إِنَّمَا يَأْمُرُكُمْ بِالسُّوءِ وَالْفَحْشَاءِ وَأَنْ تَقُولُوا عَلَى اللَّهِ مَا لَا تَعْلَمُونَ
നിശ്ചയം അവന്‍ നിങ്ങളോട് തിന്മ കൊണ്ടും മ്ലേഛത കൊണ്ടും അല്ലാഹുവിന്‍റെ മേല്‍ നിങ്ങള്‍ക്ക് അറിയാത്തത് പറഞ്ഞുകൊണ്ടിരിക്കാനും മാത്രമാണ് കല്‍പിക്കുക.
2: 146 ല്‍ വിവരിച്ച പ്രകാരം എല്ലാ പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ട അദ്ദിക്റില്‍ നിന്നാണ് അല്ലാഹുവിനെയും പ്രവാചകന്മാരെയും മലക്കുകളെയും നബിമാരെയും പിശാചിനെയും സ്വന്തത്തെത്തന്നെയും മനസ്സിലാക്കേണ്ടത്. എന്നാല്‍ വിവിധ സംഘടനകളായി പിരിഞ്ഞ 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകള്‍ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരാണ്. 17: 13-14 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം എല്ലാ ഓരോ മനുഷ്യനും അവന്‍റെ പിരടിയില്‍ കര്‍മരേഖ വഹിക്കുന്നുണ്ടെന്നും വിധിദിവസം അത് പ്രകാശിക്കുന്ന ഗ്രന്ഥമായി നല്‍കപ്പെട്ട് ഓരോരുത്തരും സ്വയം വായിച്ച് 15 വയസ്സിന് ശേഷമുള്ള അവനവന്‍റെ ജീവിതത്തെക്കുറിച്ചുള്ള വിചാരണ നടത്തേണ്ടിവരുമെന്നുമുള്ള ബോധത്തില്‍ നിലകൊള്ളുകയാണെങ്കില്‍ അവന്‍ ഒരിക്കലും താഴെ പറയുന്നതുപോലെയുള്ള പിശാചിന്‍റെ കാല്‍പാടുകളില്‍ അകപ്പെടുകയോ പിന്‍പറ്റുകയോ ഇല്ല;
-വംശീയത, അന്ധമായ ദേശീയത, വര്‍ഗ്ഗീയത, സ്വജനപക്ഷപാതം, സ്വാര്‍ത്ഥത, നിരീശ്വരവാദം, അഹംഭാവം, അഹങ്കാരം, ധിക്കാരം, താന്‍പോരിമ, ലിംഗപക്ഷപാതം, വര്‍ണവിവേചനം തുടങ്ങിയവ.
-പിശുക്ക്, ധൂര്‍ത്ത്, പൊങ്ങച്ചം, പലിശ ഇടപാടുകള്‍, കൊള്ള, കൈക്കൂലി, സ്ത്രീധനം വാങ്ങല്‍, കൊടുക്കല്‍, കള്ളക്കടത്ത്, കള്ളപ്പണം, മായം ചേര്‍ക്കല്‍, അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കല്‍, അഴിമതി, അനാഥകളുടെ സമ്പത്ത് അവിഹിതമായി കൈവശപ്പെടുത്തല്‍ തുടങ്ങിയവ.
-കവര്‍ച്ച, കൊല, കൊള്ളിവെപ്പ്, തീവ്രവാദം, രക്തച്ചൊരിച്ചില്‍, കലാപം തുടങ്ങിയവ.
-കള്ള്, കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍, കറുപ്പ് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗവും ഇടപാടും.
-നീചവും നിന്ദ്യവുമായ പ്രവൃത്തികളായ സ്വവര്‍ഗരതി, വ്യഭിചാരം, ബലാത്സംഗം, സ്വയംഭോഗം, പരസ്ത്രീ പരപുരുഷന്മാരെ അവിഹിത ബന്ധത്തിലേക്ക് പ്രേരിപ്പിക്കുന്ന വേഷ ഭൂഷാദികള്‍, ചലനങ്ങള്‍ തുടങ്ങിയവ.
