وَقَالَ الَّذِينَ اتَّبَعُوا لَوْ أَنَّ لَنَا كَرَّةً فَنَتَبَرَّأَ مِنْهُمْ كَمَا تَبَرَّءُوا مِنَّا ۗ كَذَٰلِكَ يُرِيهِمُ اللَّهُ أَعْمَالَهُمْ حَسَرَاتٍ عَلَيْهِمْ ۖ وَمَا هُمْ بِخَارِجِينَ مِنَ النَّارِ
പിന്പറ്റിക്കൊണ്ടിരുന്നവര് പറയുകയും ചെയ്യും: നിശ്ചയം ഞങ്ങള്‍ക്ക് ഒരു അവസരം കൂടി ലഭിക്കുകയാണെങ്കില്‍, അപ്പോള്‍ ഞങ്ങളെ അവര്‍ കയ്യൊഴിച്ചതുപോലെ അവരെ ഞങ്ങളും കയ്യൊഴിക്കുമായിരുന്നു, അപ്രകാരം അവരുടെമേല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഖേദകരമായി കാണിച്ചുകൊടുക്കുന്നതാണ്, അവര്‍ ഒരുവിധത്തിലും നരകത്തില്‍ നിന്ന് പുറത്തുകടക്കുകയുമില്ല.
കപടവിശ്വാസികളായ നേതാക്കളും അവരെ അന്ധമായി പിന്‍പറ്റിക്കൊണ്ടിരിക്കു ന്ന അനുയായികളും നരകത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുകയും കുറ്റപ്പെടുത്തുക യും പഴിചാരുകയും ശപിക്കുകയും ചെയ്യുന്ന രംഗമാണ് ഈ സൂക്തത്തിലും താഴെ കൊ ടുത്ത സൂക്തങ്ങളിലും മുന്നറിയിപ്പ് നല്‍കുന്നത്.
(1) 4: 140 ല്‍, നിശ്ചയം അല്ലാഹു ഗ്രന്ഥത്തില്‍ നിങ്ങളുടെ മേല്‍ അവതരിപ്പിച്ചിട്ടുമുണ്ട്: അല്ലാഹുവിന്റെ സൂക്തങ്ങള്‍ മൂടിവെക്കപ്പെടുന്നതും അവകൊണ്ട് പരിഹസിക്കപ്പെ ടുന്നതും നിങ്ങള്‍ കേള്‍ക്കാനിടയായാല്‍ അപ്പോള്‍ അവര്‍ മറ്റുവര്ത്തമാനങ്ങളില് ഏര് പ്പെടുന്നതുവരെ നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുത്; അങ്ങനെയായാല്‍ നിശ്ചയം നി ങ്ങളും അവരെപ്പോലെയാകും, നിശ്ചയം അല്ലാഹു നുണമാത്രം പറയുന്ന കപടവിശ്വാസികളെയും അവരുടെ സംസാരം കേട്ടിരിക്കുന്ന കാഫിറുകളെയും മുഴുവന്‍ നരകക്കുണ്ഠ ത്തില്‍ ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യുന്നതാണ് എന്ന് പറഞ്ഞിട്ടുണ്ട്.
