وَإِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ لَا إِلَٰهَ إِلَّا هُوَ الرَّحْمَٰنُ الرَّحِيمُ
നിങ്ങളുടെ ഇലാഹ് ഏകനായ ഇലാഹാകുന്നു, അവന്‍ ഒഴികെ മറ്റൊരു ഇലാഹും ഇല്ല തന്നെ, അവന്‍ നിഷ്പക്ഷവാനായ കാരുണ്യവാനാകുന്നു.
313 പ്രവാചകന്മാര്‍ക്കും നാഥനില്‍ നിന്ന് സത്യവും തെളിവുമായ അദ്ദിക്ര്‍ അവതരിപ്പിക്കപ്പെട്ടത് പ്രപഞ്ചനാഥനെക്കൂടാതെ മനുഷ്യര്‍ക്ക് മറ്റൊരു ഇലാഹുമില്ല എന്നും അതുകൊണ്ട് അവനെ മാത്രം സേവിക്കുക എന്നും പഠിപ്പിക്കാനാണ് എന്ന് 21: 24-25 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 'ഞങ്ങള്‍ സേവിക്കുന്നത് നിന്നെ മാത്രമാണ്, അതിന് ഞങ്ങള്‍ സഹായം തേടുന്നത് നിന്നോട് മാത്രമാണ്' എന്ന സൂക്തം 1: 4 വായിക്കുന്ന വിശ്വാസി, പ്രപഞ്ചനാഥനെക്കൂടാതെ മനുഷ്യര്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും തന്നെയില്ല, അപ്പോള്‍ നിങ്ങള്‍ മനുഷ്യരെ ഹൃദയത്തിന്‍റെ ഭാഷയില്‍ ഓര്‍മിപ്പിക്കുന്നില്ലെയോ എന്ന 32: 4 ന്‍റെ കല്‍പന ഉള്‍ക്കൊണ്ട് ലോകര്‍ക്ക് നിഷ്പക്ഷവാനായ നാഥനെ പരിചയപ്പെടുത്താനുള്ള ഗ്രന്ഥമായ അദ്ദിക്ര്‍ എത്തിച്ചുകൊടുക്കാന്‍ കഴിയുന്നത്ര ശ്രമിക്കുന്നതാണ്. നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. മറിച്ച് ഓരോരുത്തരും കണ്ട, കേട്ട, തൊട്ട, വായിച്ച സൂക്തങ്ങള്‍ അവനെതിരെ സാക്ഷ്യം വഹിച്ചുകൊണ്ടും വാദിച്ചുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. വിശ്വാസികള്‍ക്ക് മാത്രമാണ് നാഥന്‍ കാരുണ്യവാനായിട്ടുള്ളത്. ഗ്രന്ഥം കിട്ടിയവരില്‍ നിന്നും കാരുണ്യമായ അദ്ദിക്റിനെ സത്യപ്പെടുത്താത്ത മനുഷ്യരെല്ലാം ഭിന്നിക്കുകയും അവരും അവരുടെ ജിന്നുകൂട്ടുകാരും നരകക്കുണ്ഠത്തില്‍ പ്രവേശിക്കുകയും ചെയ്യുമെന്ന് 11: 118-119 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 1: 2; 2: 133 വിശദീകരണം നോക്കുക.