وَإِنْ عَزَمُوا الطَّلَاقَ فَإِنَّ اللَّهَ سَمِيعٌ عَلِيمٌ
ഇനി അവര്‍ വിവാഹമോചനമാണ് തീരുമാനിച്ചതെങ്കില്‍, അപ്പോള്‍ നിശ്ചയം അല്ലാഹു എല്ലാം കേള്‍ക്കുന്ന സര്‍വ്വജ്ഞാനിയാകുന്നു.
ജാഹിലിയ്യാകാലത്ത് നിലവിലുണ്ടായിരുന്ന ഒരു ദുരാചാരമായിരുന്നു 'ഈലാഅ്' -ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയില്ലെന്ന് ശപഥം ചെയ്തുകൊണ്ട് അവളെ കയറില്ലാതെ കെട്ടിയിടുന്ന സമ്പ്രദായം. ആ സമ്പ്രദായം ഇല്ലാതാക്കിക്കൊണ്ട് അല്ലാഹു കല്‍പിച്ചു: ഒരാള്‍ക്ക് തങ്ങളുടെ ഇണകളുമായി വിട്ടുനില്‍ക്കാനുള്ള അവസാനത്തെ പരിധി നാലുമാസം മാത്രമാണ്. എന്നാല്‍ ഉമര്‍ തന്‍റെ മകളും പ്രവാചകന്‍റെ പത്നിയുമായ ഹഫ്സയോട്: ഒരു സ്ത്രീക്ക് തന്‍റെ ഇണയുമായി വിട്ടുനില്‍ക്കാന്‍ സാധിക്കുന്ന അവസാനത്തെ പരിധി എത്രയാണെന്ന് ചോദിച്ചപ്പോള്‍: ആറുമാസമാണ് എന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ യോദ്ധാക്കള്‍ക്കും ആറുമാസത്തിനുള്ളില്‍ തങ്ങളുടെ ഇണകളുമായി ബന്ധപ്പെടുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുകയുണ്ടായി. നാലുമാസം കാത്തിരുന്നിട്ടും പുരുഷന്‍ വരുന്നില്ലെങ്കില്‍ സ്ത്രീക്ക് അവനെ വിവാഹബന്ധത്തില്‍ നിന്ന് വേര്‍പ്പെടുത്താവുന്നതാണ്. ഇതിന് ഖുല്‍അ് എന്ന് പറയുന്നു. ഇക്കാലത്ത് വര്‍ഷങ്ങളോളം ഇണകളില്‍ നിന്ന് അകന്നുകഴിയുന്ന ഗള്‍ഫ് ജീവിതം ഉണ്ടാക്കുന്ന തിന്മകളും അനര്‍ത്ഥങ്ങളും കുറച്ചൊന്നുമല്ല. ജാരസന്താനങ്ങള്‍ പെരുകുക, പ്രവര്‍ത്തിക്കുന്നവനെയും പ്രവര്‍ത്തിക്കപ്പെടുന്നവനെയും കൊല്ലണമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ച പ്രകൃതിക്ക് വിരുദ്ധമായ സ്വവര്‍ഗസംഭോഗം വര്‍ദ്ധിക്കുക തുടങ്ങിയവയെല്ലാം ഗള്‍ഫ് ജീവിതത്തിന്‍റെ കോട്ടങ്ങളില്‍ ചിലതാണ്. ഭാര്യയുടെ വികാരം ശമിപ്പിക്കുക എന്നത് ഭര്‍ത്താവിന്‍റെ ഉത്തരവാദിത്തമായിരിക്കെ അത് നിര്‍വ്വഹിക്കാതെ ഭാര്യയെ അവിഹിതബന്ധത്തിലേക്ക് തള്ളിവിട്ടതിന്‍റെ പേരില്‍ ഭര്‍ത്താവ് വ്യഭിചാരത്തിലേര്‍പ്പെടാതെത്തന്നെ പരലോകത്ത് വ്യഭിചാരക്കുറ്റത്തിന്‍റെ ഒരു പങ്ക് വഹിക്കേണ്ടി വരുന്നതുമാണ്.
പ്രവാചകന്‍റെ ജനതയില്‍ പെട്ടവരിലാണ് ഇതര ജനവിഭാഗങ്ങളേക്കാള്‍ ഇന്ന് ഇത്തരം ദുര്‍വൃത്തികള്‍ കൂടുതല്‍ നിലവിലുള്ളത്. ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ഗ്രന്ഥം വഹിക്കുന്ന അവര്‍ നമസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ഹജ്ജും ഉംറയും നിര്‍വ്വഹിക്കുകയും ചെയ്ത് പിഴയായി നരകക്കുണ്ഠം വാങ്ങേണ്ടി വരുന്നവരാണ്. അദ്ദിക്റിനെ വെടിഞ്ഞ ഈ കെട്ടജനതയെത്തന്നെയാണ് 7: 176 ല്‍ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത നായയോട് ഉപമിച്ചിട്ടുള്ളത്. വിധിദിവസം ഗ്രന്ഥം കൊണ്ടുവന്ന് പ്രവാചകന്‍ ഇവര്‍ക്കെതിരെ അന്യായം ബോധിപ്പിക്കുമെന്ന് 25: 30 ലും; മഹാത്മാക്കള്‍ ഇവര്‍ക്കെതിരെ അന്യായം ബോധിപ്പിക്കുമെന്ന് 25: 18 ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 94-95; 8: 22; 107: 1-4 വിശദീകരണം നോക്കുക.