وَإِذَا قِيلَ لَهُ اتَّقِ اللَّهَ أَخَذَتْهُ الْعِزَّةُ بِالْإِثْمِ ۚ فَحَسْبُهُ جَهَنَّمُ ۚ وَلَبِئْسَ الْمِهَادُ
അല്ലാഹുവിനെ സൂക്ഷിക്കുക എന്ന് അവനോട് പറയപ്പെട്ടാല്‍ അവനെ അഹന്ത പിടിപെട്ട് അവന് കൂടുതല്‍ തെറ്റുകളില്‍ മുഴുകുകയായി, അപ്പോള്‍ അവന് നരകകുണ്ഠം മതി -എത്ര മോശപ്പെട്ട തൊട്ടിലുകള്‍!
കപടവിശ്വാസികള്‍ക്ക് അധികാരം ലഭിച്ചാല്‍ അവര്‍ സ്വവര്‍ഗരതി, വ്യഭിചാരം, തീവ്രവാദം, രക്തച്ചൊരിച്ചില്‍ തുടങ്ങി പ്രകൃതിക്ക് വിരുദ്ധമായ, 2: 168-169 സൂക്തങ്ങളില്‍ വിവരിച്ച പിശാചിന്റെ കാല്‍പ്പാടുകള്‍ പിന്‍പറ്റുന്നതും അതിന് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. അതുപോലെ പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥ തകര്‍ക്കുന്ന വിധം ഭൂമിയുടെ ആണികളായ പര്‍വതങ്ങള്‍ പൊടിച്ച് കൃഷിഭൂമി നിരത്തി അതില്‍ വന്‍കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നതും അങ്ങനെ ചെയ്യുന്നതിന് എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതുമാണ്. 29 കള്ളവാദികളെ പിന്‍പറ്റി 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്ന അവര്‍ അന്ത്യനാളിനെ വിദൂരമായി കാണുന്നവരും ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളുടെ നിലനില്‍പ്പ് മുന്‍നിര്‍ത്തി ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയോ ജൈവകൃഷിയിലേര്പ്പെടുകയോ ചെയ്യാത്തവരുമാണ്. ജനത നശീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് കണ്ടാലും അവര്‍ അതിനെ ന്യായീകരിക്കുകയോ അല്ലെങ്കില്‍ മൗനം പാലിക്കുകയോ ചെയ്യുന്നവരാണ്. അവരുടെ അനുയായികള്‍ വര്‍ഗീയതയിലും സംഘടനാ പക്ഷപാതത്തിലും രക്തച്ചൊരിച്ചിലിലും മറ്റും ഏര്‍പ്പെടുന്നത് കണ്ടാലും അതിനെ തടയുകയോ അവരെ ഉപദേശിച്ച് അതില്‍ നിന്ന് പിന്തിരിപ്പിക്കുകയോ ചെയ്ത് മാനുഷികഐക്യം രൂപപ്പെടുത്താന്‍ ശ്രമിക്കുകയില്ല. മാത്രമല്ല, ഐഹികനേട്ടവും രാഷ്ട്രീയാധികാരവും ആഗ്രഹിച്ച് അനുയായികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ഭൂരിപക്ഷത്തില്‍ പ്രതാപം അന്വേഷിക്കാനുമാണ് അവര്‍ ശ്രമിക്കുക. അതുകൊണ്ടുതന്നെ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികള്‍ പ്രപഞ്ചത്തില്‍ എവിടെയെങ്കിലും കാലാവസ്ഥാ വ്യതിയാനം, ജലക്ഷാമം, ഭക്ഷണദൗര്‍ലഭ്യം, മഹാമാരികള്‍ തുടങ്ങിയവ മുഖേന എന്ത് ബുദ്ധിമുട്ട് നേരിടേണ്ടിവന്നാലും 6: 26; 20: 99-101 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇത്തരം കപടവിശ്വാസികളും അവരുടെ അനുയായികളുമായ ഫുജ്ജാറുകളാണ് ഇതിന്റെയെല്ലാം പാപഭാരം വഹിച്ച് നരകത്തില്‍ കഴിയേണ്ടി വരിക. അവരിലെ കപടവിശ്വാസികള്‍ 4: 145 പ്രകാരം വിചാരണയില്ലാതെ നരകക്കുണ്ഠത്തില്‍ പോകുന്നവരാണെങ്കില്‍ അനുയായികള്‍ 39: 71 പ്രകാരം വിചാരണക്ക് ശേഷം നരകക്കുണ്ഠത്തിലേക്ക് പോകുന്നവരാണ്. പരലോകത്തില്‍ വിശ്വാസമില്ലാത്ത ഇത്തരം കപടവിശ്വാസികള്‍ക്ക് അല്ലാഹുവിനേക്കാള്‍ ഭയം അവരുടെ തനിനിറം ജനമധ്യത്തില്‍ തുറന്നുകാണിക്കുന്ന വിശ്വാസികളെയാണ് എന്ന് 59: 13 ല്‍ പറഞ്ഞിട്ടുണ്ട്. 2: 11-12, 99; 3: 196-197; 4: 63-64 വിശദീകരണം നോക്കുക.