( അല്‍ ബഖറ ) 2 : 207

وَمِنَ النَّاسِ مَنْ يَشْرِي نَفْسَهُ ابْتِغَاءَ مَرْضَاتِ اللَّهِ ۗ وَاللَّهُ رَءُوفٌ بِالْعِبَادِ

അല്ലാഹുവിന്‍റെ തൃപ്തി അന്വേഷിച്ചുകൊണ്ട് സ്വന്തത്തെ അല്ലാഹുവിനുവേണ്ടി വിറ്റവരും മനുഷ്യരിലുണ്ട്, അല്ലാഹു അടിമകളോട് ഏറ്റവും കൃപയുള്ളവനുമാണ്.

ഇന്ന് വിശ്വാസികളുടെ സംഘം ലോകത്തൊരിടത്തും ഇല്ല. സാക്ഷിയായ അദ്ദിക്ര്‍ പിന്‍പറ്റുന്ന ഒറ്റപ്പെട്ട വിശ്വാസി അല്ലാഹുവിനെ മാത്രം സേവിക്കുന്ന അവന്‍റെ പ്രതിനിധിയും 2: 143 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിന്‍റെ സ്വഭാവത്തില്‍ അവന്‍റെ ജീവിതം ക്രമപ്പെടുത്തുന്നവനുമാണ്. ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളെ ഒറ്റ ആത്മാവില്‍ നിന്നും ആണിന്‍റെയും പെണ്ണിന്‍റെയും മിശ്രിതമായ ബീജത്തില്‍ നിന്നും ഇണകളായി സൃഷ്ടിച്ചവനാണ് പ്രപഞ്ചനാഥന്‍. 55: 1 ല്‍ വിവരിച്ച പ്രകാരം മനുഷ്യന്‍റെ ആത്മാവിന് നന്മയും തിന്മയും വേര്‍തിരിച്ചറിയാനുള്ള ഉപകരണമായ അദ്ദിക്ര്‍ പഠിപ്പിക്കുക വഴി നാഥന്‍ നിഷ്പ ക്ഷവാനാണ്. എന്നാല്‍ വിശ്വാസി മാത്രമേ നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കു കയുള്ളൂ. ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യന്‍റെ ബാധ്യതയാണ് അദ്ദിക്ര്‍ എത്തിച്ചുകൊടുത്തുകൊണ്ട് 1000 സമുദായങ്ങളില്‍ പെട്ട ജീവികളുടെ ക്ഷേമം മുന്‍നിര്‍ത്തി നന്മ പ്രവര്‍ ത്തിക്കാന്‍ മനുഷ്യരെ ഉണര്‍ത്തല്‍. 3: 79-80 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നാഥന്‍റെ പ്രൗഢരായ പ്രതിനിധികളായി നിലകൊള്ളുന്ന വിശ്വാസി ഒരു ആക്ഷേപകന്‍റെയും ആക്ഷേപത്തെ ഭയപ്പെടാതെയും നാഥന്‍റെ മാത്രം തൃപ്തി കാംക്ഷിച്ചുകൊണ്ടും ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളുടെ ക്ഷേമത്തിന് വേണ്ടി പ്രയത്നിക്കുന്നതാണ്. പരലോകത്തി ന് പ്രാധാന്യം കൊടുക്കുന്ന അത്തരം വിശ്വാസിക്ക് സ്വാര്‍ത്ഥത, സ്വജനപക്ഷപാതം, സാമുദായികത, വംശീയത, ലിംഗപക്ഷപാതം, വര്‍ണ്ണവിവേചനം, വര്‍ഗീയത, ജാതിവിവേചനം തുടങ്ങിയ ദുര്‍ഗുണങ്ങളൊന്നും തന്നെ ഉണ്ടാവുകയില്ല. ഇത്തരം അടിമകളുടെ പ്രവര്‍ത്തനം വിലമതിക്കുന്ന കൃപാലുവാണ് അല്ലാഹു. 59: 18 ല്‍ വിശ്വാസികളെ വിളിച്ച് 'നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവീന്‍, ഓരോ ആത്മാവും നാളേക്കുവേണ്ടി എന്താണ് ഒരുക്കി വെച്ചിട്ടുള്ളത് എന്ന് നിങ്ങള്‍ നോക്കിക്കാണുകയും നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കു കയും ചെയ്യുവീന്‍! നിശ്ചയം അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം വ ലയം ചെയ്തവന്‍ തന്നെയാകുന്നു' എന്നും; 64: 16 ല്‍, അപ്പോള്‍ നിങ്ങള്‍ക്ക് കഴിയുന്നത്ര നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങള്‍ ശ്രദ്ധിച്ചുകേള്‍ക്കുക, നിങ്ങള്‍ അനുസരി ക്കുകയും നിങ്ങളുടെ ആത്മാവിനുവേണ്ടി ഉത്തമമായിട്ടുള്ളത് ചെലവഴിച്ചുകൊണ്ടിരിക്കുകയും ചെയ്യുക, ആരാണോ തന്‍റെ ആത്മാവിന്‍റെ കുടുസ്സില്‍ നിന്ന് മോചിതനായത്, അപ്പോള്‍ അക്കൂട്ടര്‍ മാത്രമാണ് വിജയം വരിക്കുന്നവരാവുക എന്നും പറഞ്ഞിട്ടുണ്ട്. 