(2) 14: 21 ല്‍ അല്ലാഹു പറയുന്നു: അവര്‍ എല്ലാവരും ഒരുനാളില്‍ അല്ലാഹുവിന്റെ മുമ്പില്‍ മറയില്ലാതെ വെളിപ്പെടുന്നതാണ്, ഇഹലോകത്ത് ദുര്‍ബലരായിരുന്ന അനുയായികള്‍ കേമന്മാരായി ചമഞ്ഞിരുന്ന നേതാക്കളോട് അന്ന് പറയും: നിശ്ചയം ഐഹിക ലോകത്ത് ഞങ്ങള്‍ നിങ്ങളെയായിരുന്നല്ലോ പിന്പറ്റിക്കൊണ്ടിരുന്നത്, അതുകൊണ്ട് ഇ വിടെ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് വല്ലതും ഞങ്ങളില്‍ നിന്ന് നീക്കിത്തരാന്‍ നി ങ്ങള്‍ക്ക് സാധിക്കുമോ? അവര്‍ പറയും; ഞങ്ങളെ അല്ലാഹു സന്മാര്ഗത്തിലാക്കിയിരുന്നുവെങ്കില് നിശ്ചയം ഞങ്ങള്‍ നിങ്ങളെയും സന്മാര്ഗത്തിലാക്കുമായിരുന്നു. ഇവിടെ നാം പരസ്പരം കലഹിച്ചാലും ക്ഷമിച്ചാലും തുല്ല്യമാകുന്നു, ഏത് നിലക്കും നമ്മെ രക്ഷിക്കാന്‍ ആരുമില്ല. അല്ലാഹുവിനെയും പിശാചിനെയും വിചാരണയെയും നരകത്തെയും സ്വര്‍ഗത്തെയും കുറിച്ച് ഉള്‍ക്കാഴ്ച നല്കുന്ന, ആത്മാവിന്റെ ദൃഷ്ടിയായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താത്ത ഫുജ്ജാറുകളായ ഭ്രാന്തന്മാര് വിധിദിവസം 17: 13-14 ല്‍ പറഞ്ഞ അ വരുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖയില്‍ അവരുടെ ജീവിതത്തിലെ 15 വയസ്സിന് ശേഷമുള്ള ഓരോ നിമിഷവും മറയില്ലാതെ വെളിവായി കാണും എന്നാണ് 'മറയില്ലാതെ വെളിപ്പെടുക' എന്ന് പറഞ്ഞതിന്റെ ആശയം. പ്രസ്തുത കര്‍മ്മരേഖ വായിക്കുമ്പോള്‍ അതിലുള്ളതില്‍ അവര്‍ കുണ്ഠിതപ്പെടുന്ന രംഗം 18: 49 ല്‍ വിവരിച്ചിട്ടുണ്ട്.
(3) 26: 91-102 ല്‍, ലക്ഷ്യബോധം നഷ്ടപ്പെട്ടവര്‍ക്ക് നരകം അടുപ്പിക്കുന്നതാണ്. അ വരോട് ചോദിക്കപ്പെടും: അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ ഇബാദത്ത് ചെയ്തിരുന്നവ ര്‍ (സേവിച്ചുകൊണ്ടിരുന്നവര്, വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്നവര്‍) ഇപ്പോള്‍ എവിടെ? അവര്‍ക്ക് നിങ്ങളെ സഹായിക്കാന്‍ സാധിക്കുന്നുണ്ടോ? അല്ലെങ്കില്‍ അവര്‍ക്ക് അവരെത്തന്നെ സഹായിക്കാന്‍ സാധിക്കുന്നുണ്ടോ? അങ്ങനെ അവരെയും അവരെ അതിന് പ്രേരിപ്പിച്ചിരുന്ന ലക്ഷ്യബോധം നഷ്ടപ്പെട്ട നേതാക്കളെയും ഇബ്ലീസിന്റെ പട്ടാളത്തെ മുഴുവനും ആ നരകക്കുണ്ഠത്തില്‍ അടുക്കിവെക്കുന്നതാണ്, അവര്‍ അതില്‍ പരസ്പരം തര്‍ക്കിച്ചുകൊണ്ട് പറയും: നിശ്ചയം ഞങ്ങള്‍ സര്‍വ്വലോകങ്ങളുടെയും ഉടമക്ക് സമന്മാരെ വെച്ചപ്പോള്‍ വ്യ ക്തമായ വഴികേടില്‍ തന്നെയായിരുന്നു, ഭ്രാന്തന്മാരല്ലാതെ ഞങ്ങളെ വഴിപിഴപ്പിച്ചിട്ടില്ല. അപ്പോള്‍ ഇവിടെ ഞങ്ങള്‍ക്ക് ശുപാര്‍ശക്കാരില്‍ നിന്നുള്ളവരോ അദ്ദിക്റിനെ സത്യപ്പെടു ത്തുന്ന ഒരു ആത്മമിത്രമോ ഇല്ലല്ലോ, ഞങ്ങള്‍ക്ക് ഒരു അവസരം കൂടി കിട്ടിയിരുന്നെങ്കി ല്‍ ഞങ്ങള്‍ വിശ്വാസികളാകുമായിരുന്നല്ലോ. ഇവിടെ അനുയായികളാണ് നേതാക്കന്മാ രെക്കുറിച്ച് ഭ്രാന്തന്മാര് എന്ന് പറയുന്നത്.
