പിന്നീട് തിരിച്ചും ഖിബ്ല മാറ്റം നിശ്ചയിച്ചത്. ഖിബ്ല മാറ്റം മുഹമ്മദിന്‍റെ തന്നിഷ്ടപ്രകാരമാണെന്നും തോന്നുമ്പോള്‍ തോന്നുന്നേടത്തേക്ക് തിരിയുകയാണെന്നും വേദക്കാരും കപടവിശ്വാസികളും ആരോപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഖിബ്ല മാറ്റം പ്രവാചകന്‍ മുഹമ്മദ് പ്രാര്‍ത്ഥിച്ചതുകൊണ്ടാണ് എന്ന് വിശ്വസിക്കുന്ന ഇ ന്നുള്ളവരും യഥാര്‍ത്ഥ വിശ്വാസികളല്ല. മറിച്ച് ഖിബ്ല മാറ്റം ത്രികാലജ്ഞാനിയായ അല്ലാഹുവില്‍ നിന്ന് തന്നെയുള്ളതാണെന്നും പ്രവാചകനെക്കൊണ്ട് പ്രാര്‍ത്ഥിപ്പിച്ച് അല്ലാഹു തന്നെ നടപ്പിലാക്കിയതാണെന്നും വിശ്വസിക്കുന്നവരും നമസ്കാരം, നോമ്പ്, പെരുന്നാള്‍, അറഫ, ഹജ്ജ് തുടങ്ങിയ എല്ലാകാര്യങ്ങളിലും ഖിബ്ലയെ അംഗീകരിക്കുന്നവരുമാണ് വിശ്വാസികള്‍. അവര്‍ തങ്ങളുടെ ജീവിതത്തെ എല്ലായ്പ്പോഴും അല്ലാഹുവിനെ കേന്ദ്രീകരിച്ചുകൊണ്ട് അഥവാ അവന്‍റെ പ്രതീകമായ കഅ്ബയെ മ നസാ-വാചാ-കര്‍മണാ വലയം ചെയ്യുന്നവരുമാണ്. അതിന്‍റെ പ്രതീകമായിട്ടാണ് കഅ്ബക്കു ചുറ്റും ത്വവാഫ് നിശ്ചയി ച്ചിട്ടുള്ളത്. ജനങ്ങളുടെ വിശ്വാസം പാഴാക്കിക്കളയാനല്ല ഖിബ്ല മാറ്റത്തിലൂടെ അല്ലാഹു ഉദ്ദേശിക്കുന്നത്. മറിച്ച്, അവരുടെ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ച് അല്ലാഹുവിന്‍റെ ചര്യ മനസ്സിലാക്കി വിശ്വാസം വര്‍ദ്ധിപ്പിക്കാനും അല്ലാഹുവിനെയും പ്രവാചകനെയും വേര്‍തിരിച്ചറിയാനുമാണ്.

സാക്ഷിയായ അദ്ദിക്റിനെ സത്യപ്പെടുത്തുന്നവര്‍ മാത്രമേ ഇന്ന് വിശ്വാസിയാവുകയുള്ളൂ. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് സാക്ഷിയായ അദ്ദിക്റിന്‍റെ ജീവിതം ഇതര ജനവിഭാഗങ്ങളില്‍ സാക്ഷ്യപ്പെടുത്തി ജീവിക്കാന്‍ സാധ്യമല്ല. എന്നാല്‍ മൊത്തം മ നുഷ്യര്‍ക്കുള്ള സന്മാര്‍ഗമായ അദ്ദിക്ര്‍ അവര്‍ക്ക് എത്തിച്ചുകൊടുത്ത് നാഥനെയും അവ ന്‍റെ ഗ്രന്ഥത്തെയും മനുഷ്യര്‍ക്ക് പരിചയപ്പെടുത്തല്‍ ഒറ്റപ്പെട്ട വിശ്വാസിയുടെ ഒഴിച്ചുകൂടാനാവാത്ത ബാധ്യതയാണ്. പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറുകള്‍ 9: 67-68 ല്‍ വിവരിച്ച പ്രകാരം ആത്മാവിന്‍റെ ഉടമയെ വിസ്മരി ച്ച തെമ്മാടികളാണ്. അവര്‍ അവരുടെ ജീവിത മേഖലകളില്‍ മക്കയിലുള്ള കഅ്ബയെ ഖിബ്ല (ശ്രദ്ധാകേന്ദ്രം)യായി അംഗീകരിക്കാത്തവരായതിനാല്‍ പരസ്ത്രീ പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങളെ ഖിബ്ലയായി സ്വീകരിച്ചവരാണ്. 3: 7 ല്‍ വിവരിച്ച പ്ര കാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷമുള്ള പ്രവാചകന്‍റെ ജനതയില്‍ ഒറ്റപ്പെട്ട വിശ്വാസിയൊഴിച്ച് ബാക്കിയുള്ളവരെല്ലാം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫാജിറുകളും കാഫിറുകളുമടങ്ങിയ ഫുജ്ജാറുകളാണ്. 1: 5-6; 2: 111-113; 25: 18, 33-34 വി ശദീകരണം നോക്കുക.