فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ
അപ്പോള്‍ നിങ്ങള്‍ എന്നെ ഓര്‍മ്മിക്കുക, ഞാന്‍ നിങ്ങളെയും ഓര്‍മ്മിക്കുന്നതാണ്, നിങ്ങള്‍ എനിക്ക് നന്ദി പ്രകടിപ്പിക്കുവീന്‍, നിങ്ങള്‍ എന്നോട് നന്ദികേട് കാണിക്കുന്നവരാകാതിരിക്കുകയും ചെയ്യുവീന്‍.
അല്ലാഹുവിനെ ഓര്‍മ്മിക്കുക എന്നുപറഞ്ഞാല്‍ അല്ലാഹു ഹൃദയങ്ങളുടെ അവസ്ഥ അറിയുന്നവനാണെന്ന ബോധത്തില്‍ എല്ലായ്പ്പോഴും എവിടെയും നിലകൊള്ളലാണ്. പ്രപഞ്ചനാഥനായ അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന ത്രികാലജ്ഞാനമായ അദ്ദിക്ര്‍ കൊണ്ട് 3: 102 ല്‍ വിവരിച്ച പ്രകാരം ആത്മാവിന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാണ് വിശ്വാസികള്‍. അവര്‍ 3: 190-191 ല്‍ വിവരി ച്ച പ്രകാരം എല്ലാ നടത്തങ്ങളിലും ഇരുത്തങ്ങളിലും കിടപ്പുകളിലും നാഥനെ സ്മരിച്ച് നിലകൊള്ളുന്നവരാണ്. ദിക്രീ എന്ന ഗ്രന്ഥം കാണാനും കേള്‍ക്കാനും തയ്യാറാകാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ബ ധിരരും ഊമരുമായതിനാല്‍ ആയിരം സമുദായങ്ങളില്‍ പെട്ട ജീവജാലങ്ങളില്‍ വെച്ച് ഏ റ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണ് എന്ന് 8: 22, 55; 25: 34 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 9: 67-68 ല്‍ വിവരിച്ച പ്രകാരം തിന്മ കല്‍പിക്കുന്നവരും നന്മ വിരോധിക്കുന്നവരുമായ അവരിലെ കപടവിശ്വാസികള്‍ ഫുജ്ജാര്‍ കിതാബുകള്‍ പഠിക്കുന്നവ രും പഠിപ്പിക്കുന്നവരും പ്രചരിപ്പിക്കുന്നവരുമാണ്. ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്റിന്‍റെ 40 പേരുകള്‍ പോലും മനുഷ്യരില്‍ നിന്ന് മൂടിവെക്കുന്ന അവര്‍ തെമ്മാടികളാണ്. അവരോടും അവരുടെ അനുയായികളോടും നാഥന്‍ നരകക്കുണ്ഠാഗ്നിയാണ് വാഗ്ദത്തം ചെ യ്തിട്ടുള്ളത്. 2: 168-169 ല്‍ വിശദീകരിച്ച പ്രകാരം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റുന്നവരുമാണ് അവര്‍.
നിശ്ചയം അല്ലാഹുവിന്‍റെ സ്മരണ (അദ്ദിക്ര്‍) തന്നെയാണ് പരമപ്രധാനം എന്ന് 29: 45 ല്‍ പറഞ്ഞിട്ടുണ്ട്. നീ നിന്‍റെ നാഥനെ നിന്‍റെ ആത്മാവുകൊണ്ട് വിനീതനായും ഉ ള്ളിന്‍റെയുള്ളില്‍ ഭയപ്പെട്ടുകൊണ്ടും നാവുകൊണ്ട് അല്ലാഹ് എന്നുപറയാതെയും സ്മരിക്കണമെന്ന് 7: 205 ല്‍ കല്‍പിച്ചിട്ടുണ്ട്. അല്ലാഹു എല്ലാ മനുഷ്യര്‍ക്കും രണ്ടാലൊരു മാര്‍ ഗം-ഒന്നുകില്‍ നന്ദി പ്രകടിപ്പിക്കുന്നവന്‍ അല്ലെങ്കില്‍ നന്ദികെട്ടവന്‍-തെരഞ്ഞെടുക്കാനു ള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട് എന്ന് 76: 3 ല്‍ പറഞ്ഞിട്ടുണ്ട്. 10: 100 ല്‍ പറഞ്ഞ വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസിയാകാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെല്ലാം തെമ്മാടികളാണെന്ന് 32: 18 ലും, തെമ്മാടികളല്ലാതെ നാഥന്‍റെ സൂക്തങ്ങള്‍ മൂടിവെക്കുകയില്ല എന്ന് 2: 99 ലും അവര്‍ വായിച്ചിട്ടുള്ളതാണ്. നാഥന്‍റെ സ്മരണയില്‍ നിന്ന് തടയുന്നതിനുവേണ്ടി പിശാച് മനുഷ്യരെ അദ്ദിക്റില്‍ നിന്നാണ് തടയുക എന്ന് 5: 90-91; 7: 175; 25: 29; 43: 36-39; 58: 19 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. മറിച്ച് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കു ന്നവര്‍ക്കുവേണ്ടി അത് അനുകൂലമായി സാക്ഷിനില്‍ക്കുകയും വാദിക്കുകയും ചെയ്ത് അവരെ സ്വര്‍ഗത്തിലെത്തിപ്പെടാന്‍ സഹായിക്കുന്നതാണെങ്കില്‍ അദ്ദിക്റിനെ സത്യപ്പെടുത്താതെ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ക്കെതിരെ അവര്‍ കേട്ട, വായിച്ച സൂക്തങ്ങള്‍ എതിരായി സാക്ഷിനിന്നുകൊണ്ടും വാദിച്ചുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസിയുടെ പ്രാര്‍ത്ഥനാ രീതിയും ജീവിതരീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 2: 39; 6: 89-90; 87: 9-12 വിശദീകരണം നോക്കുക.