(4) 28: 62-64 ല്‍, എല്ലാവരെയും ഒരുമിച്ചുകൂട്ടുന്ന ആ നാളില്‍ നിങ്ങള്‍ എനിക്ക് ഉറപ്പിച്ചുവെച്ചിരുന്ന എന്റെ പങ്കാളികള്‍ ഇപ്പോള്‍ എവിടെ എന്ന് അല്ലാഹു ചോദിക്കുന്നതാണ്. അപ്പോള്‍ ചോദ്യം ബാധകമായവര്‍ പറയും: ഞങ്ങളുടെ നാഥാ! ഇക്കൂട്ടരെയാണ് ഞങ്ങള്‍ വഴിപിഴപ്പിച്ചത്, ഞങ്ങള്‍ വഴിപിഴച്ചതുപോലെ അവരെയും വഴിപിഴപ്പിച്ചതാണ്, അവരെ വഴിപിഴപ്പിച്ച ഉത്തരവാദിത്തത്തില്‍ നിന്ന് ഞങ്ങള്‍ ഇതാ മുക്തി തേടുന്നു, അവര്‍ ഞങ്ങളെ സേവിക്കുന്നവരായിരുന്നില്ല. അവരോട് പറയപ്പെടും: നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിക്കുക, അപ്പോള്‍ അവര്‍ വിളിക്കും, എന്നാല്‍ അവര്‍ ഉത്തരം നല്കുകയില്ല, ശിക്ഷ അവര്‍ കാണുകതന്നെ ചെയ്യും, അവര്‍ അദ്ദിക്ര്‍ സന്മാര്ഗമായി ഉപയോഗപ്പെടു ത്തുന്നവര് ആയിരുന്നുവെങ്കില്‍ (ഇങ്ങനെ ദുഃഖിക്കേണ്ടി വരുമായിരുന്നില്ല). ഈ സൂ ക്തങ്ങളില്‍ പറഞ്ഞ പങ്കാളികള്‍ അല്ലാഹുവിനെക്കൂടാതെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്ന അല്ലാഹുവിന്റെ സൃഷ്ടികളാണ്. ചോദ്യം ബാധകമായവര്‍ സാധാരണ ജനങ്ങളെ ശിര് ക്കുപരമായ ഇത്തരം അന്ധവിശ്വാസാചാരങ്ങള്ക്ക് പ്രേരിപ്പിച്ചിരുന്ന കപടവിശ്വാസികളായ നേതാക്കളാണ്. അല്ലാഹുവിനെക്കൂടാതെ ആരെ വിളിച്ച് പ്രാര്‍ത്ഥിച്ചാലും അവര്‍ ശ പിക്കപ്പെട്ട പിശാചിനെയല്ലാതെ വിളിക്കുന്നില്ല എന്ന് 4: 116-117 ല്‍ വിവരിച്ചിട്ടുണ്ട്.
(5) 33: 66-68 ല്‍, നരകത്തില്‍ കാഫിറുകളുടെ മുഖം അങ്ങോട്ടുമിങ്ങോട്ടും മറിച്ചിട പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ അവര്‍ പറയുന്നതാണ്: ഓ, ഞങ്ങളുടെ നാശം! ഞങ്ങള്‍ അ ല്ലാഹുവിനെയും പ്രവാചകനെയും അനുസരിച്ചിരുന്നുവെങ്കില്‍! അവര്‍ പറയുകയും ചെ യ്യും: ഞങ്ങളുടെ നാഥാ! നിശ്ചയം ഞങ്ങള്‍ ഞങ്ങളുടെ നേതാക്കളെയും കേമന്മാരെ യു മാണ് അനുസരിച്ചത്, അപ്പോള്‍ അവര്‍ യഥാര്‍ത്ഥ മാര്‍ഗത്തില്‍ നിന്ന് ഞങ്ങളെ വഴിപിഴപ്പിച്ചു. ഞങ്ങളുടെ നാഥാ! അവര്‍ക്ക് ശിക്ഷയില്‍ നിന്ന് ഇരട്ടിപ്പിച്ച് കൊടുക്കുകയും അവരെ അധികരിച്ച് ശപിക്കുകയും ചെയ്താലും.