കാഫിറുകള്‍ക്ക് പരലോകത്ത് നരകമായതിനാല്‍ അവര്‍ക്ക് ഇവിടെ ജീവിതം സുഖകരമാക്കിക്കൊടുത്തിരിക്കുകയാണ്. 10: 11-12 സൂക്തങ്ങളില്‍, ഇഹലോകത്ത് മനുഷ്യര്‍ നേട്ടങ്ങള്‍ക്കുവേണ്ടി ധൃതി കാണിക്കുന്നതുപോലെ അവര്‍ക്ക് തിന്മ വരുത്തുന്നതില്‍ അല്ലാഹുവും ധൃതി കാണിച്ചിരുന്നുവെങ്കില്‍ അവരുടെ അവധി എന്നോ അവസാനിപ്പിക്കുമായിരുന്നു, അപ്പോള്‍ നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവരെ അവരുടെ ധിക്കാരത്തില്‍ ലക്ഷ്യബോധമില്ലാതെ വിഹരിക്കുന്നതിന് നാം അഴിച്ച് വിട്ടിരിക്കുകയുമാണ് എന്നും; മനുഷ്യനെ ഒരു ദുരിതം ബാധിച്ചാല്‍ കിടന്നുകൊണ്ടും ഇരുന്നുകൊണ്ടും നിന്നുകൊണ്ടും അവന്‍ നമ്മോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും, അപ്പോള്‍ നാം അവനെത്തൊട്ട് അവന്‍റെ ദുരിതം നീക്കിക്കളഞ്ഞാലോ, അവനെ ബാധിച്ച ഒരു ദുരിതത്തിലും ഒരിക്കലും നമ്മോട് പ്രാര്‍ത്ഥിച്ചിട്ടേയില്ല എന്നമട്ടില്‍ നടക്കുകയായി, അപ്രകാരം അതിരുകവിയുന്നവര്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് അലങ്കാരമാക്കപ്പെട്ടിരിക്കുന്നു എന്നും പറഞ്ഞിട്ടുണ്ട്. 16: 47 അവസാനിക്കുന്നത് 'അപ്പോള്‍ നിശ്ചയം നിങ്ങളുടെ നാഥന്‍ ഏറെ കൃപാലുവായ കാരുണ്യവാന്‍ തന്നെയാകുന്നു' എന്ന് പറഞ്ഞുകൊണ്ടും; 3: 30 അവസാനിക്കുന്നത് 'അല്ലാഹു അവന്‍റെ അടിമകളോട് ഏറ്റവും കൃപയുള്ളവനാണ്' എന്ന് പറഞ്ഞുകൊണ്ടുമാണ്. വിശ്വാസികള്‍ 'ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്കും വിശ്വാസം കൊണ്ട് മുന്‍കടന്ന ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, വിശ്വാസികളായവരുടെ മേല്‍ ഞങ്ങളുടെ ഹൃദയങ്ങളില്‍ പകയും വിദ്വേഷവും ഉണ്ടാക്കരുതേ; ഞങ്ങളുടെ നാഥാ! നിശ്ചയം നീ കൃപാലുവായ കാരുണ്യവാന്‍ തന്നെയാകുന്നു' എന്ന് പ്രാര്‍ത്ഥിക്കുമെന്ന് 59: 10 ല്‍ പറഞ്ഞിട്ടുണ്ട്. 2: 62; 9: 71-72, 100; 48: 29 വിശദീകരണം നോക്കുക.