( അല്‍ ബഖറ ) 2 : 215

يَسْأَلُونَكَ مَاذَا يُنْفِقُونَ ۖ قُلْ مَا أَنْفَقْتُمْ مِنْ خَيْرٍ فَلِلْوَالِدَيْنِ وَالْأَقْرَبِينَ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ ۗ وَمَا تَفْعَلُوا مِنْ خَيْرٍ فَإِنَّ اللَّهَ بِهِ عَلِيمٌ

എന്താണ് ചെലവഴിക്കേണ്ടതെന്ന് അവര്‍ നിന്നോട് ചോദിക്കുന്നു; നീ പറയുക: നന്മയില്‍ നിന്ന് നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അപ്പോള്‍ അത് മാതാപിതാക്കള്‍ക്കും അടുത്തവര്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കുമാണ് ചെലവഴിക്കേണ്ടത്, നിങ്ങള്‍ നന്മയില്‍ നിന്ന് എന്തുപ്രവര്‍ത്തിച്ചാലും അപ്പോള്‍ നിശ്ചയം അല്ലാഹു അത് അറിയുന്നവനുമാകുന്നു.

ഇവിടെ നന്മ കൊണ്ട് ഉദ്ദേശിക്കുന്നത് ധനമാണ്. സകാത്ത് നിയമം ഇറങ്ങുന്നതിനുമുമ്പ് അവതരിച്ച സൂക്തമാണിത്. 26: 214 ല്‍, കുടുംബത്തില്‍ നിന്ന് അടുത്തവരോട് തന്നെയാണ് ആദ്യമാദ്യം ഗ്രന്ഥം കൊണ്ട് മുന്നറിയിപ്പുനല്‍കാനും കല്‍പിച്ചിട്ടുള്ളത്. 22: 77 ല്‍, വിശ്വാസികളേ! നിങ്ങള്‍ കുനിയുക, നിങ്ങള്‍ സാഷ്ടാംഗം പ്രണമിക്കുക, നിങ്ങള്‍ നിങ്ങളുടെ നാഥനെ മാത്രം സേവിക്കുക, നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുക, നിങ്ങള്‍ വിജയം വരിക്കുന്നതിനുവേണ്ടി എന്ന് പറഞ്ഞിട്ടുണ്ട്. അവസാനകാലഘട്ടമായ ഇന്ന് പ്രപഞ്ചം അതിന്‍റെ സന്തുലനാവസ്ഥയില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ പഠിക്കാനും അത് ലോകര്‍ക്ക് ജാതി-മത-ലിംഗ-ദേശ-വര്‍ണ്ണ ഭേദമന്യേ എത്തിച്ച് കൊടുക്കാനുമാണ് സമ്പത്ത് ഉള്‍പ്പെടെ എല്ലാ അനുഗ്രഹങ്ങളും ഉപയോഗപ്പെടുത്തേണ്ടത്. 2: 148; 9: 60; 64: 16 വിശദീകരണം നോക്കുക.