( അല്‍ ബഖറ ) 2 : 19
أَوْ كَصَيِّبٍ مِنَ السَّمَاءِ فِيهِ ظُلُمَاتٌ وَرَعْدٌ وَبَرْقٌ يَجْعَلُونَ أَصَابِعَهُمْ فِي آذَانِهِمْ مِنَ الصَّوَاعِقِ حَذَرَ الْمَوْتِ ۚ وَاللَّهُ مُحِيطٌ بِالْكَافِرِينَ
അല്ലെങ്കില്‍ ആകാശത്തുനിന്ന് പേമാരി വര്‍ഷിക്കുന്നതുപോലെ, അതില്‍ കൂരിരുട്ടുകളും ഇടിയും മിന്നല്‍പ്പിണറുമുണ്ട്, ഇടിയുടെ ശബ്ദത്താല്‍ മരണഭയം പൂണ്ട് അവര്‍ ചെവികളില്‍ അവരുടെ വിരലുകള്‍ തിരുകുന്നു, അല്ലാഹു കാഫിറുകളെ വലയം ചെയ്തവന്‍ തന്നെയുമാകുന്നു.