( അല്‍ ബഖറ ) 2 : 162

خَالِدِينَ فِيهَا ۖ لَا يُخَفَّفُ عَنْهُمُ الْعَذَابُ وَلَا هُمْ يُنْظَرُونَ

അതില്‍ അവര്‍ ശാശ്വതരാണ്, ശിക്ഷ അവരെത്തൊട്ട് ലഘൂകരിക്കപ്പെടുകയില്ല, അവര്‍ സാവകാശം നല്‍കപ്പെടുന്നവരാവുകയുമില്ല.

നാഥന്‍റെ സൂക്തങ്ങള്‍ മൂടിവെക്കുകയും അതിനെ തള്ളിപ്പറയുകയും ചെയ്യുന്ന അക്രമികളായ ഫുജ്ജാറുകളില്‍ നിന്നുള്ള ഏതൊരാളും അവരുടെ മരണസമയത്ത് ആത്മാവിനെതിരെ, 'നിശ്ചയം ഞങ്ങള്‍ കാഫിറുകള്‍ തന്നെയായിരുന്നു' എന്ന് സാക്ഷ്യം വഹിക്കുമെന്ന് 7: 37 ലും; വിധിദിവസം അപ്രകാരം സാക്ഷ്യം വഹിക്കുമെന്ന് 6: 130 ലും; അവരില്‍ നിന്നുള്ള ഏതൊരാളുടെയും മരണസമയത്ത് നാഥന്‍ 'നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുമെന്ന് 39: 59 ലും ഫുജ്ജാറുകള്‍ അറബി ഖുര്‍ആനില്‍ വായിച്ചിട്ടുള്ളതാണ്. വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാത്ത, 4: 150-151 സൂക്തങ്ങളില്‍ യഥാര്‍ത്ഥ കാഫിറുകളെന്ന് വിശേഷിപ്പിക്കപ്പെട്ട ഫുജ്ജാറുകളുടെ പ്രാര്‍ത്ഥന വഴികേടല്ലാതെ അല്ല എന്ന് 13: 14 ലും 40: 50 ലും പറഞ്ഞിട്ടുണ്ട്. ഫുജ്ജാറുകള്‍ അവരെയും ഇതര ജനവിഭാഗങ്ങളെയും നാഥന്‍റെ സംസാരമായ അദ്ദിക്റില്‍ നിന്ന് തടഞ്ഞുകൊണ്ടിരിക്കുക വഴി സ്വന്തത്തെയല്ലാതെ നശിപ്പിക്കുന്നില്ല, എന്നാല്‍ അത് അവര്‍ തിരിച്ചറിയുന്നില്ല എന്ന് 6: 26 ല്‍ പറഞ്ഞിട്ടുണ്ട്. സര്‍വ്വലോകര്‍ക്കുമുള്ള ഉണര്‍ത്തലും സന്മാര്‍ഗവുമായ ദിക്റായെ -അദ്ദിക്ര്‍- ഈ ജനത മൂടിവെക്കുകയാണെങ്കില്‍ അതിനെ മൂടിവെക്കാത്ത ഇതര ജനവിഭാഗങ്ങളെ അത് ഏല്‍പിക്കുമെന്ന് 6: 89-90 സൂക്തങ്ങളില്‍ പറഞ്ഞിട്ടുള്ളതിനാല്‍ ഇന്ന് വിശ്വാസി ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, സിഖുകാര്‍ തുടങ്ങിയവര്‍ക്ക് എത്തിച്ചുകൊടുക്കാനാണ് മുന്‍ഗണന നല്‍കുക. പിശാചിനെ സേവിച്ചു കൊണ്ടിരിക്കുന്ന ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ സിജ്ജീന്‍ പട്ടികയിലേക്കുള്ള ഫുജ്ജാര്‍ കിതാബുകള്‍ പഠിക്കുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് ഭൂമിയുടെ തിരിച്ചുകറക്കത്തിനും മസീഹുദ്ദജ്ജാലിന്‍റെ ആഗമനത്തിനും ധൃതിപ്പെട്ടുകൊണ്ടിരിക്കുകയാണ്. 4: 91 ല്‍ വിവരിച്ച പ്രകാരം ഈസാ രണ്ടാമതുവന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടുകൂടി അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ കല്ലുകളാലും മരങ്ങളാലും വിളിച്ചുപറയപ്പെട്ട് ഫുജ്ജാറുകളെ വധിക്കുമ്പോള്‍ മാത്രമേ 38: 8 ല്‍ പറഞ്ഞ പ്രകാരം ദിക്രീ -അദ്ദിക്ര്‍- ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥം എന്ന് ഇവര്‍ക്ക് ബോധ്യം വരികയുള്ളൂ. പക്ഷേ അതുകൊണ്ട് അവര്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കുകയില്ല എന്ന് 32: 29 ല്‍ പറഞ്ഞിട്ടുണ്ട്. ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള 1000 ത്തില്‍ 999 പേരും ആത്മാവിനോട് അക്രമം കാണിച്ചവരാണ് എന്ന് 35: 32 ല്‍ പറഞ്ഞിട്ടുണ്ട്. അവരിലെ തെമ്മാടികളായ കപടവിശ്വാസികള്‍ 4: 145 പ്രകാരം വിചാരണയില്ലാതെ നരകത്തില്‍ പോകുന്നവരാണെങ്കില്‍ അനുയായികള്‍ 39: 71 പ്രകാരം വിചാരണക്കുശേഷം നരകക്കുണ്ഠത്തിലേക്ക് തെളിക്കപ്പെടുന്നവരാണ്. 35: 32 ല്‍ പറഞ്ഞ നന്മയിലേക്ക് മുന്നേറുന്ന, വിചാരണ കൂടാതെ സ്വര്‍ഗത്തില്‍ പോകുന്ന വിശ്വാസി വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും അദ്ദിക്ര്‍ കൊണ്ട് വിധി കല്‍പിക്കുന്നവനാണെങ്കില്‍ മിതത്വം പാലിച്ച് ജീവിക്കുന്ന, വിചാരണക്ക് ശേഷം സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന വിശ്വാസി പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്തുക, പ്രപഞ്ചനാഥനെ ലോകര്‍ക്ക് പരിചയപ്പെടുത്തുക, മാനുഷികഐക്യം രൂപപ്പെടുത്തുക എന്നിവ ലക്ഷ്യം വെച്ചുകൊണ്ട് ത്രാസായ അദ്ദിക്റിനെ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുക വഴി 25: 67-70 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവനില്‍ നിന്ന് മുന്‍കാലത്ത് വന്നുപോയിട്ടുള്ള തിന്മകളെ നന്മകളാക്കി പരിവര്‍ത്തിപ്പിക്കുന്നവനാണ്. 16: 105-109 സൂക്തങ്ങളില്‍ അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ കൊണ്ട് വിശ്വസിക്കാത്തവരാണ് കള്ളം കെട്ടിച്ചമക്കുന്നവരും കള്ളം പറയുന്നവരും എന്നും; എന്നാല്‍ തന്‍റെ വിശ്വാസത്തിനുശേഷം തന്‍റെ ഹൃദയം വിശ്വാസം കൊണ്ട് സംതൃപ്തമായ അവസ്ഥയില്‍ നിര്‍ബന്ധിതാവസ്ഥയില്‍ ഒഴികെ ആരാണോ അല്ലാഹുവിനെ നിഷേധിക്കുകയും ആരുടെ നെഞ്ചുകളാണോ നിഷേധം കൊണ്ട് വിശാലമാവുകയും ചെയ്തത്, അപ്പോള്‍ അവരുടെ മേലിലാണ് അല്ലാഹുവില്‍ നിന്നുള്ള കോപവും ശിക്ഷയുമുള്ളത്. അതിനുകാരണം അവര്‍ പരലോകത്തിന് മേല്‍ ഐഹികജീവിതത്തെ ഇഷ്ടപ്പെട്ടതാണ്, നിശ്ചയം കാഫിറുകളായ ഒരു ജനതയെ അല്ലാഹു സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ല തന്നെ. അക്കൂട്ടരുടെ ഹൃദയങ്ങളുടെ മേലിലും കേള്‍വിയുടെ മേലിലും കാഴ്ചകളുടെ മേലിലും അല്ലാഹു മുദ്രവെച്ചിട്ടുണ്ട്, അവര്‍ തന്നെയാണ് പ്രജ്ഞയറ്റവരും, നിശ്ചയം അവര്‍ തന്നെയാണ് പരലോകത്ത് നഷ്ടപ്പെട്ടവര്‍ എന്നും പറഞ്ഞിട്ടുണ്ട്. 1: 7; 2: 141 വിശദീകരണം നോക്കുക.