الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَكُمْ ۖ فَلَا تَجْعَلُوا لِلَّهِ أَنْدَادًا وَأَنْتُمْ تَعْلَمُونَ
നിങ്ങള്‍ക്ക് ഭൂമിയെ ഒരു വിരിപ്പും ആകാശത്തെ ഒരു മേലാപ്പുമായി സംവിധാനിച്ചവനും ആകാശത്തുനിന്ന് വെള്ളം വര്‍ഷിപ്പിച്ച് അതുകൊണ്ട് നിങ്ങള്‍ക്ക് ഭക്ഷണവിഭവങ്ങളായി കായ്കനികള്‍ പുറപ്പെടുവിച്ച് തന്നവനുമായ ഒരുവന്‍, അപ്പോള്‍ നിങ്ങള്‍ അറിവുള്ളവരായിരിക്കെ അല്ലാഹുവിന് പകരക്കാരെ ഉണ്ടാക്കാതിരിക്കുവീന്‍.
ഈ സൂക്തങ്ങളിലൂടെ മൊത്തം മനുഷ്യരെയാണ് നാഥന്‍ അഭിസംബോധന ചെ യ്യുന്നത്. 32: 4 ല്‍, അല്ലാഹു എന്ന് പറയുന്നവന്‍ ആകാശങ്ങളെയും ഭൂമിയെയും അവക്ക് ഇടയിലുള്ളവയെയും ആറ് നാളുകളിലായി സൃഷ്ടിച്ചവനാണ്, പിന്നെ അവന്‍ സിംഹാസനസ്ഥനായി, നിങ്ങള്‍ക്ക് അവനെക്കൂടാതെ സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരി ല്‍ നിന്നോ ആരും ഇല്ലതന്നെ, അപ്പോള്‍ നിങ്ങള്‍ ഹൃദയത്തിന്‍റെ ഭാഷയില്‍ മറ്റുള്ളവരെ ഉണര്‍ത്തുന്നില്ലെയോ എന്ന് ചോദിച്ചിട്ടുണ്ട്. അതുകൊണ്ട് 35: 32 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥം അനന്തരമെടുത്ത, അന്ത്യപ്രവാചകനായ മുഹമ്മദിന്‍റെ ജനതയുടെ ബാധ്യതയാണ് ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നിഷ്പ ക്ഷവാനായ പ്രപഞ്ചനാഥനെ മൊത്തം മനുഷ്യര്‍ക്ക് പരിചയപ്പെടുത്തല്‍. എന്നാല്‍ അദ്ദി ക്റിന്‍റെ 40 പേരുകളെയും സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി മാത്രമേ പ്രസ്തുത ഉത്ത രവാദിത്തം നിറവേറ്റുകയുള്ളൂ. കപടവിശ്വാസികളും അവരുടെ അനുയായികളുമട ങ്ങിയ ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ 62: 5 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥം വഹിക്കുന്ന ത് കഴുത ഭാരം വഹിക്കുന്നതു പോലെയാണ്. മാനുഷിക ഐക്യം നിലനിര്‍ത്താനും നശീകരണ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നി ലനിര്‍ത്താനുമുള്ള ഉപകരണമായ അദ്ദിക്ര്‍ അവര്‍ സ്വയം ഉപയോഗപ്പെടുത്തുകയോ ലോകര്‍ക്ക് ഉപയോഗപ്പെടുത്താന്‍ എത്തിച്ചുകൊടുക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ ലോകത്ത് നടക്കുന്ന എല്ലാ തിന്മകളുടെയും ദുരന്തങ്ങളുടെയും പാപഭാരം വഹി ക്കേണ്ടിവരിക 15: 44 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിന്‍റെ ഏഴ് വാതിലുകളിലേക്ക് നിജപ്പെ ടുത്തി വെക്കപ്പെട്ട ഫുജ്ജാറുകള്‍ തന്നെയാണ്. മൊത്തം ലോകര്‍ക്കുള്ള ഉണര്‍ത്തലായ അദ്ദിക്റിനെ ഈ ജനത മൂടിവെക്കുകയാണെങ്കില്‍ അപ്പോള്‍ നിശ്ചയം അതിനെ മൂടി വെക്കാത്ത ഒരു ജനതയെ നാഥന്‍ അത് ഏല്‍പിക്കുന്നതാണ് എന്ന് 6: 89-90 ല്‍ പറഞ്ഞി ട്ടുള്ളത് ലോകരില്‍ ഇവരാണ് വായിക്കുന്നത്. 2: 63, 179, 183; 6: 153; 7: 171 എന്നീ സൂക്തങ്ങള്‍ അവസാനിക്കുന്നത് നിങ്ങള്‍ സൂക്ഷ്മതയുള്ളവരാവുകതന്നെ വേണം എന്നതിന് വേണ്ടി എന്ന് പറഞ്ഞുകൊണ്ടാണ്. 1: 4; 2: 2 വിശദീകരണം നോക്കുക.