وَإِذَا قِيلَ لَهُمُ اتَّبِعُوا مَا أَنْزَلَ اللَّهُ قَالُوا بَلْ نَتَّبِعُ مَا أَلْفَيْنَا عَلَيْهِ آبَاءَنَا ۗ أَوَلَوْ كَانَ آبَاؤُهُمْ لَا يَعْقِلُونَ شَيْئًا وَلَا يَهْتَدُونَ
അല്ലാഹു അവതരിപ്പിച്ച ഒന്നിനെ നിങ്ങള്‍ പിന്‍പറ്റുക എന്ന് അവരോട് പറയപ്പെട്ടാലോ, അവര്‍ പറയും: അല്ല ഞങ്ങളുടെ പിതാക്കന്മാരെ ഏതൊരു ചര്യയിലാണോ ഞങ്ങള്‍ കണ്ടത് അതാണ് ഞങ്ങള്‍ പിന്‍പറ്റുക -അവരുടെ പിതാക്കന്മാര്യാതൊന്നും ചിന്തിക്കാത്തവരും സന്മാര്ഗം പ്രാപിക്കാത്തവരുമാണെങ്കിലും!
പശുഭക്തി ഹൃദയത്തില്‍ ലയിച്ചു ചേര്‍ന്നിരുന്ന ഇസ്റാഈല്‍ സന്തതികളെക്കാള്‍ കാക്കകാരണവന്മാരുടെ ചര്യ, സാമുദായിക-സംഘടനാ താല്പര്യങ്ങള് തുടങ്ങിയ പൈശാചിക മാര്‍ഗങ്ങള്‍ ഹൃദയത്തില്‍ ലയിച്ചു ചേര്‍ന്ന ഫുജ്ജാറുകളായ ആയിരത്തില്‍ തൊള്ളായിരത്തിത്തൊണ്ണൂറ്റി ഒമ്പതിന്റെ സ്വഭാവമാണ് ഈ സൂക്തത്തില്‍ വരച്ചുകാണിക്കുന്നത്. അവരോട് നിങ്ങള്‍ അല്ലാഹു അവതരിപ്പിച്ച അദ്ദിക്റിലേക്ക് വരിക എന്നുപറഞ്ഞാല്‍ അവര്‍ 'ഞങ്ങള്‍ക്ക് ഞങ്ങളുടെ പിതാക്കളുടെ മാര്‍ഗം മതി' എന്ന് പറഞ്ഞ് അദ്ദിക്റില്‍ നി ന്ന് അഹങ്കരിച്ച് പിന്തിരിഞ്ഞുപോകുന്നതും ചിന്താശക്തി ഉപയോഗപ്പെടുത്താതെ പൂര്‍വികരുടെ മാര്‍ഗത്തില്‍ തന്നെ അടിയുറച്ച് നില്‍ക്കുന്നതുമാണ് എന്ന് 5: 104; 37: 69-71; 43: 23 സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. 2: 18 ല്‍ വിവരിച്ച പ്രകാരം അന്ധരും മൂകരും ബധിരരുമായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റിലേക്കോ സ്വര്‍ഗത്തിലേക്കോ തിരിച്ചുവരികയില്ല. നിഷ്പക്ഷവാനായ നാഥന് ഒ രാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല, മറിച്ച് ഗ്രന്ഥം വന്നുകിട്ടിയിട്ട് അതിന് വിരുദ്ധമായ ജീവിതം നയിക്കുന്ന ഫുജ്ജാറുകള്‍ക്ക് എതിരായി അവര്‍ കണ്ട, കേട്ട, തൊട്ട, വായിച്ച ഗ്രന്ഥം വാദിച്ച്, സാക്ഷ്യം വഹിച്ച് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. ഗ്രന്ഥത്തെ സത്യപ്പെടുത്തുന്നവരെ ഗ്രന്ഥം സ്വര്‍ഗത്തിലേക്ക് ശുപാര്‍ശ ചെയ്യുന്നതുമാണ്. ഫുജ്ജാറുകള്‍ യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ അറിയാതെ നാഥനെക്കുറിച്ച് തര്‍ക്കിക്കുന്നവരാണെന്ന് 22: 8; 31: 20 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 31: 21 അവസാനിക്കുന്നത്, പിശാച് അവരെ കത്തിയാളുന്ന നരകത്തിലേക്കാ ണ് വിളിച്ചുകൊണ്ടിരിക്കുന്നതെങ്കിലും ഇവര്‍ അവരുടെ പിതാക്കന്മാരെ അന്ധമായി അനുകരിക്കുകയാണോ എന്ന് ചോദിച്ചുകൊണ്ടാണ്. ചുരുക്കത്തില്‍ ഗ്രന്ഥം വന്നുകിട്ടിയിട്ട് അത് ഉപയോഗപ്പെടുത്തി അല്ലാഹുവിന്റെ ഏകസംഘത്തില്‍ പെടാതെ വിവിധ സംഘടനക്കാരായി പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന എല്ലാ ഫുജ്ജാറുകളും കാഫിറായ പിശാചിന്റെ സംഘത്തില്‍ പെട്ടവരും നരകക്കുണ്ഠത്തില്‍ കുത്തിനിറ ക്കപ്പെടാനുള്ളവരുമാണ്. 1: 7; 7: 205-206; 37: 22-23 വിശദീകരണം നോക്കുക.