( അല്‍ ബഖറ ) 2 : 176

ذَٰلِكَ بِأَنَّ اللَّهَ نَزَّلَ الْكِتَابَ بِالْحَقِّ ۗ وَإِنَّ الَّذِينَ اخْتَلَفُوا فِي الْكِتَابِ لَفِي شِقَاقٍ بَعِيدٍ

അത്, നിശ്ചയം അല്ലാഹു ഗ്രന്ഥത്തെ ലക്ഷ്യത്തോടുകൂടി അവതരിപ്പിച്ചതുകൊണ്ടാണ്, നിശ്ചയം ഗ്രന്ഥത്തില്‍ ഭിന്നിച്ചവര്‍ അതിവിദൂരമായ ഭിന്നിപ്പില്‍ തന്നെയുമാണ്.

313 പ്രവാചകന്മാര്‍ക്കും നാഥനില്‍ നിന്ന് നല്‍കപ്പെട്ടത് സത്യവും തെളിവുമായ അദ്ദിക്റാണ് എന്ന് 21: 24 ലും; ത്രികാലജ്ഞാനമായ പ്രസ്തുത ഗ്രന്ഥത്തിന്‍റെ സൂക്ഷിപ്പ് നാഥന്‍ തന്നെ ഏറ്റെടുത്തിട്ടുണ്ടന്ന് 15: 9 ലും പറഞ്ഞിട്ടുണ്ട്. 41: 42 ല്‍ പറഞ്ഞ മിഥ്യയൊന്നും കടന്നുകൂടാത്ത അജയ്യഗ്രന്ഥമായ അദ്ദിക്റിനെ മുറുകെപ്പിടിച്ചവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101-102; 4: 174-175; 5: 48 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 6236 സൂക്തങ്ങള്‍ സമര്‍പ്പിക്കുന്ന നാഥനെക്കൊണ്ടുള്ള വിശ്വാസം രൂപപ്പെടുത്താതെയും ഇസ്ലാമാകുന്ന മൊത്തം വൃക്ഷത്തെ പിടിക്കാതെയും ചില സൂക്തങ്ങള്‍ മാത്രം പിടിക്കുക വഴി ശാഖകള്‍ മാത്രം പിടിച്ച് യഥാര്‍ത്ഥ ദീനില്‍ നിന്ന് പോയവരാണ് അറബി ഖുര്‍ആന്‍ വായിക്കുന്ന 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറുകള്‍. 

വിശ്വാസികളേ! നിങ്ങള്‍ ഒരിക്കലും തങ്ങളുടെ ദീനില്‍ ഭിന്നിച്ച് വിവിധ സംഘടന കളായിപ്പിരിഞ്ഞ മുശ്രിക്കുകളില്‍ പെട്ടുപോകരുത്, എല്ലാ ഓരോ സംഘവും അവരുടെ പക്കലുള്ളതില്‍ നിഗളിച്ച് ഉല്ലസിച്ച് ഊറ്റം കൊള്ളുന്നവരാണ് എന്ന് 30: 31-32 സൂക്തങ്ങ ളിലും; നിശ്ചയം നിങ്ങളുടെ സമുദായം ഏകസമുദായമാണ്, ഞാന്‍ നിങ്ങളുടെ നാഥനും, അപ്പോള്‍ നിങ്ങള്‍ എന്നെ ഹൃദയത്തില്‍ സൂക്ഷിക്കുവീന്‍; എന്നാല്‍ അവര്‍ കക്ഷികളായി പ്പിരിഞ്ഞ് കല്‍പനകളെല്ലാം മുറിച്ചുകളഞ്ഞു, എല്ലാ ഓരോ സംഘവും അവരുടെ പക്കലു ള്ളതില്‍ നിഗളിച്ച് ഉല്ലസിച്ച് ഊറ്റം കൊള്ളുന്നവരാണ്, അതിനാല്‍ ഒരു നിശ്ചിത അവധി വരെ അവരെ മത്തുപിടിച്ചവരായി വിഹരിക്കാന്‍ വിടുക എന്ന് 23: 52-54 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. നിശ്ചയം നിങ്ങളുടെ ഈ സമുദായം ഏക സമുദായമാണ്, ഞാന്‍ നിങ്ങളു ടെ നാഥനും, അപ്പോള്‍ നിങ്ങള്‍ എന്നെ മാത്രം സേവിക്കുന്നവരാവുക; എന്നാല്‍ അവര്‍ ക്കിടയിലുള്ള കാര്യങ്ങളും കല്‍പനകളുമെല്ലാം അവര്‍ മുറിച്ചുകളഞ്ഞു, എല്ലാവരും നമ്മിലേക്കുതന്നെ മടങ്ങിവരേണ്ടവരാകുന്നു എന്ന് 21: 92-93 സൂക്തങ്ങളിലും; നിശ്ചയം തങ്ങളുടെ ദീനില്‍ ഭിന്നിക്കുകയും കക്ഷികളായിത്തീരുകയും ചെയ്തവരുണ്ടല്ലോ, അവരുടെ കാര്യ ത്തില്‍ നിനക്ക് ഒരു ഉത്തരവാദിത്തവുമില്ല (അവരുമായി നിനക്ക് ഒരു ബന്ധവുമില്ല), നി ശ്ചയം അവരുടെ കാര്യങ്ങള്‍ അല്ലാഹുവിലേക്ക് മടക്കപ്പെടുന്നതും പിന്നെ അവര്‍ എന്താ ണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നതെന്ന് അവന്‍ അവര്‍ക്ക് വിവരം പറഞ്ഞുകൊടുക്കുന്നതു മാണ് എന്ന് 6: 159 ലും പറഞ്ഞിട്ടുണ്ട്. 2: 99, 113, 137; 5: 44, 45, 47 വിശദീകരണം നോക്കുക.