( അല്‍ ബഖറ ) 2 : 182
فَمَنْ خَافَ مِنْ مُوصٍ جَنَفًا أَوْ إِثْمًا فَأَصْلَحَ بَيْنَهُمْ فَلَا إِثْمَ عَلَيْهِ ۚ إِنَّ اللَّهَ غَفُورٌ رَحِيمٌ
വസ്വിയ്യത്ത് ചെയ്തവനില്‍ നിന്ന് വിവേചനമോ കുറ്റമോ സംഭവിച്ചതായി ഒരുവന്‍ ഭയപ്പെടുകയാണെങ്കില്‍ അപ്പോള്‍ അവര്‍ക്കിടയില്‍ രമ്യതയുണ്ടാക്കുന്നതിന് അവന്‍റെ മേല്‍ കുറ്റമില്ല, നിശ്ചയം അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാനാകുന്നു.
വസ്വിയ്യത്ത് ചെയ്തയാള്‍ അദ്ദിക്റിന്‍റെ വിധിവിലക്കുകള്‍ക്ക് വിരുദ്ധമായി കുറ്റകരമായോ വിവേചനപരമായോ വസ്വിയ്യത്ത് നടത്തിയിട്ടുണ്ടെങ്കില്‍ അത് കേട്ട ആളുകള്‍ക്ക് കൂടുതല്‍ ന്യായമായ രീതിയിലും അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ക്ക് അനുസൃതമായ നിലയിലും അത് മാറ്റിമറിക്കുന്നതില്‍ കുറ്റമില്ല. വസ്വിയ്യത്ത് ഗ്രന്ഥത്തിന്‍റെ വിധിവിലക്കുകള്‍ക്ക് വിരുദ്ധമാണെങ്കില്‍ അത് നടപ്പിലാക്കാന്‍ പാടില്ല. 4: 135; 5: 8; 9: 71-72 വിശദീകരണം നോക്കുക.