(6) 34: 31-33 ല്‍, കാഫിറുകള്‍ പറയുന്നതാണ്: നിങ്ങള്‍ ഈ ഗ്രന്ഥത്തിലോ അതി ന് മുമ്പുള്ളതിലോ വിശ്വസിക്കരുത്. ഇത്തരം അക്രമികളെ നിന്റെ നാഥന്റെ മുമ്പില്‍ നിര് ത്തപ്പെടുന്ന രംഗം നീ കാണുകയാണെങ്കില്‍; അവര്‍ പരസ്പരം കുറ്റം ആരോപിച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്നതും അടിച്ചമര്‍ത്തപ്പെട്ട അനുയായികള്‍ കേമന്മാരാ യി നടിച്ചിരുന്ന നേതാക്കളോട് പറയുന്നതാണ്: നിങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഞങ്ങള്‍ വിശ്വാസികളാവുകതന്നെ ചെയ്യുമായിരുന്നു. കേമന്മാരായ നേതാക്കള്‍ ബലഹീനരായ അനുയായികളോട് ചോദിക്കുന്നതാണ്: സന്മാര്ഗമായ അദ്ദിക്ര്‍ നിങ്ങള്‍ക്ക് വന്നുകിട്ടിയ തിനുശേഷം ഞങ്ങളാണോ നിങ്ങളെ അതില്‍ നിന്ന് തടഞ്ഞത്? അല്ല; നിങ്ങള്‍ ഭ്രാന്തന്മാര് തന്നെയായിരുന്നു. അപ്പോള്‍ അനുയായികള്‍ നേതാക്കളോട് വീണ്ടും പറയുന്നതാണ്: അല്ല; ഞങ്ങളോട് അല്ലാഹുവിനെ നിഷേധിക്കാനും അവന് പകരക്കാരെ ഉണ്ടാക്കാനും കല്പിച്ചിരുന്നപ്പോള് നിങ്ങള്‍ രാപകല്‍ വഞ്ചന നടത്തുകയായിരുന്നു. അവര്‍ ശിക്ഷ കാണുമ്പോള്‍ ഉള്ളിന്റെയുള്ളില്‍ ഖേദിക്കുന്നതുമാണ്, ഇത്തരം കാഫിറുകളുടെ പിരടികളില്‍ നാം ചങ്ങലകള്‍ ബന്ധിക്കുന്നതുമാണ്-അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ പ്രതിഫലം കൊടുക്കാനൊക്കുമോ?
ഈ സൂക്തങ്ങളില്‍ പറഞ്ഞ കാഫിറുകളിലും അക്രമികളിലും നേതാക്കളും അനു യായികളും ഉള്‍പെടുന്നതാണ്. നിങ്ങള്‍ അദ്ദിക്ര്‍ മനസ്സിലാക്കാന്‍ ശ്രമിക്കാത്ത ഭ്രാന്ത ന്മാരായിരുന്നു എന്ന് ഇവിടെ നേതാക്കള്‍ അനുയായികളോടാണ് പറയുന്നത്. 25: 27-29 ല്‍, ഇത്തരം അക്രമികള്‍ വിധിദിവസം തങ്ങളുടെ കൈകടിച്ച് 'ഓ, എന്റെ കഷ്ടം! ഞാന്‍ ഇന്നാലിന്നവനെ ആത്മമിത്രമായി തെരഞ്ഞെടുക്കാതിരുന്നിരുന്നെങ്കില് എത്ര നന്നായിരു ന്നേനെ, അവനാണല്ലോ അദ്ദിക്റിനെത്തൊട്ട് എനിക്ക് അത് വന്നുകിട്ടിയതിനുശേഷം എന്നെ തടഞ്ഞത്, പിശാച് മനുഷ്യന് മഹാവഞ്ചകന്‍ തന്നെയായിരുന്നുവല്ലോ' എന്ന് വി ലപിക്കുന്ന രംഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇഹലോകത്തുവെച്ച് അദ്ദിക്ര്‍ മനസ്സിലാ ക്കി പിന്‍പറ്റാന്‍ ശ്രമിക്കാത്തവര്‍ പരലോകത്തുവെച്ച് അറബി ഖുര്‍ആനില്‍ നിന്നല്ല, അദ്ദി ക്റില്‍ നിന്നാണ് പിശാച് തടയുക എന്ന് സമ്മതിക്കുകയും വിലപിക്കുകയും ചെയ്യുന്ന രംഗമാണിത്.
