وَلَئِنْ أَتَيْتَ الَّذِينَ أُوتُوا الْكِتَابَ بِكُلِّ آيَةٍ مَا تَبِعُوا قِبْلَتَكَ ۚ وَمَا أَنْتَ بِتَابِعٍ قِبْلَتَهُمْ ۚ وَمَا بَعْضُهُمْ بِتَابِعٍ قِبْلَةَ بَعْضٍ ۚ وَلَئِنِ اتَّبَعْتَ أَهْوَاءَهُمْ مِنْ بَعْدِ مَا جَاءَكَ مِنَ الْعِلْمِ ۙ إِنَّكَ إِذًا لَمِنَ الظَّالِمِينَ
വേദം നല്‍കപ്പെട്ടവര്‍ക്ക് നീ ഏതൊരു തെളിവ് ഹാജരാക്കിയാലും അവര്‍ നിന്റെ ഖിബ്ല പിന്തുടരുകയില്ല, നീ അവരുടെ ഖിബ്ലയും പിന്‍പറ്റുന്നവനല്ല, അവരില്‍ ചിലര്‍ ചിലരുടെ ഖിബ്ലയെ പിന്പറ്റുന്നവരുമല്ല, നിനക്ക് അറിവില്‍ നിന്ന് വന്നുകിട്ടിയതിനുശേഷം നീയെങ്ങാനും അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ പിന് പറ്റുകയാണെങ്കില്‍ നിശ്ചയം നീ അക്രമികളില്‍ പെട്ടവന് തന്നെയായിരിക്കും.
16: 89 ല്‍ പറഞ്ഞ പ്രകാരം എല്ലാ ഓരോ കാര്യവും വിശദീകരിക്കുന്നതും 25: 33 ല്‍ പറഞ്ഞ പ്രകാരം ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണവുമായ അദ്ദിക്ര്‍ ഇന്ന് 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ തള്ളിപ്പറ യുക എന്നത് ഭക്ഷണമാക്കിയ കപടവിശ്വാസികളും അനുയായികളുമടങ്ങിയ അറബി ഖു ര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 3: 100-101 ല്‍ പറഞ്ഞ പ്രകാരം നേരെച്ചൊവ്വെയുള്ള പാതയില്‍ നിലകൊള്ളുന്ന വിശ്വാസിയെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്നതാണ്. അത്തരക്കാരെ ഒരാളെയും അനുസരിക്കാന്‍ പാടില്ല എന്ന് മാത്രമല്ല, 9: 73 ല്‍ പറഞ്ഞ പ്രകാരം അവരോട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യേണ്ടതുമാണ്. 8: 22 ല്‍ പറഞ്ഞ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഇത്തരം ദുഷ്ടജീവികള്‍ കഅ്ബയെ ഖിബ്ലയായി സ്വീകരിക്കാതെ വ്യത്യസ്ത ദിനങ്ങളില്‍ നോമ്പ്, പെരുന്നാള്‍ തുടങ്ങിയവ കൊണ്ടുനടക്കുന്നവരാണ്. അതുവഴി അവര്‍ 9: 36-37; 41: 37 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ചന്ദ്രന് സാഷ്ടാംഗപ്രണാമം നടത്തുന്ന കെട്ടജനതയായി അധഃപതിച്ചിരിക്കുന്നു. ആരാണോ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും അദ്ദിക്ര്‍ കൊണ്ട് വിധികല്‍പിക്കാത്തത്, അവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളുമെ ന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളില്‍ വായിക്കുന്നത് ഇവര്‍ തന്നെയാണ്. അവര്‍ വാ യിച്ച, കേട്ട സൂക്തങ്ങള്‍ അവര്‍ക്കെതിരെ വാദിച്ചുകൊണ്ടും സാക്ഷിനിന്നുകൊണ്ടും അ വരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. ഇന്ന് ഏറ്റവും നല്ല ഗ്രന്ഥമായ' അദ്ദിക് ര്‍ പിന്‍പറ്റുകവഴി പ്രവാചകനെ സാക്ഷ്യപ്പെടുത്തുന്ന വിശ്വാസികളോട് പറയുകയാണ്: ലോകത്തെവിടെയും ദിവസം മാറുന്നില്ല എന്നിരിക്കെ അറിവ് വന്നുകിട്ടിയ ശേഷം (ഖി ബ്ലയുള്ള മക്കയിലെ നോമ്പ്, പെരുന്നാള്‍, അറഫ തുടങ്ങിയവയുടെ ദിനങ്ങള്‍ അറിഞ്ഞതിന് ശേഷം) അവയില്‍ നിന്ന് വ്യത്യസ്തമായ ദിനങ്ങളില്‍ ആചരിച്ചുകൊണ്ട് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ ഇംഗിതങ്ങളെങ്ങാനും പിന്‍പറ്റിയാല്‍ നിങ്ങള്‍ അക്രമികള്‍ തന്നെയായിരിക്കും. 2: 78, 120; 4: 49-50 വിശദീകരണം നോക്കുക.