كَمَا أَرْسَلْنَا فِيكُمْ رَسُولًا مِنْكُمْ يَتْلُو عَلَيْكُمْ آيَاتِنَا وَيُزَكِّيكُمْ وَيُعَلِّمُكُمُ الْكِتَابَ وَالْحِكْمَةَ وَيُعَلِّمُكُمْ مَا لَمْ تَكُونُوا تَعْلَمُونَ
നിങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ഒരു പ്രവാചകനെ നിയോഗിച്ചതുപോലെ, അവന് നിങ്ങളുടെമേല്‍ നമ്മുടെ സൂക്തങ്ങള്‍ വിവരിച്ചു തരികയും നിങ്ങളെ സംസ്കരി ക്കുകയും നിങ്ങള്‍ക്ക് ഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും നിങ്ങള്‍ക്ക് അറിവില്ലാതിരുന്നതെല്ലാം പഠിപ്പിക്കുകയും ചെയ്യുന്നു.
മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളും അടങ്ങിയ അദ്ദിക്ര്‍ പ്രവാചകന് അവതരിപ്പിക്കപ്പെട്ടത് മനുഷ്യര്‍ക്ക് എന്തൊന്നാ ണോ നാഥനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടത്, അത് അവര്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നതിനും അവര്‍ അത് പ്രതിഫലിപ്പിക്കുന്നതിനും വേണ്ടിയാണെന്ന് 16: 43-44 ല്‍ പറഞ്ഞിട്ടുണ്ട്. എല്ലാ ഓരോ കാര്യവും വിശദീകരിക്കുന്ന അദ്ദിക്ര്‍ സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്ന മുസ്ലിംകള്ക്ക് സന്മാര്ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമാണ് എന്ന് 16: 89 ല്‍ പറഞ്ഞിട്ടുണ്ട്. 7: 26 ല്‍ വിവരിച്ച പ്രകാരം ആത്മാവിനെ പരിഗണിക്കാതെ ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയ ഫുജ്ജാറുകള്‍ മരണസമയത്ത് 'കാഫിറുകള്‍ തന്നെയായിരുന്നു' എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. നാഥന്റെ സംസാരമായ അദ്ദിക്റിനെ മൂടിവെക്കുകയും ത ള്ളിപ്പറയുകയും ചെയ്യുന്ന ഇത്തരം ഫുജ്ജാറുകളെ 7: 175-176 ല്‍ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത നായയോടാണ് ഉപമിച്ചതെങ്കില്‍ 62: 5 ല്‍ അക്രമികളായ ഇവരെ വ ഹിക്കുന്ന ഭാരം എന്തെന്നറിയാത്ത കഴുതകളോടാണ് ഉപമിച്ചിട്ടുള്ളത്. കാഴ്ചയുണ്ടായി ട്ടും ദിക്രീ എന്ന ഗ്രന്ഥം കാണാത്തവരും കേള്‍വിയുണ്ടായിട്ടും ദിക്രീ എന്ന ഗ്രന്ഥം കേ ള്ക്കാത്തവരുമായ ഈ കാഫിറുകള്‍ക്ക് നരകക്കുണ്ഠമാണ് വിധിദിവസം ലഭിക്കുക എ ന്ന് 18: 100-101 ല്‍ പറഞ്ഞിട്ടുണ്ട്. ത്രികാലജ്ഞാനിയില്‍ നിന്നുള്ള എല്ലാ അറിവുകളും ഉ ള്‍ക്കൊള്ളുന്ന അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി സ്വയം സംസ്കരിക്കുകയും അത് ജനങ്ങള്‍ക്ക് എത്തിച്ച് കൊടുത്ത് മറ്റുള്ളവരെ സംസ്കരിപ്പിക്കാന്‍ സഹായിക്കുകയും ചെയ്ത് പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കണമെന്നും കല്പിക്കുന്നു. 2: 129; 10: 60-61 വിശദീകരണം നോക്കുക.