-അന്ധവിശ്വാസങ്ങളില്‍ അധിഷ്ഠിതമായ മാരണം, മന്ത്രവാദം, ശകുനം നോക്കല്‍, രാശി നോക്കല്‍, ജാതകം, കൈരേഖ നോക്കല്‍, പക്ഷികളെക്കൊണ്ട് കാര്‍ഡെടുപ്പിച്ച് ഭാവി പ്രവചിക്കല്‍, ഗൗളിശാസ്ത്രം തുടങ്ങിയവ.
-ജീവനുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള ഗ്രന്ഥത്തെ മൂടിവെച്ച് മരിച്ചവരുടെമേല്‍ അറബി ഖുര്‍ആന്‍ വായിച്ചുകേള്‍പ്പിക്കല്‍, അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കല്‍, ഭക്ഷണസാധനങ്ങള്‍ അല്ലാഹു അല്ലാത്തവരുടെ പേരില്‍ നീക്കിവെക്കല്‍. 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും സൃഷ്ടികള്‍ എഴുതിയുണ്ടാക്കിയ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളും ഇസ്ലാമിക ഗ്രന്ഥങ്ങളെന്ന പേരില്‍ കള്ളവാദികള്‍ എഴുതിയുണ്ടാക്കിയ ഫുജ്ജാര്‍ കിതാബുകളും പഠിക്കലും പഠിപ്പിക്കലും പ്രചരിപ്പിക്കലും.
നിങ്ങള്‍ പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റരുത്, അവന്‍ നിങ്ങള്‍ക്ക് വ്യക്തമായ ശത്രുവാണ് എന്ന് പറഞ്ഞുകൊണ്ട് അവസാനിക്കുന്നവയാണ് 2: 208; 6: 142 എന്നീ സൂക്തങ്ങള്‍. 12: 5; 28: 15; 36: 60; 43: 62 എന്നീ സൂക്തങ്ങള്‍ അവസാനിക്കുന്നത് 'നിശ്ചയം പിശാ ച് മനുഷ്യന് വ്യക്തമായ ശത്രുവാണ് എന്ന് പറഞ്ഞുകൊണ്ടാണ്. ഫുജ്ജാറുകള്‍ നാഥ ന്‍റെ സംസാരമായ അദ്ദിക്റിനെ വെടിഞ്ഞ് സംസാരിക്കുന്നതെല്ലാം പിശാചിന്‍റെ വഴിയിലുള്ളതാണ്. 18: 100-101 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ദിക്രീ എന്ന ഗ്രന്ഥത്തെത്തൊട്ട് കണ്ണിന് മൂടിയുണ്ടായിരുന്നവരും അത് കേള്‍ക്കാന്‍ തയ്യാറല്ലാത്തവരുമായ കാഫിറുകള്‍ക്കാണ് നരകക്കുണ്ഠം അടുപ്പിക്കുക. ഫുജ്ജാറുകളിലെ കപടവിശ്വാസികള്‍ അല്ലാഹുവി ന്‍റെ അനുഗ്രഹത്തെ നിഷേധമാക്കി മാറ്റിമറിച്ച് അനുയായികളായ ഫാജിറുകള്‍ക്ക് ബോറന്മാരുടെ വീടായ നരകക്കുണ്ഠം അനുവദനീയമാക്കിയിരിക്കുന്നു. അത്തരം ഫുജ്ജാറുക ളായ കാഫിറുകളോട് 'നിങ്ങള്‍ ഇവിടെ സുഖിക്കുക, നിശ്ചയം നിങ്ങളുടെ മടക്കം നരകത്തിലേക്കാണ്' എന്ന് പറയാന്‍ 14: 30 ലൂടെ വിശ്വാസി കല്‍പിക്കപ്പെട്ടിരിക്കുന്നു. 2: 26-27, 44; 8: 22, 16: 114 വിശദീകരണം നോക്കുക.