(7) 37: 28-34 ല്‍: നിങ്ങള്‍ ഞങ്ങളില്‍ വലതുഭാഗത്തിലൂടെ (സന്മാര്ഗത്തിലേക്ക് നയിക്കുന്നവരാണെന്ന് ഭാവിച്ചുകൊണ്ട് അധികാരപൂര്‍വ്വം) വന്നിരുന്നല്ലോ എന്ന് അനുയായികള്‍ ചോദിക്കുമ്പോള്‍, അല്ല; നിങ്ങള്‍ വിശ്വാസികളായിരുന്നില്ല, ഞങ്ങള്‍ക്ക് നി ങ്ങളുടെ മേല്‍ യാതൊരു സ്വാധീനവും അധികാരവും ഉണ്ടായിരുന്നില്ല, നിങ്ങള്‍ അതിക്ര മകാരികളായിരുന്നു. അപ്പോള്‍ നമ്മുടെമേല്‍ നമ്മുടെ നാഥന്റെ വചനം ബാധകമായി, നാം ഈ ശിക്ഷ രുചിക്കുകതന്നെ വേണം, നിശ്ചയം ഞങ്ങള്‍ ലക്ഷ്യബോധം നഷ്ടപ്പെ ട്ടവരായിരുന്നു, അതുപോലെ നിങ്ങളെയും ലക്ഷ്യബോധം നഷ്ടപ്പെട്ടവരാക്കിയതായിരു ന്നു എന്ന് കപടവിശ്വാസികളായ നേതാക്കള്‍ മറുപടി പറയുന്നതാണ്. അതുകൊണ്ട് ഇ ന്നേദിനം അവര്‍ ശിക്ഷയില്‍ പങ്കാളികളാവുന്നതാണ്, ഇപ്രകാരമാണ് നാം ഭ്രാന്തന്മാരോട് പ്രവര്‍ത്തിക്കുക. ഈ സൂക്തങ്ങളിലെല്ലാം പറഞ്ഞ ഭ്രാന്തന്മാരില് കപടവിശ്വാസികളായ നേതാക്കളും ഫാജിറുകളായ അനുയായികളും ഉള്‍പ്പെടുന്നതാണ്. രണ്ട് കൂട്ടരും ശിക്ഷയില്‍ പങ്കുചേരുന്നതുമാണ്.
(8) 40: 47-50 ല്‍, അവര്‍ നരകത്തില്‍ പരസ്പരം തര്‍ക്കിക്കുന്നത് സ്മരണീയമാണ്. അപ്പോള്‍ ബലഹീനരായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന അനുയായികള്‍ നേതാക്കളായ കപ ടവിശ്വാസികളോട് ചോദിക്കും: നിശ്ചയം ഞങ്ങള്‍ നിങ്ങളെയായിരുന്നല്ലോ പിന്പറ്റിയി രുന്നത്, അതുകൊണ്ട് ഈ നരകശിക്ഷയില്‍ നിന്ന് ഒരു വിഹിതം ഞങ്ങളെത്തൊട്ട് നി ങ്ങള്‍ക്ക് വഹിക്കാനോ തടയാനോ സാധിക്കുമോ? അഹങ്കാരികളായിരുന്ന നേതാക്കള്‍ മറുപടി പറയുന്നതാണ്: നിശ്ചയം നമ്മള് എല്ലാവരും ഇവിടെത്തന്നെയാണ്, അല്ലാഹു അവന്റെ അടിമകള്‍ക്കിടയില്‍ നീതിപൂര്‍വ്വം വിധികല്പിച്ചിരിക്കുന്നു; നരകത്തിലുള്ളവ ര്‍ നരകത്തിന്റെ പാറാവുകാരെ വിളിച്ച് പറയുന്നതുമാണ്: നിങ്ങളുടെ നാഥനോട് ഞങ്ങ ള്‍ക്ക് ശിക്ഷയില്‍ നിന്ന് ഒരുദിവസം ലഘൂകരിക്കാന്‍ ഒന്നുപറഞ്ഞാലും! അപ്പോള്‍ പാ റാവുകാരായ മലക്കുകള്‍ ചോദിക്കും: നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്നുള്ള പ്രവാചകന്മാര് വ്യക്തമായ വെളിപാടും (അദ്ദിക്ര്‍) കൊണ്ട് വന്നിരുന്നില്ലേ? അവര്‍ പറയും: അതെ; വ ന്നിരുന്നു, അപ്പോള്‍ പാറാവുകാര്‍ പറയും: എന്നാല്‍ പിന്നെ നിങ്ങള്‍ തന്നെ പ്രാര്‍ത്ഥിച്ചു കൊള്ളുക, കാഫിറുകളുടെ പ്രാര്‍ത്ഥന വഴികേടല്ലാതെ അല്ല. സൂക്തത്തില്‍ പറഞ്ഞ പ്രാ ര്‍ത്ഥനകള്‍ സ്വീകരിക്കപ്പെടാത്ത കാഫിറുകള്‍ സിജ്ജീന്‍ പട്ടികയിലുള്ള ഫുജ്ജാറുകളാ യ കപടവിശ്വാസികളും അനുയായികളുമാണ്. 13: 14 കൂട്ടിവായിക്കുക.
(9) 41: 26-28 ല്‍, ഈ വായന നിങ്ങള്‍ കേള്‍ക്കരുത് എന്ന് പറഞ്ഞുകൊണ്ട് സാധാരണക്കാരെ അദ്ദിക്റിനെത്തൊട്ട് തടയുന്ന അല്ലാഹുവിന്റെ ശത്രുക്കളായ കപടവിശ്വാസിക ളെ പരാമര്‍ശിച്ച ശേഷം 41: 29 ല്‍, അനുയായികളായ കാഫിറുകള്‍ പരലോകത്തുവെ ച്ച്: ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ഞങ്ങളെ വഴിപിഴപ്പിച്ച നേതാക്കളെ ഒന്ന് കാണിച്ച് തന്നാലും! ഐഹിക ലോകത്ത് ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവരായി കഴിഞ്ഞുകൂടിയതിന് പകരമായി ഇന്ന് അവരെ കാലിനടിയിലിട്ട് ചവിട്ടിമെതിച്ച് ദേഷ്യം തീര്‍ക്കട്ടെ എന്ന് പറയുന്ന രംഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
(10) 43: 74-78 ല്‍, നിശ്ചയം ഭ്രാന്തന്മാര് നരകശിക്ഷയില്‍ ശാശ്വതരായി കഴിയുന്നതാണ്, അവര്‍ക്ക് അവിടെ ഒരു വിടുതിയും ലഭിക്കുന്നതല്ല. അവര്‍ അതില്‍ ആശയറ്റ ഇ ബ്ലീസുകളായി കഴിഞ്ഞു കൂടുന്നതുമാണ്, നാം അവരോട് അക്രമം കാണിച്ചിട്ടില്ല, പക്ഷേ അവര്‍ അവരോടുതന്നെ അക്രമം കാണിച്ചിരുന്നവരായിരുന്നു. അവര്‍ നരകത്തിന്റെ പാറാവുകാരനായ മാലിക്കിനെ വിളിച്ച് പറയുന്നതുമാണ്: ഓ മാലിക്കേ! നിന്റെ നാഥന് ഞങ്ങളുടെ കഥയങ്ങ് കഴിച്ചോട്ടെ! മാലിക്ക് പറയും: നിങ്ങള്‍ ശാശ്വതരായി എന്നെന്നും അതില്‍ കഴിഞ്ഞുകൂടേണ്ടവരാണ്, ഞങ്ങള്‍ സത്യമായ അദ്ദിക്ര്‍ കൊണ്ട് നിങ്ങളില്‍ വ ന്നിരുന്നു, പക്ഷേ നിങ്ങളില്‍ അധികപേരും സത്യത്തോട് വിരോധം വെക്കുന്നവരായിരുന്നു. 6: 94; 7: 38-40, 49-51 വിശദീകരണം നോക്കുക.